തളിപ്പറമ്പ :കഴിഞ്ഞ ദിവസം കരിമ്പത്ത് വെച്ച് നടന്ന ആക്‌സിഡന്റിൽ പെട്ട് പ്രാണവായുവിന് പ്രയാസപ്പെട്ടവരെ തന്റെ ഹെൽമെറ്റ് കൊണ്ട് ഗ്ലാസ് തകർത്ത് രക്ഷപ്പെടുത്തിയ എസ് വൈ എസ് സാന്ത്വന പ്രവർത്തകൻ ഫസൽ വായാടിന് ആലക്കോട് സോൺ എസ് വൈ എസ് ന്റെ വകയായുള്ള പുതിയ ഹെൽമെറ്റ്, കേരള മുസ്‌ലിം ജമാഅത്ത് സ്റ്റേറ്റ് ഉപാധ്യക്ഷൻ കെ . പി അബുബക്കർ മുസ്‌ലിയാർ പട്ടുവം കൈമാറി .
ചടങ്ങിൽ യൂനുസ് അമാനി ആധ്യക്ഷത വഹിച്ചു. അബ്ദുൽഹകീം സഖാഫി അരിയിൽ. ഷമീം അമാനി, മുഹമ്മദ് ബാഖവി,ഉസ്മാൻ അമാനി മുജീബ് അമാനി, ടി.കെ അബുബക്ർ മൗലവി തുടങ്ങിയവർ പങ്കെടുത്തു.
ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ കാർ മരത്തിലിടിച്ചു മറിഞ്ഞ കുടുംബത്തിനാണ് ഫസൽ രക്ഷകനായത്. കാർ ലോക്ക് ആയതിനാൽ ഇവരെ പുറത്തിറക്കാൻ സാധിച്ചില്ല. തുടർന്ന് ഫസൽ കയ്യിലുണ്ടായിരുന്ന ഹെൽമെറ്റ് കൊണ്ട് കാറിന്റെ മുൻവശത്തെ ഗ്ലാസ് തകർക്കുകയായിരുന്നു. ഇതോടെയാണ് വാഹനത്തിൽ ഉണ്ടായവർക്ക് ശ്വസിക്കാൻ സാധിച്ചത്.
Alakode Zone SYS handed over a new helmet to Fazal Vayad





































