'കണ്ണൂർ എന്നത് എന്റെ ഹൃദയ രക്തമാണ്': ഫേസ്ബുക്ക് കുറിപ്പുമായി കെ സുധാകരൻ

'കണ്ണൂർ എന്നത് എന്റെ ഹൃദയ രക്തമാണ്': ഫേസ്ബുക്ക് കുറിപ്പുമായി കെ സുധാകരൻ
Mar 13, 2026 02:04 PM | By Sufaija PP

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ കെ സുധാകരന്റെ സ്ഥാനാര്‍ഥിത്വത്തിൽ തീരുമാനമാകാതെ തുടരുന്നതിനിടയിൽ കണ്ണൂരുമായുള്ള തന്റെ ആത്മബന്ധം വ്യക്തമാക്കുന്ന പ്രതികരണവുമായി കെ സുധാകരന്‍. താനും കോൺഗ്രസ് പാർട്ടിയുമായുള്ള ആത്മബന്ധം സൂചിപ്പിച്ചാണ് സുധാകരന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.

''കണ്ണൂർ എന്നത് എന്റെ ഹൃദയ രക്തമാണ്. കണ്ണൂരിലെ കോൺഗ്രസ്സ് എന്നും എന്റെ മേൽവിലാസവുമാണ്. കല്ലിൽ നിന്നും, കത്തിയിൽ നിന്നും, അരിവാളിൽ നിന്നും, ബോംബിൽ നിന്നും തള്ളക്കോഴി കുഞ്ഞുങ്ങളെ ചിറകിനടിയിൽ സംരക്ഷിക്കുന്നതുപോലെ ഞാൻ മുന്നിൽ നിന്ന് പൊരുതി സംരക്ഷിച്ച എന്റെ സഹോദരരെ കമ്മ്യൂണിസ്റ്റു കാപാലികർ ഉപദ്രവിക്കുന്നത് കണ്ടു നില്ക്കാൻ എനിക്കൊരിക്കലും സാധിക്കില്ല.ഞാൻ ഉണരുമ്പോൾ എന്റെ കണ്ണിൽ തെളിയുന്നത് ജീവനും രക്തവും നൽകി നമ്മളൊരുമിച്ചു കെട്ടിപ്പടുത്ത നമ്മുടെ പാർട്ടിയുടെ സ്വപ്നങ്ങളാണ്.ഞാൻ കണ്ണടക്കുമ്പോൾ ഉൾക്കണ്ണിൽ തെളിഞ്ഞു വരുന്നത് കമ്മ്യൂണിസ്റ്റുകാർ നരനായാട്ട് നടത്തി കൊലപ്പെടുത്തിയ എന്റെ സഹപ്രവർത്തകരുടെ ചേതനയറ്റ മുഖവുമാണ്.കണ്ണൂർ ഹൃദയരക്തം ഇറ്റി വീണ നമ്മുടെ മണ്ണാണ്. പൊരുതി വിജയിച്ച കോൺഗ്രസ്സുകാരുടെത്യാഗഭൂമിയാണ്. ആ മണ്ണിന് വേണ്ടി കോൺഗ്രസിന്റെ ത്രിവർണ്ണ പതാക നെഞ്ചിലേറ്റി കെ. സുധാകരൻ എന്നും മുന്നിൽ തന്നെ ഉണ്ടാകും. എന്റെ ചോരയും വിയർപ്പും വീണ മണ്ണിൽ, എന്റെ സഹപ്രവർത്തകരുടെ ചോരവീണ മണ്ണിൽ, ഉറ്റവരെ നഷ്ടപ്പെട്ട പ്രിയപ്പെട്ടവരുടെ ചങ്കു പിളർന്ന വിലാപങ്ങളുയർന്ന മണ്ണിൽ കെ.സുധാകരൻ തലയുയർത്തി നില്ക്കും. എൻ്റെ പ്രസ്ഥാനത്തെ സംരക്ഷിക്കാനുള്ള പ്രവർത്തനത്തിനിടയിൽ എന്റെ വീടിനെയും വീട്ടുകാരെയും കുറിച്ച് ഞാൻ ഈ നിമിഷം വരെ ചിന്തിച്ചിട്ടില്ല. എന്റെ കൈപിടിച്ച് വളർന്നവരും പ്രവർത്തിച്ചവരുമാണ് ഇന്ന് കണ്ണൂരിലുള്ള ഓരോ നേതാക്കളും. ഞാൻ അറിയാത്ത കണ്ണൂരില്ല, എന്നെ അറിയാത്ത കണ്ണൂരുമില്ല. കടന്നുവന്ന കനൽ വഴികൾ ഒരുപക്ഷെ മറ്റുള്ളവർക്ക് മറക്കാനാകുമായിരിക്കും, പക്ഷെ എനിക്കതൊന്നും മരണത്തിലും മറക്കാനാവാത്ത പച്ചയായ യാഥാർഥ്യങ്ങളാണ്''.

K Sudhakaran with a Facebook post

Next TV

Related Stories
ഉറങ്ങാൻ കിടന്ന വായോധികയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

Mar 13, 2026 09:57 PM

ഉറങ്ങാൻ കിടന്ന വായോധികയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

ഉറങ്ങാൻ കിടന്ന വായോധികയെ പുഴയിൽ മരിച്ച നിലയിൽ...

Read More >>
തളിപ്പറമ്പിൽ നിയമസഭാ തെരഞ്ഞെടുപ്പിന് സജ്ജമായി എസ്ഡിപിഐ, തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണം നടന്നു

Mar 13, 2026 07:26 PM

തളിപ്പറമ്പിൽ നിയമസഭാ തെരഞ്ഞെടുപ്പിന് സജ്ജമായി എസ്ഡിപിഐ, തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണം നടന്നു

തളിപ്പറമ്പിൽ നിയമസഭാ തെരഞ്ഞെടുപ്പിന് സജ്ജമായി എസ്ഡിപിഐ, തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണം...

Read More >>
കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഞായറാഴ്ച വൈദ്യുതി മുടങ്ങും

Mar 13, 2026 07:21 PM

കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഞായറാഴ്ച വൈദ്യുതി മുടങ്ങും

കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഞായറാഴ്ച വൈദ്യുതി...

Read More >>
കണ്ണൂർ പഴയ ബസ്സ്റ്റാൻഡിൽ വെച്ച് മെത്താംഫിറ്റാമിനുമായി യുവാവ് പിടിയിലായി

Mar 13, 2026 07:19 PM

കണ്ണൂർ പഴയ ബസ്സ്റ്റാൻഡിൽ വെച്ച് മെത്താംഫിറ്റാമിനുമായി യുവാവ് പിടിയിലായി

കണ്ണൂർ പഴയ ബസ്സ്റ്റാൻഡിൽ വെച്ച് മെത്താംഫിറ്റാമിനുമായി യുവാവ്...

Read More >>
'സുധാകരേട്ടൻ മത്സരിച്ചില്ലെങ്കിൽ വോട്ട് ചെയ്യില്ല'; പിന്തുണയുമായി അണികൾ, ഒപ്പം നേതാക്കളും

Mar 13, 2026 07:15 PM

'സുധാകരേട്ടൻ മത്സരിച്ചില്ലെങ്കിൽ വോട്ട് ചെയ്യില്ല'; പിന്തുണയുമായി അണികൾ, ഒപ്പം നേതാക്കളും

'സുധാകരേട്ടൻ മത്സരിച്ചില്ലെങ്കിൽ വോട്ട് ചെയ്യില്ല'; പിന്തുണയുമായി അണികൾ, ഒപ്പം...

Read More >>
മിന്നൽ പരിശോധന തളിപ്പറമ്പിൽ നിന്ന് ഒരു ടണ്ണിനടുത്ത് നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടികൂടി 35000 രൂപ പിഴയിട്ടു

Mar 13, 2026 07:13 PM

മിന്നൽ പരിശോധന തളിപ്പറമ്പിൽ നിന്ന് ഒരു ടണ്ണിനടുത്ത് നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടികൂടി 35000 രൂപ പിഴയിട്ടു

മിന്നൽ പരിശോധന തളിപ്പറമ്പിൽ നിന്ന് ഒരു ടണ്ണിനടുത്ത് നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടികൂടി 35000 രൂപ...

Read More >>
Top Stories

News Roundup