തളിപ്പറമ്പ് നഗരസഭ സെക്രട്ടെറിയെയും ജീവനക്കാരെയും ആക്രമിച്ച 21 പേര്‍ക്കെതിരെ കേസെടുത്തു

തളിപ്പറമ്പ് നഗരസഭ സെക്രട്ടെറിയെയും ജീവനക്കാരെയും ആക്രമിച്ച 21 പേര്‍ക്കെതിരെ കേസെടുത്തു
Mar 21, 2026 11:15 AM | By Sufaija PP

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭ സെക്രട്ടെറി കെ.പി.സുബൈറിനെയും രണ്ട് നഗരസഭ ജീവനക്കാരെയും ആക്രമിച്ച കേസില്‍ തളിപ്പറമ്പിലെ മുജീബ് ഉള്‍പ്പെടെ 21 പേര്‍ക്കെതിരെ കേസെടുത്തു.

മാര്‍ച്ച്-19 ന് രാവിലെ 11.30 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. തളിപ്പറമ്പ് മെയിന് റോഡില്‍ ജെ.എഫ്.സി ഫ്രൂട്‌സ് എന്ന കടക്ക് സമീപം റോഡിലേക്ക് സാധനങ്ങള്‍ ഇറക്കിവെച്ച് കച്ചവടം ചെയ്യുന്നതും നിരോധിത പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതും നിയന്ത്രിക്കാനെത്തിയ തളിപ്പറമ്പ് നഗരസഭ സെക്രട്ടെറി

ബാവുപ്പറമ്പ് മഞ്ചാലിലെ സ്ട്രീറ്റ് നമ്പര്‍-2 ല്‍ സര്‍വാര്‍ വീട്ടില്‍ കെ.പി.സുബൈര്‍(49), നഗരസഭ ജീവനക്കാരായ സിദ്ദിക്ക്(50), ഷാജി(45) എന്നിവരെയാണ് കടയുടമ മുജീബും കണ്ടാലറിയാവുന്ന മറ്റ് 20 പേരും ചേര്‍ന്ന് അടിച്ച് പരിക്കേല്‍പ്പിക്കുകയും ബോധപൂര്‍വ്വം ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസപ്പെടുത്താനും ശ്രമിച്ചത്.നഗരസഭ സെക്രട്ടെറിയെ ആക്രമിച്ച സംഭവത്തില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ജാമ്യമില്ലാത്ത വകുപ്പുകള്‍ പ്രകാരമാണ് കേസ്.

Case registered against 21 people

Next TV

Related Stories
എൽ ഡി എഫ് തിരുവട്ടൂർ ലോക്കൽ തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു

Mar 21, 2026 10:06 PM

എൽ ഡി എഫ് തിരുവട്ടൂർ ലോക്കൽ തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു

എൽ ഡി എഫ് തിരുവട്ടൂർ ലോക്കൽ തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു...

Read More >>
പാചകവാതക ക്ഷാമം, ബേക്കറി മേഖലയെ സംരക്ഷിക്കുന്നതിന് അടിയന്തര ഇടപെടൽ നടത്തണം: ബേക്കേഴ്സ് അസോസിയേഷൻ

Mar 21, 2026 07:53 PM

പാചകവാതക ക്ഷാമം, ബേക്കറി മേഖലയെ സംരക്ഷിക്കുന്നതിന് അടിയന്തര ഇടപെടൽ നടത്തണം: ബേക്കേഴ്സ് അസോസിയേഷൻ

പാചകവാതക ക്ഷാമം, ബേക്കറി മേഖലയെ സംരക്ഷിക്കുന്നതിന് അടിയന്തര ഇടപെടൽ നടത്തണം: ബേക്കേഴ്സ്...

Read More >>
എക്കാലത്തും അക്രമ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ടി കെ ഗോവിന്ദനെ പിന്തുണയ്ക്കരുതെന്ന് വീണ്ടും യൂത്ത് കോൺഗ്രസ്

Mar 21, 2026 06:34 PM

എക്കാലത്തും അക്രമ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ടി കെ ഗോവിന്ദനെ പിന്തുണയ്ക്കരുതെന്ന് വീണ്ടും യൂത്ത് കോൺഗ്രസ്

എക്കാലത്തും അക്രമ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ടി കെ ഗോവിന്ദനെ പിന്തുണയ്ക്കരുതെന്ന് വീണ്ടും യൂത്ത്...

Read More >>
അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് സ്കൂളിന് 10000 രൂപ പിഴ ചുമത്തി

Mar 21, 2026 06:26 PM

അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് സ്കൂളിന് 10000 രൂപ പിഴ ചുമത്തി

അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് സ്കൂളിന് 10000 രൂപ പിഴ...

Read More >>
വിഷുക്കൈനീട്ടമായി ക്ഷേമ പെൻഷൻ: ഈ മാസം ഗുണഭോക്താക്കൾക്ക് ലഭിക്കുക 4000 രൂപ

Mar 21, 2026 04:56 PM

വിഷുക്കൈനീട്ടമായി ക്ഷേമ പെൻഷൻ: ഈ മാസം ഗുണഭോക്താക്കൾക്ക് ലഭിക്കുക 4000 രൂപ

വിഷുക്കൈനീട്ടമായി ക്ഷേമ പെൻഷൻ: ഈ മാസം ഗുണഭോക്താക്കൾക്ക് ലഭിക്കുക 4000...

Read More >>
സംസ്ഥാനത്ത് ചൂട് കൂടുന്നുവെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

Mar 21, 2026 02:19 PM

സംസ്ഥാനത്ത് ചൂട് കൂടുന്നുവെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

സംസ്ഥാനത്ത് ചൂട് കൂടുന്നുവെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ...

Read More >>
Top Stories