കണ്ണൂർ:എൽ ഡി എഫ് കല്യാശ്ശേരി മണ്ഡലം സ്ഥാനാർത്ഥി എം വിജിൻ പത്രിക സമർപ്പിച്ചു. വരണാധികാരി ജില്ലാ സപ്ലെ ഓഫീസർ കെ എൻ ബിന്ദു മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്. സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്ന് പ്രകടനമായിട്ടെത്തിയാണ് പത്രിക സമർപ്പിച്ചത്. എൽഡിഎഫ് എഫ് നേതാക്കളായ ഇ പി ജയരാജൻ,ടി വി രാജേഷ്, എൻ സുകന്യ, കെ പത്മനാഭൻ,ടി രാജൻ, താവം ബാലകൃഷ്ണൻ, പി ടി സുരേഷ്, പി പി ദാമോദരൻ,പി ഗോവിന്ദൻ,ടി ചന്ദ്രൻ എന്നിവരും പത്രികാ സമർപ്പണത്തിന് കൂടെ ഉണ്ടായിരുന്നു
M. Vijin files nomination


































