കണ്ണൂർ: ജില്ലയിൽ 28 പേർ ഇന്നലെ നാമനിർദേശ പത്രികകൾ നൽകി. ഇതോടെ ആകെ പത്രിക നൽകിയവരുടെ എണ്ണം 29 ആയി. ഡമ്മി സ്ഥാനാർഥികൾ ഉൾപ്പെടെയാണിത്. കണ്ണൂർ നിയോജകമണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥിയായി രാമചന്ദ്രൻ കടന്നപ്പള്ളി വരണാധികാരി ഡെപ്യൂട്ടി കളക്ടർ
സി ബിജു (ആർ.ആർ) മുൻപാകെ പത്രിക നൽകി. ഇതേ മണ്ഡലത്തിൽ സി രഘുനാഥൻ (ബിജെപി), മുഹമ്മദ് റമീസ് ഷഹസാദ് (എസ്.യു.സി.ഐ-കമ്മ്യൂണിസ്റ്റ്) എന്നിവരും പത്രിക നൽകി.പേരാവൂർ നിയോജകമണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. സണ്ണി ജോസഫും
എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജ ടീച്ചറും ഇരിട്ടി താലൂക്ക് ഓഫീസ് ഉപവരണാധികാരി അനിഷ് ശങ്കർ മുമ്പാകെ നാമനിർദ്ദേശപത്രിക നൽകി. ഇതേ മണ്ഡലത്തിൽ നാരായണ കുമാർ (സ്വതന്ത്രൻ), സക്കീർ ഹുസൈൻ (സിപിഐഎം), പെെലി വാത്യാട്ട് (ഭാരത് ധർമ്മ ജനസേന) എന്നിവരും പത്രിക സമർപ്പിച്ചു. പയ്യന്നൂർ നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി ടി ഐ മധുസൂദനൻ അസിസ്റ്റന്റ് റിട്ടേണിങ്ങ് ഓഫീസർ ജി സുരേഷ് ബാബു മുൻപാകെ പത്രിക നൽകി. ഇവിടെ പി സന്തോഷും (സിപിഎം) പത്രിക നൽകിയിട്ടുണ്ട്.
ഇരിക്കൂർ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി സജീവ് ജോസഫ് വരണാധികാരി എസ് വന്ദനയ്ക്ക് പത്രിക നൽകി. മാത്യു കെ എയും (കേരള കോൺഗ്രസ് എം) ഇരിക്കൂറിൽ പത്രിക നൽകി. കല്യാശ്ശേരി മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി എം വിജിൻ കല്യാശ്ശേരി ആർ.ഒ കെ എൻ ബിന്ദു മുൻപാകെ പത്രിക നൽകി. കെ പത്മനാഭനും (സിപിഎം) മണ്ഡലത്തിൽ പത്രിക നൽകി.
അഴീക്കോട് നിയോജകമണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി കെ വി സുമേഷ് വരണാധികാരി ഡെപ്യൂട്ടി കളക്ടർ എൽ എ അനീഷ് മുൻപാകെ പത്രിക നൽകി. ഇവിടെ രശ്മി രവിയും (എസ്.യു.സി.ഐ-കമ്മ്യൂണിസ്റ്റ്) പത്രിക സമർപ്പിച്ചു.
തലശ്ശേരി നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥിമാരായി കാരായി രാജൻ, എം സി പവിത്രൻ, യുഡിഎഫ് സ്ഥാനാർത്ഥി കെ പി സാജു എന്നിവർ പത്രിക സമർപ്പിച്ചു.
തളിപ്പറമ്പ് നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥികളായി പി കെ ശ്യാമള ടീച്ചർ, സുലേഖ ടി കെ, സ്വതന്ത്രന്മാരായി കൊയ്യം ജനാർദ്ദനൻ, ബാലകൃഷ്ണൻ ചെമ്മഞ്ചേരി എന്നിവർ ശനിയാഴ്ച പത്രിക നൽകി.
മട്ടന്നൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥികളായി വി കെ സനോജ്, ശശീന്ദ്രൻ സി വി എന്നിവരും നാമനിർദ്ദേശപത്രിക നൽകി. കൂത്തുപറമ്പ് മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി പി കെ പ്രവീൺകണ്ണൂരിൽ വരണാധികാരി ഡപ്യൂട്ടി ഡയറക്ടർ പി ഷീന മുൻപാകെ നാമനിർദേശ പത്രിക നൽകി.
ധർമ്മടം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി വി പി അബ്ദുൽ റഷീദ് തലശ്ശേരി ജില്ലാ രജിസ്ട്രാർ സച്ചിൻ കൃഷ്ണയ്ക്ക് നാമനിർദ്ദേശ പത്രിക നൽകി. ഇവിടെ കൂവ ശശിധരനും (സിപിഎം) പത്രിക നൽകി.
ധർമ്മടത്തെ എൽഡിഎഫ് സ്ഥാനാർത്ഥിയായി മൂന്നാം തവണയും മത്സരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ വ്യാഴാഴ്ച നാമനിർദ്ദേശപത്രിക സമർപ്പിച്ചിരുന്നു.
Election


































