കണ്ണപുരം : പദവിക്ക് പിറകെ ഒരിക്കലും പോകാത്ത കോൺഗ്രസുകാരനായിരുന്നു മൊട്ടമ്മലിലെ പൊതുകാര്യപ്രസക്തനും സാമൂഹ്യ പ്രവർത്തകനും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന ആലക്കീൽ കൃഷ്ണൻ നായരെന്ന് ഡിസിസി ജനറൽ സെക്രട്ടറി രജിത്ത് നാറാത്ത്. മഹാത്മ സേവാഗ്രാമിൻ്റെ നേതൃത്വത്തിൽ നടത്തിയ ആലക്കീൽ കൃഷ്ണൻ നായരുടെ ഒന്നാം ചരമവാർഷികദിനാചരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സേവാഗ്രാം ജനറൽ കൺവീനർ രാജേഷ് പാലങ്ങാട്ട് അധ്യക്ഷത വഹിച്ചു. കല്യാശ്ശേരി ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് എം. നാരായണൻ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി സി.ടി. അമീറലി, എ. കൃഷ്ണൻ, സതീഷ് കടാങ്കോട്ട്, ദിനു മൊട്ടമ്മൽ, ജയചന്ദ്രൻ പുല്ലാനി ,പി. ചന്ദ്രൻ, യു. ഗീത എന്നിവർ പ്രസംഗിച്ചു.
A conference was organized
































