പാപ്പിനിശേരി : പാപ്പിനിശേരിയിൽ മതിയായ രേഖകളില്ലാതെ കൊണ്ടുപോവുകയായിരുന്ന ആറ് ലക്ഷം രൂപ തെരഞ്ഞെടുപ്പ് കാല പരിശോധനയിൽ പൊലിസ് പിടികൂടി.
അഴീക്കോട് മണ്ഡലത്തിലെ പാപ്പിനിശ്ശേരിയിൽ നിന്നുമാണ് പൊലിസ് ഫ്ലയിങ് സ്ക്വാഡ് പിടികൂടിയത്. നിയമാനുസൃതമായ അളവിൽ കൂടുതൽ കടത്തിയ ഏഴ് ലിറ്റർ വിദേശമദ്യം തലശ്ശേരി മണ്ഡലത്തിലെ ചമ്പാട് നിന്നും സ്റ്റാറ്റിക് സർവൈലൻസ് ടീം പിടികൂടി എക്സൈസ് വകുപ്പിന് കൈമാറി.
Illegal money
































