കരിവെള്ളൂർ: ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് കരിവെള്ളൂർ - പെരളം ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് കരിവെള്ളൂർ കൂക്കാനത്ത് പ്രവർത്തിച്ചു വരുന്ന നെസ്റ്റ് കോളേജിന് 5000 രൂപയും ആണൂർ കിഴക്ക് പ്രവർത്തിച്ചു വരുന്ന തയ്യൽ കടയ്ക്ക് 1000 രൂപയും പിഴയിട്ടു.നെസ്റ്റ് കോളേജിൽ നടത്തിയ പരിശോധനയിൽ കോളേജിന്റെ ടോയ്‌ലെറ്റിനു സമീപം പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിച്ചു വരുന്നതായും ഭക്ഷണാവശിഷ്ടങ്ങൾ ശാസ്ത്രീയമായി സംസ്‌ക്കരിക്കുന്നതിനു നൽകിയ റിങ് കമ്പോസ്റ്റിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ തള്ളിയ നിലയിലും കൂടാതെ മാലിന്യങ്ങൾ വേർതിരിക്കാതെ ചാക്കുകളിൽ ശേഖരിച്ച നിലയിലും കണ്ടെത്തി.കോളേജിന് 5000 രൂപ പിഴയിട്ടു.
ആണൂർകിഴക്ക് പ്രവർത്തിച്ചു വരുന്ന ശ്രീജ ഗാർമെന്റസ് എന്ന സ്ഥാപനത്തിന്റെ മുൻവശത്തു തുണി മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്നത് കണ്ടെത്തിയതിനെ തുടർന്നു സ്ഥാപനത്തിന് 1000 രൂപയും പിഴയിട്ടു.പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ് പി പി സ്‌ക്വാഡ് അംഗം അലൻ ബേബി, ദിബിൽ സി കെ, കരിവെള്ളൂർ പെരളം ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ സ്മിത എ,ഗ്രാമപഞ്ചായത്ത് വി ഇ ഒ ബബിത എ. വി തുടങ്ങിയവർ പങ്കെടുത്തു
Unscientific waste management































