നടനും സംവിധായകനുമായ ഇഎ രാജേന്ദ്രന്‍ അന്തരിച്ചു

നടനും സംവിധായകനുമായ ഇഎ രാജേന്ദ്രന്‍ അന്തരിച്ചു
Mar 26, 2026 09:46 AM | By Sufaija PP

നടനും സംവിധായകനും നാടക നടനുമായിരുന്ന ഇഎ രാജേന്ദ്രന്‍ അന്തരിച്ചു. കൊല്ലത്തെ വസതിയിലായിരുന്നു അന്ത്യം. അസുഖബാധിതനായി ചികിത്സയിലായിരുന്നു.കളിയാട്ടം, പട്ടാഭിഷേകം, തച്ചിലേടത്ത് ചുണ്ടന്‍, നരസിംഹം, മീശമാധവന്‍ എന്നിവയുള്‍പ്പെടെ നിരവധി സിനിമകളില്‍ അഭിനയിച്ചു. ക്യാരക്ടര്‍ റോളും വില്ലന്‍ റോളും ഒരുപോലെ വഴങ്ങുന്ന നടനായിരുന്നു. അറുപതോളം ചലച്ചിത്രങ്ങളിലെ ശ്രദ്ധേയ വേഷങ്ങള്‍ക്ക് പുറമേ ടെലിവിഷന്‍ പരമ്പരകളിലെ പ്രധാന വേഷങ്ങളും കൈകാര്യം ചെയ്തിട്ടുണ്ട്. സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ കോര്‍പറേഷന്‍ ചെയര്‍മാനായും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

തൃശൂര്‍ തൃത്തല്ലൂരില്‍ അയ്യപ്പന്റെയും സുമതിയുടെയും മകനായി ജനിച്ചു. തൃത്തല്ലൂര്‍ യുപി സ്‌കൂളിലെ വിദ്യാഭ്യാസകാലത്ത് തന്നെ നാടകരംഗത്ത് സജീവമായിരുന്നു. കലാലയപഠനത്തിനു ശേഷം ഡല്‍ഹിയിലെ നാഷനല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ ചേര്‍ന്ന രാജേന്ദ്രന്‍, ഒന്നാം റാങ്കോടെ ബിരുദം നേടി. ഇതിനു ശേഷം പൂനെയിലെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ടെലിവിഷന്‍ കോഴ്‌സും പഠിച്ചിട്ടുണ്ട്. പൂനെയിലെ പഠനശേഷം നാട്ടിലെത്തിയപ്പോഴാണ് ഒ. മാധവന്റെ മകളും മുകേഷിന്റെ സഹോദരിയുമായ സന്ധ്യയെ രാജേന്ദ്രന്‍ പരിചയപ്പെടുന്നതും, ഇരുവരും വിവാഹിതരാകുന്നതും. അക്കാലത്ത് സന്ധ്യ തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ വിദ്യാര്‍ഥിയായിരുന്നു. വിവാഹശേഷം കൊല്ലത്തെത്തിയ രാജേന്ദ്രന്‍ ഒ. മാധവന്റെ ഉടമസ്ഥതയിലുള്ള കാളിദാസ കലാകേന്ദ്രം നാടകസമിതിയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി. സംസ്‌കാരം നാളെ ജന്മസ്ഥലമായ തൃശൂര്‍ തൃത്തല്ലൂരില്‍ നടക്കും. മൃതദേഹം കൊല്ലത്തെ വീട്ടിലേക്ക് ഉടൻ എത്തിക്കും.

Actor and director EA Rajendran passes away

Next TV

Related Stories
മൂലക്കൽ വീട്ടിൽ പാർവ്വതി അമ്മ നിര്യാതയായി

Mar 26, 2026 09:51 PM

മൂലക്കൽ വീട്ടിൽ പാർവ്വതി അമ്മ നിര്യാതയായി

മൂലക്കൽ വീട്ടിൽ പാർവ്വതി അമ്മ...

Read More >>
സി.പി.എം നേതൃത്വത്തിന്റെ ഈ ധാർഷ്ട്യത്തിന് തളിപ്പറമ്പിലെ ജനങ്ങൾ നൽകുന്ന മറുപടിയാകണം ടി.കെ ഗോവിന്ദൻ മാസ്റ്ററുടെ വമ്പിച്ച വിജയം: തളിപ്പറമ്പിൽ ആവേശം വിതറി ഷാഫി പറമ്പിൽ

Mar 26, 2026 08:24 PM

സി.പി.എം നേതൃത്വത്തിന്റെ ഈ ധാർഷ്ട്യത്തിന് തളിപ്പറമ്പിലെ ജനങ്ങൾ നൽകുന്ന മറുപടിയാകണം ടി.കെ ഗോവിന്ദൻ മാസ്റ്ററുടെ വമ്പിച്ച വിജയം: തളിപ്പറമ്പിൽ ആവേശം വിതറി ഷാഫി പറമ്പിൽ

സി.പി.എം നേതൃത്വത്തിന്റെ ഈ ധാർഷ്ട്യത്തിന് തളിപ്പറമ്പിലെ ജനങ്ങൾ നൽകുന്ന മറുപടിയാകണം ടി.കെ ഗോവിന്ദൻ മാസ്റ്ററുടെ വമ്പിച്ച വിജയം: തളിപ്പറമ്പിൽ ആവേശം...

Read More >>
മാലിന്യങ്ങൾ തള്ളിയതിനും കത്തിച്ചതിനും പാലക്കയം തട്ട് ടൂറിസം കേന്ദ്രത്തിനു 15000 രൂപ പിഴ ചുമത്തി

Mar 26, 2026 07:02 PM

മാലിന്യങ്ങൾ തള്ളിയതിനും കത്തിച്ചതിനും പാലക്കയം തട്ട് ടൂറിസം കേന്ദ്രത്തിനു 15000 രൂപ പിഴ ചുമത്തി

മാലിന്യങ്ങൾ തള്ളിയതിനും കത്തിച്ചതിനും പാലക്കയം തട്ട് ടൂറിസം കേന്ദ്രത്തിനു 15000 രൂപ പിഴ...

Read More >>
എൽ ഡി എഫ് കല്യാശ്ശേരി മണ്ഡലം സ്ഥാനാർഥി എം വിജിന് അവശോജ്വല സ്വീകരണം

Mar 26, 2026 06:56 PM

എൽ ഡി എഫ് കല്യാശ്ശേരി മണ്ഡലം സ്ഥാനാർഥി എം വിജിന് അവശോജ്വല സ്വീകരണം

എൽ ഡി എഫ് കല്യാശ്ശേരി മണ്ഡലം സ്ഥാനാർഥി എം വിജിന് അവശോജ്വല സ്വീകരണം...

Read More >>
കണ്ണൂർ കോർപറേഷൻ മൾട്ടി ലെവൽ കാർ പാർക്കിങ് സെൻ്റർ അടച്ചു പൂട്ടിയതിനെതിരെ എൽ.ഡി.എഫ് പ്രതിഷേധ ധർണ നടത്തി

Mar 26, 2026 05:01 PM

കണ്ണൂർ കോർപറേഷൻ മൾട്ടി ലെവൽ കാർ പാർക്കിങ് സെൻ്റർ അടച്ചു പൂട്ടിയതിനെതിരെ എൽ.ഡി.എഫ് പ്രതിഷേധ ധർണ നടത്തി

കണ്ണൂർ കോർപറേഷൻ മൾട്ടി ലെവൽ കാർ പാർക്കിങ് സെൻ്റർ അടച്ചു പൂട്ടിയതിനെതിരെ എൽ.ഡി.എഫ് പ്രതിഷേധ ധർണ...

Read More >>
എസ് എസ് എഫ് ആലക്കോട് ഡിവിഷൻ സാഹിത്യോത്സവ് സ്വാഗത സംഘം രൂപീകരണ കൺവെൻഷൻ ഇസ്തിഅ്ദാദ്‌ പ്രൗഢമായി

Mar 26, 2026 02:39 PM

എസ് എസ് എഫ് ആലക്കോട് ഡിവിഷൻ സാഹിത്യോത്സവ് സ്വാഗത സംഘം രൂപീകരണ കൺവെൻഷൻ ഇസ്തിഅ്ദാദ്‌ പ്രൗഢമായി

എസ് എസ് എഫ് ആലക്കോട് ഡിവിഷൻ സാഹിത്യോത്സവ് സ്വാഗത സംഘം രൂപീകരണ കൺവെൻഷൻ ഇസ്തിഅ്ദാദ്‌...

Read More >>
Top Stories

Entertainment News