ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ധന പ്രതിസന്ധി നിലനില്‍ക്കെ ഡീസലിനും പെട്രോളിനും വില വര്‍ധിപ്പിച്ച് സ്വകാര്യ ഇന്ധനവിതരണക്കാരായ നയാര എനര്‍ജി.ഡീസലിന് മൂന്ന് രൂപയും പെട്രോളിന് അഞ്ച് രൂപയുമാണ് കൂട്ടിയത്.
അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണ വില വര്‍ധിച്ചത് ചൂണ്ടിക്കാട്ടിയാണ് പെട്രോള്‍, ഡീസല്‍ വില കൂട്ടിയത്.ഇന്ന് രാവിലെ മുതലാണ് നയാരയുടെ മുഴുവന്‍ പമ്പുകളിലും വില വര്‍ധിപ്പിച്ചത്.പൊതുമേഖലാ കമ്പനികളുടെ പമ്പുകളിലും മറ്റ് സ്വകാര്യ പമ്പുകളിലും വില വര്‍ധിപ്പിച്ചിട്ടില്ല.
Naira hikes diesel and petrol prices














.jpg)





















