സി.പി.എം നേതൃത്വത്തിന്റെ ഈ ധാർഷ്ട്യത്തിന് തളിപ്പറമ്പിലെ ജനങ്ങൾ നൽകുന്ന മറുപടിയാകണം ടി.കെ ഗോവിന്ദൻ മാസ്റ്ററുടെ വമ്പിച്ച വിജയം: തളിപ്പറമ്പിൽ ആവേശം വിതറി ഷാഫി പറമ്പിൽ. "സിറ്റിംഗ് എം.എൽ.എ ബി.ജെ.പിയിൽ പോയി മത്സരിച്ചാൽ മുഖ്യമന്ത്രിക്ക് ഒരു കുഴപ്പവുമില്ല. എന്നാൽ പാർട്ടിയിലെ തെറ്റുകൾ ചൂണ്ടിക്കാണിച്ചാൽ, സ്വതന്ത്രനായി മത്സരിച്ചാൽ അവരെയും കുടുംബത്തെയും പാർട്ടിയിൽ നിന്ന് പുറത്താക്കും. സി.പി.എം നേതൃത്വത്തിന്റെ ഈ ധാർഷ്ട്യത്തിന് തളിപ്പറമ്പിലെ ജനങ്ങൾ നൽകുന്ന മറുപടിയാകണം ടി.കെ ഗോവിന്ദൻ മാസ്റ്ററുടെ വമ്പിച്ച വിജയം"- ഷാഫി പറമ്പിൽ പറഞ്ഞു.
സി.പി.എം നേതൃത്വത്തിന്റെ ഏകാധിപത്യ പ്രവണതകൾക്കെതിരെ പാർട്ടി പ്രവർത്തകർക്കിടയിൽ തന്നെ വലിയ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെന്നും, പലരും നിശബ്ദമായി യു.ഡി.എഫിന് വോട്ട് ചെയ്യുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
Shafi Parambil














.jpg)





















