ദുബൈ കെഎംസിസി അഴീക്കോട്‌ മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു

ദുബൈ കെഎംസിസി അഴീക്കോട്‌ മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു
Mar 30, 2026 05:43 PM | By Sufaija PP

ദുബൈ : അഴീക്കോട്‌ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി അഡ്വ. കരീം ചേലേരിയുടെ വിജയത്തിന് പ്രവാസികളുടെ വോട്ട് ഉറപ്പിക്കാൻ ദുബൈ കെഎംസിസി അഴീക്കോട്‌ മണ്ഡലം കമ്മിറ്റി ദുബൈയിൽ തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. മണ്ഡലത്തെ വികസന കാര്യങ്ങളിൽ പിന്നോക്കം കൊണ്ട് പോയ ഇടതു ദുർഭരണത്തിന് എതിരെയുള്ള വിധിയെഴുത്താകും ഇത്തവണത്തെ ഇലക്ഷൻ റിസൾട്ട്‌ എന്ന് യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് ദുബൈ കെഎംസിസി സംസ്ഥാന കമ്മിറ്റി വൈസ് പ്രസിഡന്റ്‌ ഒ. മൊയ്‌തു പറഞ്ഞു.

ഇന്ദിര ഗ്യാരണ്ടി മുതൽ മണ്ഡലത്തിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന നൈപുണ്യ വികസന കേന്ദ്രമുൾപ്പെടേയുള്ള വിവിധ യുഡിഎഫ് വാഗ്ദാനങ്ങളിൽ പ്രവാസികൾ ഉൾപ്പടെയുള്ള ജനങ്ങൾ വലിയ പ്രത്യാശയാണ് പങ്കുവെക്കുന്നത്. അഴിമതിയും സ്വജനപക്ഷപാതപരവുമായ ഇടത് ദുർഭരണം ജനങ്ങളെ വറുതിയിലെക്കു നയിച്ചെന്നും ദൈനംദിന ചിലവുകൾ മുതൽ വീട് നിർമാണ നികുതി ഉൾപ്പടെ വർധിപ്പിച്ചത് പ്രവാസികൾ ഉൾപ്പടെയുള്ളവരുടെ സമ്പാദ്യത്തെ സാരമായി ബാധിച്ചെന്നും, നാട്ടിലെ ക്രമസമാധാന തകർച്ചയും വിദ്യാർത്ഥികളെ ഉൾപ്പടെ വലയിൽ വീഴ്ത്തുന്ന ലഹരി മാഫിയക്കെതിരെ നിസംഗമായ സർക്കാർ സംവിധാനവും പ്രവാസികളിലും വലിയ ആശങ്ക ഉണ്ടാക്കുന്നു എന്നും ഇതിനൊക്കെയുള്ള മറുപടി പ്രവാസി സമൂഹം ഈ തിരഞ്ഞെടുപ്പിൽ നൽകുമെന്നും യോഗം അഭിപ്രായപ്പെട്ടു.

യോഗത്തിൽ യുഎഇ കണ്ണൂർ ജില്ല കെഎംസിസി കോർഡിനേഷൻ കമ്മിറ്റി ജന. കൺവീനറും ദുബൈ കെഎംസിസി സംസ്ഥാന സെക്രട്ടറിയുമായ റയീസ് തലശ്ശേരി മുഖ്യ പ്രഭാഷണം നടത്തി, ജില്ല കെഎംസിസി ജന. സെക്രട്ടറി റഹ്‌ദാദ് മൂഴിക്കര, ജില്ല സെക്രട്ടറിമാരായ ഷംഷീർ അലവിൽ, അലി ഉളിയിൽ, ജില്ല വനിത വിങ് ജന. സെക്രട്ടറി നൗറസ് ബാനു, ജില്ല എംഎസ്എഫ് സെക്രട്ടറി അജ്നാസ് പാറപ്പുറം, മണ്ഡലം കെഎംസിസി വനിത വിങ് പ്രസിഡന്റ്‌ ഫാത്തിമ ഷമീം, വിവിധ പഞ്ചായത്ത്‌ കെഎംസിസി കമ്മിറ്റികളെ പ്രതിനിധീകരിച്ചു സാജിദ് വളപട്ടണം, ജംഷീർ പുഴാതി, ഹാരിസ് പാപ്പിനിശ്ശേരി, മിൻഷാജ് കാഞ്ഞിരത്തറ, നസീഫ് ചാലാട്, ഷംസീർ നാറാത്ത്, അഫ്സൽ ചെമ്പൻ പൂതപ്പാറ എന്നിവർ സംസാരിച്ചു. സുനീത് ചാലാടിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അക്സർ മാങ്കടവ് സ്വാഗതവും ജലീൽ പുഴാതി നന്ദിയും രേഖപ്പെടുത്തി.

അടുത്ത പത്തു ദിവസം മണ്ഡലം കെഎംസിസി കമ്മിറ്റി 'കാൾ ഫോർ എ വോട്ട്' ക്യാമ്പയിൻ സംഘടിപ്പിക്കാനും തീരുമാനിച്ചു. മണ്ഡലം ഭാരവാഹികളായ റൗഫ് വളപട്ടണം, മുഹമ്മദ്‌ ആദം നാറാത്ത്, ആരിഫ് തളാപ്പ്, ശാക്കിർ ചാലാട്, നൗഫൽ പുഴാതി, സിറാജ് അഴീക്കൽ എന്നിവർ യോഗത്തിന് നേതൃത്വം നൽകി.

Dubai KMCC

Next TV

Related Stories
സപ്ലൈകോ ഈസ്റ്റര്‍, വിഷു ഫെയറുകള്‍ ഏപ്രില്‍ ഒന്നു മുതല്‍ 14 വരെ

Mar 30, 2026 05:45 PM

സപ്ലൈകോ ഈസ്റ്റര്‍, വിഷു ഫെയറുകള്‍ ഏപ്രില്‍ ഒന്നു മുതല്‍ 14 വരെ

സപ്ലൈകോ ഈസ്റ്റര്‍, വിഷു ഫെയറുകള്‍ ഏപ്രില്‍ ഒന്നു മുതല്‍ 14...

Read More >>
പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പിന്റെ തെളിവുകൾ പുറത്തുവിട്ട് വി കുഞ്ഞികൃഷ്ണൻ

Mar 30, 2026 05:37 PM

പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പിന്റെ തെളിവുകൾ പുറത്തുവിട്ട് വി കുഞ്ഞികൃഷ്ണൻ

പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പിന്റെ തെളിവുകൾ പുറത്തുവിട്ട് വി...

Read More >>
അശ്രദ്ധമായി ബൈക്കോടിച്ച് ദമ്പതികളെ ഇടിച്ചു വീഴ്ത്തിയ ആൾക്കെതിരെ കേസ്

Mar 30, 2026 02:00 PM

അശ്രദ്ധമായി ബൈക്കോടിച്ച് ദമ്പതികളെ ഇടിച്ചു വീഴ്ത്തിയ ആൾക്കെതിരെ കേസ്

അശ്രദ്ധമായി ബൈക്കോടിച്ച് ദമ്പതികളെ ഇടിച്ചു വീഴ്ത്തിയ ആൾക്കെതിരെ...

Read More >>
ഉത്സവ എഴുന്നള്ളത്തിന് കടന്ന് പോകാൻ കിളച്ചിട്ട ടാറിംഗ് റോഡിൽ കാർപ്പറ്റ് വിരിച്ച് നല്കി സന്നദ്ധ സംഘടനയായ കൊട്ടാരം ബ്രദർസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്

Mar 30, 2026 01:50 PM

ഉത്സവ എഴുന്നള്ളത്തിന് കടന്ന് പോകാൻ കിളച്ചിട്ട ടാറിംഗ് റോഡിൽ കാർപ്പറ്റ് വിരിച്ച് നല്കി സന്നദ്ധ സംഘടനയായ കൊട്ടാരം ബ്രദർസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്

ഉത്സവ എഴുന്നള്ളത്തിന് കടന്ന് പോകാൻ കിളച്ചിട്ട ടാറിംഗ് റോഡിൽ കാർപ്പറ്റ് വിരിച്ച് നല്കി സന്നദ്ധ...

Read More >>
കരിങ്കൽ വർക്കേർസ് യൂനിയൻ (CITU) വേശാല ഡിവിഷൻ കൺവെൻഷൻ സംഘടിപ്പിച്ചു

Mar 30, 2026 11:49 AM

കരിങ്കൽ വർക്കേർസ് യൂനിയൻ (CITU) വേശാല ഡിവിഷൻ കൺവെൻഷൻ സംഘടിപ്പിച്ചു

കരിങ്കൽ വർക്കേർസ് യൂനിയൻ (CITU) വേശാല ഡിവിഷൻ കൺവെൻഷൻ...

Read More >>
നിയമസഭ തെരഞ്ഞെടുപ്പ്: ഹോം വോട്ടിങ്‌ ഇന്നുമുതല്‍

Mar 30, 2026 10:18 AM

നിയമസഭ തെരഞ്ഞെടുപ്പ്: ഹോം വോട്ടിങ്‌ ഇന്നുമുതല്‍

നിയമസഭ തെരഞ്ഞെടുപ്പ്: ഹോം വോട്ടിങ്‌...

Read More >>
Top Stories










News Roundup