ഇറാൻ-അമേരിക്ക യുദ്ധത്തില്‍ രണ്ടാഴ്ചത്തെ താത്കാലിക വെടിനിർത്തല്‍

ഇറാൻ-അമേരിക്ക യുദ്ധത്തില്‍ രണ്ടാഴ്ചത്തെ താത്കാലിക വെടിനിർത്തല്‍
Apr 8, 2026 11:12 AM | By Sufaija PP

ഇറാൻ-അമേരിക്ക യുദ്ധത്തില്‍ രണ്ടാഴ്ചത്തെ താത്കാലിക വെടിനിർത്തല്‍. യുദ്ധത്തിലെ തങ്ങളുടെ എല്ലാ ലക്ഷ്യങ്ങളും കൈവരിച്ചതായും ശത്രുപക്ഷം മാസങ്ങളായി വെടിനിർത്തലിനായി യാചിക്കുകയായിരുന്നുവെന്നുമാണ് ഇറാന്റെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ അവകാശപ്പെടുന്നത്. അമേരിക്കയെ ചരിത്രപരമായ നിസ്സഹായതയിലേക്കും പരാജയത്തിലേക്കും എത്തിച്ച ശേഷമാണ് തങ്ങള്‍ ഈ തീരുമാനമെടുത്തതെന്നും ഇറാൻ പ്രസ്താവനയിലൂടെ വ്യക്തമാക്കി.

അതേസമയം, തങ്ങളുടെ സൈനിക ലക്ഷ്യങ്ങള്‍ പൂർത്തീകരിച്ചതിന്റെ ഫലമാണ് ഈ വെടിനിർത്തലെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിലപാട്. പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും സൈനിക മേധാവി ഫീല്‍ഡ് മാർഷല്‍ ആസിം മുനീറും നടത്തിയ നിർണ്ണായകമായ നയതന്ത്ര ഇടപെടലുകളാണ് വെടിനിർത്തലിലേക്ക് വഴിതുറന്നത്. ഇരുവരുടെയും അഭ്യർത്ഥന മാനിച്ചാണ് ഇറാനിലെ ബോംബാക്രമണങ്ങള്‍ രണ്ടാഴ്ചത്തേക്ക് നിർത്തിവെക്കാൻ തീരുമാനിച്ചതെന്ന് ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചു. ഏപ്രില്‍ 10-ന് ഇസ്ലാമാബാദില്‍ വെച്ച്‌ ഇരുരാജ്യങ്ങളും തമ്മിലുള്ള ഔദ്യോഗിക ചർച്ചകള്‍ ആരംഭിക്കാനിരിക്കുകയാണ്.

അമേരിക്കൻ ഭീഷണികള്‍ക്കിടയിലും ചർച്ചകള്‍ക്കുള്ള അടിസ്ഥാന തത്വങ്ങള്‍ വാഷിംഗ്ടണ്‍ അംഗീകരിച്ചതായി പാകിസ്ഥാൻ ഇറാനെ അറിയിച്ചിട്ടുണ്ട്. യുദ്ധം പൂർണ്ണമായി അവസാനിപ്പിക്കുന്നതിനായി പത്ത് പ്രധാന നിബന്ധനകളടങ്ങിയ ഒരു കർമ്മപദ്ധതിയാണ് ഇറാൻ മുന്നോട്ടുവെച്ചിരിക്കുന്നത്. ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം ഇറാൻ സൈന്യത്തിന്റെ നിയന്ത്രണത്തിലാക്കുക, മേഖലയിലെ താവളങ്ങളില്‍ നിന്ന് അമേരിക്കൻ സേന പിൻവാങ്ങുക, യുദ്ധനഷ്ടപരിഹാരം നല്‍കുക, എല്ലാ ഉപരോധങ്ങളും നീക്കി മരവിപ്പിച്ച ആസ്തികള്‍ വിട്ടുനല്‍കുക തുടങ്ങിയവയാണ് ഇതിലെ പ്രധാന ആവശ്യങ്ങള്‍. ഈ നിബന്ധനകള്‍ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍ പ്രമേയത്തിലൂടെ അംഗീകരിക്കണമെന്നും ഇറാൻ ആവശ്യപ്പെടുന്നു. നിലവിലെ വെടിനിർത്തല്‍ യുദ്ധത്തിന്റെ അന്ത്യമല്ലെന്നും ചർച്ചകളില്‍ തങ്ങളുടെ നിബന്ധനകള്‍ പൂർണ്ണമായി അംഗീകരിക്കപ്പെട്ടാല്‍ മാത്രമേ പോരാട്ടം അവസാനിപ്പിക്കുകയുള്ളൂ എന്നും ഇറാൻ സെക്യൂരിറ്റി കൗണ്‍സില്‍ മുന്നറിയിപ്പ് നല്‍കി. എങ്കിലും വരാനിരിക്കുന്ന രണ്ടാഴ്ചത്തെ സമയപരിധിക്കുള്ളില്‍ അന്തിമവും നിർണ്ണായകവുമായ ഒരു കരാറിലെത്താൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഡൊണാള്‍ഡ് ട്രംപും അമേരിക്കൻ ഭരണകൂടവും.

Two-week temporary ceasefire in Iran-US war

Next TV

Related Stories
പയ്യന്നൂർ കോറോത്ത് പോലീസ് ഡമ്പിംഗ് യാർഡിൽ വൻ തീപിടുത്തം; 200 ഓളം വാഹനങ്ങൾ കത്തിനശിച്ചു

Apr 8, 2026 09:21 PM

പയ്യന്നൂർ കോറോത്ത് പോലീസ് ഡമ്പിംഗ് യാർഡിൽ വൻ തീപിടുത്തം; 200 ഓളം വാഹനങ്ങൾ കത്തിനശിച്ചു

പയ്യന്നൂർ കോറോത്ത് പോലീസ് ഡമ്പിംഗ് യാർഡിൽ വൻ തീപിടുത്തം 200 ഓളം വാഹനങ്ങൾ...

Read More >>
വി​ഷു​വി​ന് കേ​ര​ള​ത്തി​ലേ​ക്ക് കൂ​ടു​ത​ൽ സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ അ​നു​വ​ദി​ച്ചു

Apr 8, 2026 09:17 PM

വി​ഷു​വി​ന് കേ​ര​ള​ത്തി​ലേ​ക്ക് കൂ​ടു​ത​ൽ സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ അ​നു​വ​ദി​ച്ചു

വി​ഷു​വി​ന് കേ​ര​ള​ത്തി​ലേ​ക്ക് കൂ​ടു​ത​ൽ സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ അ​നു​വ​ദി​ച്ചു...

Read More >>
പയ്യാമ്പലത്ത് കൂറ്റൻ ഡോൾഫിൻ്റെ ജഡം കരയ്ക്കടിഞ്ഞു

Apr 8, 2026 09:15 PM

പയ്യാമ്പലത്ത് കൂറ്റൻ ഡോൾഫിൻ്റെ ജഡം കരയ്ക്കടിഞ്ഞു

പയ്യാമ്പലത്ത് കൂറ്റൻ ഡോൾഫിൻ്റെ ജഡം...

Read More >>
‘പണം നൽകിയ സ്ത്രീ എന്റെ കൂടിയുള്ളതല്ല, കാറിൽ ഉണ്ടായത് എന്റെ നിഴലാണ്, പോയത് കാൻസർ രോഗിയെ കാണാൻ’; ശോഭ സുരേന്ദ്രൻ

Apr 8, 2026 05:32 PM

‘പണം നൽകിയ സ്ത്രീ എന്റെ കൂടിയുള്ളതല്ല, കാറിൽ ഉണ്ടായത് എന്റെ നിഴലാണ്, പോയത് കാൻസർ രോഗിയെ കാണാൻ’; ശോഭ സുരേന്ദ്രൻ

‘പണം നൽകിയ സ്ത്രീ എന്റെ കൂടിയുള്ളതല്ല, കാറിൽ ഉണ്ടായത് എന്റെ നിഴലാണ്, പോയത് കാൻസർ രോഗിയെ കാണാൻ’; ശോഭ...

Read More >>
പോളിംഗ് ബൂത്തിലേക്ക് ഇനി മണിക്കൂറുകള്‍ മാത്രം; വോട്ടര്‍മാര്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍

Apr 8, 2026 05:30 PM

പോളിംഗ് ബൂത്തിലേക്ക് ഇനി മണിക്കൂറുകള്‍ മാത്രം; വോട്ടര്‍മാര്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍

പോളിംഗ് ബൂത്തിലേക്ക് ഇനി മണിക്കൂറുകള്‍ മാത്രം; വോട്ടര്‍മാര്‍ ശ്രദ്ധിക്കേണ്ട പ്രധാന...

Read More >>
Top Stories










News Roundup