കെ സുധാകരനെ ഇല്ലാതാക്കാന്‍ ആസൂത്രിതമായ ഗൂഢാലോചന നടത്തിയത് സണ്ണി ജോസഫ്; സണ്ണി ജോസഫിനെതിരെ ഗുരുതര ആരോപണങ്ങളുമായി കെ ആര്‍ അബ്ദുല്‍ ഖാദര്‍

കെ സുധാകരനെ ഇല്ലാതാക്കാന്‍ ആസൂത്രിതമായ ഗൂഢാലോചന നടത്തിയത് സണ്ണി ജോസഫ്; സണ്ണി ജോസഫിനെതിരെ ഗുരുതര ആരോപണങ്ങളുമായി കെ ആര്‍ അബ്ദുല്‍ ഖാദര്‍
Apr 8, 2026 05:26 PM | By Sufaija PP

കണ്ണൂർ: കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിനെതിരെ ഗുരുതര ആരോപണങ്ങളുമായി കെ സുധാകരൻ എംപിയുടെ വിശ്വസ്തനും ന്യൂനപക്ഷ കോണ്‍ഗ്രസിന്റെ മുന്‍ ജില്ലാ പ്രസിഡന്റുമായ കെ ആര്‍ അബ്ദുല്‍ ഖാദര്‍ കണ്ണൂർ സ്‌റ്റേഡിയം കോർണറിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കെ സുധാകരനെ ഇല്ലാതാക്കാന്‍ ആസൂത്രിതമായ ഗൂഢാലോചന നടത്തിയത് സണ്ണി ജോസഫാണെന്ന് കെ ആര്‍ അബ്ദുല്‍ ഖാദര്‍ ആരോപിച്ചു.

ഇതിന് പ്രതികാരം ചെയ്യും. സണ്ണി ജോസഫ് പിന്നില്‍ നിന്ന് കളിച്ചു. ചര്‍ച്ചയ്ക്ക് വേണ്ടി ഡല്‍ഹിയില്‍ കൊണ്ടുപോയി കെ സുധാകരനെ നാണം കെടുത്തിയെന്നും അബ്ദുല്‍ ഖാദര്‍ കുറ്റപ്പെടുത്തി. ലോക്‌സഭയിലേക്ക് മത്സരിക്കാനില്ലെന്ന് കെ സുധാകരന്‍ നിലപാടെടുത്തതാണ്. സുധാകരനെ നിര്‍ബന്ധിച്ച് മത്സരിപ്പിച്ചത് സണ്ണി ജോസഫാണ്. സുധാകരനെ നിയമസഭയിലേക്ക് മത്സരിപ്പിക്കാതിരിക്കാനുള്ള സണ്ണി ജോസഫിന്റെ പദ്ധതിയായിരുന്നു അതിന് പിന്നിലെന്നും അബ്ദുല്‍ ഖാദര്‍ പറഞ്ഞു. കെ സുധാകരനെ വിശ്വസിച്ചാണ് കണ്ണൂരിലെ മുസ്‌ലിം സമുദായം കോണ്‍ഗ്രസില്‍ നിന്നത്.

സണ്ണി ജോസഫ് മുസ്‌ലിം സമുദായത്തെ പാര്‍ട്ടിയില്‍ നിന്ന് ഇല്ലാതാക്കി. കേസില്‍ കുടുക്കാനും രക്തസാക്ഷിയാക്കാനും പണവും വോട്ടും വാങ്ങാനും മാത്രമാണ് സണ്ണി ജോസഫ് തയ്യാറായതെന്നും അബ്ദുല്‍ ഖാദര്‍ ആരോപിച്ചിരുന്നു. ഇതിനെതിരെ പ്രതിഷേധിക്കാൻ തന്നെ അനുകൂലിക്കുന്നവരും തൻ്റെ ബന്ധുക്കളും പേരാവൂർ മണ്ഡലത്തിൽ സണ്ണി ജോസഫിനെതിരെ വോട്ടു ചെയ്യും കെ സുധാകരനെ വഞ്ചിച്ച സണ്ണി ജോസഫിന് വരാൻ പോകുന്ന തെരഞ്ഞെടുപ്പിൽ ശക്തമായ തിരിച്ചടി നൽകുമെന്നും അദ്ദേഹം പറഞ്ഞു.

KR Abdul Khader

Next TV

Related Stories
പയ്യന്നൂർ കോറോത്ത് പോലീസ് ഡമ്പിംഗ് യാർഡിൽ വൻ തീപിടുത്തം; 200 ഓളം വാഹനങ്ങൾ കത്തിനശിച്ചു

Apr 8, 2026 09:21 PM

പയ്യന്നൂർ കോറോത്ത് പോലീസ് ഡമ്പിംഗ് യാർഡിൽ വൻ തീപിടുത്തം; 200 ഓളം വാഹനങ്ങൾ കത്തിനശിച്ചു

പയ്യന്നൂർ കോറോത്ത് പോലീസ് ഡമ്പിംഗ് യാർഡിൽ വൻ തീപിടുത്തം 200 ഓളം വാഹനങ്ങൾ...

Read More >>
വി​ഷു​വി​ന് കേ​ര​ള​ത്തി​ലേ​ക്ക് കൂ​ടു​ത​ൽ സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ അ​നു​വ​ദി​ച്ചു

Apr 8, 2026 09:17 PM

വി​ഷു​വി​ന് കേ​ര​ള​ത്തി​ലേ​ക്ക് കൂ​ടു​ത​ൽ സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ അ​നു​വ​ദി​ച്ചു

വി​ഷു​വി​ന് കേ​ര​ള​ത്തി​ലേ​ക്ക് കൂ​ടു​ത​ൽ സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ അ​നു​വ​ദി​ച്ചു...

Read More >>
പയ്യാമ്പലത്ത് കൂറ്റൻ ഡോൾഫിൻ്റെ ജഡം കരയ്ക്കടിഞ്ഞു

Apr 8, 2026 09:15 PM

പയ്യാമ്പലത്ത് കൂറ്റൻ ഡോൾഫിൻ്റെ ജഡം കരയ്ക്കടിഞ്ഞു

പയ്യാമ്പലത്ത് കൂറ്റൻ ഡോൾഫിൻ്റെ ജഡം...

Read More >>
‘പണം നൽകിയ സ്ത്രീ എന്റെ കൂടിയുള്ളതല്ല, കാറിൽ ഉണ്ടായത് എന്റെ നിഴലാണ്, പോയത് കാൻസർ രോഗിയെ കാണാൻ’; ശോഭ സുരേന്ദ്രൻ

Apr 8, 2026 05:32 PM

‘പണം നൽകിയ സ്ത്രീ എന്റെ കൂടിയുള്ളതല്ല, കാറിൽ ഉണ്ടായത് എന്റെ നിഴലാണ്, പോയത് കാൻസർ രോഗിയെ കാണാൻ’; ശോഭ സുരേന്ദ്രൻ

‘പണം നൽകിയ സ്ത്രീ എന്റെ കൂടിയുള്ളതല്ല, കാറിൽ ഉണ്ടായത് എന്റെ നിഴലാണ്, പോയത് കാൻസർ രോഗിയെ കാണാൻ’; ശോഭ...

Read More >>
പോളിംഗ് ബൂത്തിലേക്ക് ഇനി മണിക്കൂറുകള്‍ മാത്രം; വോട്ടര്‍മാര്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍

Apr 8, 2026 05:30 PM

പോളിംഗ് ബൂത്തിലേക്ക് ഇനി മണിക്കൂറുകള്‍ മാത്രം; വോട്ടര്‍മാര്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍

പോളിംഗ് ബൂത്തിലേക്ക് ഇനി മണിക്കൂറുകള്‍ മാത്രം; വോട്ടര്‍മാര്‍ ശ്രദ്ധിക്കേണ്ട പ്രധാന...

Read More >>
പാലക്കാട് ‘വോട്ടിന് പണം’! ബിജെപി സ്ഥാനാർഥിക്കൊപ്പം എത്തിയ പ്രവർത്തകർ വോട്ടർക്ക് പണം നൽകുന്നതിൻ്റെ ദൃശ്യം പുറത്ത്

Apr 8, 2026 03:13 PM

പാലക്കാട് ‘വോട്ടിന് പണം’! ബിജെപി സ്ഥാനാർഥിക്കൊപ്പം എത്തിയ പ്രവർത്തകർ വോട്ടർക്ക് പണം നൽകുന്നതിൻ്റെ ദൃശ്യം പുറത്ത്

പാലക്കാട് ‘വോട്ടിന് പണം’! ബിജെപി സ്ഥാനാർഥിക്കൊപ്പം എത്തിയ പ്രവർത്തകർ വോട്ടർക്ക് പണം നൽകുന്നതിൻ്റെ ദൃശ്യം...

Read More >>
Top Stories

News Roundup