ഉളിയിൽ : ഉളിയിൽ പാലത്തിനു സമീപം ടൂറിസ്റ്റ് ബസും പിക്കപ്പും കൂട്ടിയിടിച്ച് പിക്കപ്പ് ഡ്രൈവർ ചക്കരക്കൽ സ്വദേശി യൂനസ് (38) മരണപ്പെട്ടു. ബസിലെ യാത്രികരായ 2 പേർക്കും പരുക്കുണ്ട്. കോഴിക്കോട് നിന്നു ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന ബസ് പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. അർധരാത്രിയോടെയാണ് അപകടം നടന്നത്.
accident


































