നിതിന്റെ മരണം: കോളേജ് അധികൃതർക്കെതിരെ കർശന നടപടിയെടുക്കണം; ആരോഗ്യ സർവകലാശാല വി സിക്ക് നിർദ്ദേശം നൽകി ഗവർണർ

നിതിന്റെ മരണം: കോളേജ് അധികൃതർക്കെതിരെ കർശന നടപടിയെടുക്കണം; ആരോഗ്യ സർവകലാശാല വി സിക്ക് നിർദ്ദേശം നൽകി ഗവർണർ
Apr 15, 2026 11:00 AM | By Sufaija PP

കണ്ണൂർ: കോളേജ് അധികൃതർക്കെതിരെ കർശന നടപടിയെടുക്കാൻ നിർദ്ദേശിച്ച് ഗവർണർ. ആരോഗ്യ സർവകലാശാല വി സി മോഹനൻ കുന്നുമ്മലിനാണ് നിർദ്ദേശം നൽകിയത്. അതേസമയം വി സി മോഹനൻ കുന്നുമ്മൽ ഗവർണറുമായി കൂടിക്കാഴ്ച നടത്തുകയും പ്രാഥമിക റിപ്പോർട്ട് നൽകുകയും ചെയ്തു. ആരോഗ്യ സർവകലാശാല അന്വേഷണസമിതി നാളെ കോളേജിൽ തെളിവെടുപ്പ് നടത്തും. വിദ്യാർഥികളുടെ മൊഴി എടുക്കും.

സർവകലാശാല ഗവേർണിങ് കൗൺസിൽ അംഗം മേജർ ജനറൽ അജിത് നീലകണ്ഠൻ ആണ് അന്വേഷണ സംഘ തലവൻ. തിരുവനന്തപുരം ചാലക്കടവ് സ്വദേശിയായ നിതിൻ രാജ് അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്നു. വെള്ളിയാഴ്ചയാണ് കോളേജ് കെട്ടിടത്തിൽ നിന്ന് വീണ നിലയിലാണ് നിതിനെ കണ്ടത്. ഉടൻ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോളേജിലെ അധ്യാപകർ നിതിനെ മാനസികമായി ഉപദ്രവിച്ചിരുന്നെന്നും അധിക്ഷേപിച്ചിരുന്നെന്നുമാണ് കുടുംബം പരാതി ഉന്നയിച്ചിരുന്നു.

മകൻ ആത്മഹത്യ ചെയ്യില്ലെന്നാണ് കുടുംബം പ്രതികരിച്ചത്. നിതിന്റെ മരണത്തിൽ ആരോപണവിധേയരായ ഡെന്റൽ അനാട്ടമി വിഭാഗം മേധാവി ഡോ. റാം, അസോസിയേറ്റ് പ്രൊഫസർ ഡോ. സംഗീത എന്നിവരെ അന്വേഷണവിധേയമായി കോളേജ് സസ്പെൻഡ് ചെയ്തിരുന്നു. ഇവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ടായിരുന്നു. പട്ടികജാതി പട്ടികവർഗ്ഗ അതിക്രമ നിരോധന വകുപ്പും ഉൾപ്പെടുത്തിയിട്ടുണ്ട്.

Nithin's death

Next TV

Related Stories
സംസ്ഥാനത്ത് വൈദ്യുതി ഉപയോ​ഗം റെക്കോർഡിലേക്ക്: പവർകട്ട് ഉണ്ടാകില്ലെന്ന് മന്ത്രി കൃഷ്ണൻകുട്ടി

Apr 15, 2026 09:42 PM

സംസ്ഥാനത്ത് വൈദ്യുതി ഉപയോ​ഗം റെക്കോർഡിലേക്ക്: പവർകട്ട് ഉണ്ടാകില്ലെന്ന് മന്ത്രി കൃഷ്ണൻകുട്ടി

സംസ്ഥാനത്ത് വൈദ്യുതി ഉപയോ​ഗം റെക്കോർഡിലേക്ക്: പവർകട്ട് ഉണ്ടാകില്ലെന്ന് മന്ത്രി...

Read More >>
കൊയിലാണ്ടിയില്‍ പടക്കം പൊട്ടിത്തെറിച്ച് പ്ലസ് വൺ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

Apr 15, 2026 09:31 PM

കൊയിലാണ്ടിയില്‍ പടക്കം പൊട്ടിത്തെറിച്ച് പ്ലസ് വൺ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

കൊയിലാണ്ടിയില്‍ പടക്കം പൊട്ടിത്തെറിച്ച് വിദ്യാര്‍ഥിക്ക്...

Read More >>
കടുത്ത വേനല്‍ ചൂട് തുടരുന്നു; കണ്ണൂർ ഉൾപ്പെടെ 12 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്

Apr 15, 2026 07:14 PM

കടുത്ത വേനല്‍ ചൂട് തുടരുന്നു; കണ്ണൂർ ഉൾപ്പെടെ 12 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്

കടുത്ത വേനല്‍ ചൂട് തുടരുന്നു; കണ്ണൂർ ഉൾപ്പെടെ 12 ജില്ലകളില്‍ ഉയര്‍ന്ന താപനില...

Read More >>
തളിപ്പറമ്പ് മെയിൻ റോഡിലെ ഗോഡൗൺ കെട്ടിടത്തിൽ തീപിടിച്ചു, നാട്ടുകാരുടെയും വ്യാപാരികളുടെയും സമയോചിതമായ ഇടപെടൽ കൊണ്ട് ഒഴിവായത് വൻ ദുരന്തം

Apr 15, 2026 07:13 PM

തളിപ്പറമ്പ് മെയിൻ റോഡിലെ ഗോഡൗൺ കെട്ടിടത്തിൽ തീപിടിച്ചു, നാട്ടുകാരുടെയും വ്യാപാരികളുടെയും സമയോചിതമായ ഇടപെടൽ കൊണ്ട് ഒഴിവായത് വൻ ദുരന്തം

തളിപ്പറമ്പ് മെയിൻ റോഡിലെ ഗോഡൗൺ കെട്ടിടത്തിൽ തീപിടിച്ചു, നാട്ടുകാരുടെയും വ്യാപാരികളുടെയും സമയോചിതമായ ഇടപെടൽ കൊണ്ട് ഒഴിവായത് വൻ...

Read More >>
കഞ്ചാവുമായി രണ്ട് പേർ പിടിയിലായി

Apr 15, 2026 02:29 PM

കഞ്ചാവുമായി രണ്ട് പേർ പിടിയിലായി

കഞ്ചാവുമായി രണ്ട് പേർ പിടിയിലായി...

Read More >>
സി കണ്ണൻ ചരമവാർഷികദിനം ആചരിച്ചു

Apr 15, 2026 02:26 PM

സി കണ്ണൻ ചരമവാർഷികദിനം ആചരിച്ചു

സി കണ്ണൻ ചരമവാർഷികദിനം...

Read More >>
Top Stories

News Roundup