തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തില്‍ മെയിൻ റോഡിലെ ഗോഡൗണിന് തീപിടിച്ചു, വ്യാപാരികളുടെയും നാട്ടുകാരുെയും സന്ദര്‍ഭോചിത ഇടപെലില്‍ തീയണിച്ചത് വലിയ ദുരന്തം ഒഴിവാക്കി.ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം.മെയിന്‍ റോഡില്‍ റഷീദിന്റെ കൂള്‍ബാറിന് മുകളിലെ ഗോഡൗണിന്റെ മച്ചിലാണ് തീപിടിച്ചത്.
തീയും പുകയും വരുന്നത് കണ്ടതോടെ സമീപത്തുണ്ടായിരുന്ന നാട്ടുകാരും വ്യാപാരികളും യൂത്ത്‌ലീഗ് വൈറ്റ്ഗാര്‍ഡ് പ്രവര്‍ത്തകരും എത്തിയാണ് സാഹസികമായി മുകളിലേക്ക് കയറി തീയണച്ചത്.തളിപ്പറമ്പ് അഗ്നിശമനസേനയെ വിവരമറിയിച്ചുവെങ്കിലും അവര്‍ പാടിക്കുന്നില്‍ പ്ലൈവുഡ് ഫാക്ടറിയിലെ തീയണക്കാന്‍ പോയതിനാല്‍ വാഹനമുണ്ടായിരുന്നില്ല.ഉടന്‍ പയ്യന്നൂര്‍ അഗ്നിശമനസനേയെ ബന്ധപ്പെട്ട് സ്ഥലത്തെത്താന്‍തളിപ്പറമ്പില്‍ നിന്ന് നിര്‍ദ്ദേശം നല്‍കിയെങ്കിലും അതിന് മുമ്പ് തന്നെ തീയണച്ചതിനാല്‍ പയ്യന്നൂരില്‍ നിന്ന് പുറപ്പെട്ട വാഹനം തിരികെ പോകുകയായിരുന്നു.
തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജന.സെക്രട്ടെറി വി.താജുദ്ദീന്‍, ട്രഷറര്‍ ടി.ജയരാജ്, ആല്‍ഫ മുസ്തഫ, ഷൗക്കത്ത്, ലുഖ്മാന്‍, വാഹിദ്, സി.ടി.അഷറഫ് എന്നിവരും തീയണക്കാന്‍ സ്ഥലത്തെത്തിയിരുന്നു.
A fire broke out in a godown building on Taliparamba Main Road




































