സ്കൂട്ടർ നിയന്ത്രണംവിട്ട് റോഡരികിലെ സുരക്ഷാ കുറ്റിയിലിടിച്ച് യുവാവ് മരിച്ചു

സ്കൂട്ടർ നിയന്ത്രണംവിട്ട് റോഡരികിലെ സുരക്ഷാ കുറ്റിയിലിടിച്ച് യുവാവ് മരിച്ചു
Apr 15, 2026 12:27 PM | By Sufaija PP

പഴയങ്ങാടി: സ്കൂട്ടർ നിയന്ത്രണംവിട്ട് റോഡരികിലെ സുരക്ഷാ കുറ്റിയിലിടിച്ച് യുവാവ് മരിച്ചു. ചെറുതാഴം വയലപ്ര വായനശാലക്ക് സമീപത്തെ എം. സനിൽകുമാർ (33) ആണ് അപകടത്തിൽ മരിച്ചത്. ചൊവ്വാഴ്ച പകൽ 2.40-നായിരുന്നു നാടിനെ കണ്ണീരിലാഴ്ത്തിയ സംഭവം.

ചെമ്പല്ലിക്കുണ്ട് ഭാഗത്തുനിന്നുവരികയായിരുന്ന സനിൽകുമാർ ഓടിച്ച സ്കൂട്ടർ നിയന്ത്രണംവിട്ട് റോഡരികിലെ മൈൽ കുറ്റിയിലിടിച്ച് ചെറിയ തോട്ടിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സനിൽകുമാറിനെ ഉടൻ തന്നെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പിതാവ്: ലക്ഷ്മണൻ പോള.മാതാവ്: എം. രാധ.ഭാര്യ: വർഷ (മാടായി).മകൾ: ഐസൽ ഇസ സനിൽ.സഹോദരി: സൗമ്യ (അമ്പലം റോഡ്). സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് വയലപ്ര പൊതു ശ്മശാനത്തിൽ.

accident

Next TV

Related Stories
നിതിൻ രാജിന്റെ ആത്മഹത്യ: അധ്യാപകർക്കെതിരെ കേസ്; അന്വേഷണത്തിന് പ്രത്യേക സംഘം,ലോൺ ആപ്പിൽ നിന്നും വായ്പയെടുത്തതായി പൊലിസ് അന്വേഷണത്തിൽ തെളിഞ്ഞു

Apr 13, 2026 09:25 AM

നിതിൻ രാജിന്റെ ആത്മഹത്യ: അധ്യാപകർക്കെതിരെ കേസ്; അന്വേഷണത്തിന് പ്രത്യേക സംഘം,ലോൺ ആപ്പിൽ നിന്നും വായ്പയെടുത്തതായി പൊലിസ് അന്വേഷണത്തിൽ തെളിഞ്ഞു

നിതിൻ രാജിന്റെ ആത്മഹത്യ: അധ്യാപകർക്കെതിരെ കേസ്; അന്വേഷണത്തിന് പ്രത്യേക സംഘം,ലോൺ ആപ്പിൽ നിന്നും വായ്പയെടുത്തതായി പൊലിസ് അന്വേഷണത്തിൽ...

Read More >>
മുസ്ലിം ലീഗ് നേതാവ് പി.കുഞ്ഞി മുഹമ്മദ് നിര്യാതനായി

Apr 12, 2026 03:05 PM

മുസ്ലിം ലീഗ് നേതാവ് പി.കുഞ്ഞി മുഹമ്മദ് നിര്യാതനായി

മുസ്ലിം ലീഗ് മുൻ ജില്ലാ പ്രസിഡന്റും കണ്ണൂർ നഗരസഭയുടെ മുൻ ചെയർമാനും മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗവുമായപി.കുഞ്ഞി മുഹമ്മദ് (84)...

Read More >>
കൂവോട് പത്തായച്ചിറ പാലത്തിന് സമീപത്തെ കെ നാരായണി ടീച്ചർ നിര്യാതയായി

Apr 11, 2026 08:29 PM

കൂവോട് പത്തായച്ചിറ പാലത്തിന് സമീപത്തെ കെ നാരായണി ടീച്ചർ നിര്യാതയായി

കൂവോട് പത്തായച്ചിറ പാലത്തിന് സമീപത്തെ കെ നാരായണി ടീച്ചർ...

Read More >>
റിട്ട. സുബൈദാർ പാലങ്ങാടൻ ഗോവിന്ദൻ നായർ നിര്യാതനായി

Apr 10, 2026 05:04 PM

റിട്ട. സുബൈദാർ പാലങ്ങാടൻ ഗോവിന്ദൻ നായർ നിര്യാതനായി

റിട്ട. സുബൈദാർ പാലങ്ങാടൻ ഗോവിന്ദൻ നായർ*...

Read More >>
ടി.എസ് ഇബ്രാഹീം കുട്ടി മുസ്‌ലിയാർ അന്തരിച്ചു

Apr 10, 2026 12:48 PM

ടി.എസ് ഇബ്രാഹീം കുട്ടി മുസ്‌ലിയാർ അന്തരിച്ചു

ടി.എസ് ഇബ്രാഹീം കുട്ടി മുസ്‌ലിയാർ...

Read More >>
തളിപ്പറമ്പ മാവിച്ചേരിയിലെ ഇന്ദുചൂഡൻ നിര്യാതനായി

Apr 10, 2026 12:46 PM

തളിപ്പറമ്പ മാവിച്ചേരിയിലെ ഇന്ദുചൂഡൻ നിര്യാതനായി

തളിപ്പറമ്പ മാവിച്ചേരിയിലെ ഇന്ദുചൂഡൻ നിര്യാതനായി...

Read More >>
Top Stories

News Roundup