കണ്ണൂര്‍: അഞ്ചരക്കണ്ടി കണ്ണൂര്‍ മെഡിക്കല്‍ കോളേജ്: നിതിന്‍ രാജിന്‍റെ മരണം; പ്രതികളെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.
മുസ്ലിം ലീഗ് ജില്ലാ ജനഃസെക്രട്ടറി കെ.ടി.സഹദുള്ള മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി ബി.കെ.അഹമ്മദ്,യൂത്ത് ലീഗ് ജില്ലാ ജനഃസെക്രട്ടറി ഷജീര്‍ ഇഖ്ബാല്‍ , ട്രഷറര്‍ ഷബീര്‍ എടയന്നൂര്‍, ജില്ലാ ഭാരവാഹികളായ മന്‍സൂര്‍ ഇരിക്കൂര്‍, നസീര്‍ പുറത്തീല്‍, ജംഷീര്‍ ആലക്കാട്, അഷ്കര്‍ കണ്ണാടിപ്പറമ്പ, ഷാക്കിർ ആഡൂർ തുടങ്ങിയവര്‍ സംസാരിച്ചു. യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് തഫ്ലീം മാണിയാട്ട് അധ്യക്ഷനായി.അസ്ലം പാറേത്, നസീര്‍ അത്തായക്കുന്ന്, സജ്ഫീര്‍ ഓണപ്പറമ്പ, ഫായിസ് മഷ്ഹൂര്‍, ദാവൂദ് മാമ്പ, സവാദ് പെരിയത്തില്‍ തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.
സ്റ്റേഡിയംകോര്‍ണറില്‍ നിന്നും ആരംഭിച്ച് പഴയ ബസ് സ്റ്റാന്‍റ് സര്‍ക്കിള്‍ വഴി പ്രകടനമായി വന്ന പ്രവര്‍ത്തകരെ പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.ഷജീര്‍ ഇഖ്ബാല്‍ , ഷബീര്‍ എടയന്നൂര്‍ , ജംഷീര്‍ ആലക്കാട് , അഷ്കര്‍ കണ്ണാടിപ്പറമ്പ , വാഹിദ് മുട്ടം എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
Muslim Youth League march






























