പാലക്കാട്: കടുത്ത ചൂടിൽ ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടി. പാലക്കാട് മണ്ണാർക്കാട് കോടതിപ്പടയിൽ നിർത്തിയിട്ട ഓട്ടോറിക്ഷയുടെ ചില്ലാണ് തകർന്നത്. കടുത്ത ചൂടിൽ ചില്ലുകൾ താനേ പൊട്ടിവീഴുകയായിരുന്നു. അതേസമയം ഓട്ടോ ഡ്രൈവർ ജഷീറിൻ്റെ കാലിന് ചില്ലുകൊണ്ട് നിസാരമായി പരിക്കേറ്റിട്ടുണ്ട്.
autorickshaw glass breaks in intense heat






























