വാൽപ്പാറയിൽ മിനിവാൻ കൊക്കയിലേക്ക് മറിഞ്ഞ് എട്ട് മലയാളികൾക്ക് ദാരുണാന്ത്യം

വാൽപ്പാറയിൽ മിനിവാൻ കൊക്കയിലേക്ക് മറിഞ്ഞ് എട്ട് മലയാളികൾക്ക് ദാരുണാന്ത്യം
Apr 17, 2026 07:25 PM | By Sufaija PP

പൊള്ളാച്ചി: പൊള്ളാച്ചി- വാൽപ്പാറ റോഡിലെ 13 -ാം ഹെയർപിൻ വളവിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ചിരുന്ന മിനിവാൻ കൊക്കയിലേക്ക് മറിഞ്ഞ് എട്ട് മലയാളികൾ മരിച്ചു. മലപ്പുറത്തുനിന്ന് വിനോദയാത്രയ്ക്കെത്തിയ അധ്യാപക സംഘമാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരിൽ ഏഴ് സ്ത്രീകളും ഒരു പുരുഷനും ഉൾപ്പെടുന്നു.

അപകടസമയത്ത് വാഹനത്തിൽ ഡ്രൈവർ ഉൾപ്പെടെ 13 പേരുണ്ടായിരുന്നു എന്നാണ് വിവരം. പരിക്കേറ്റ അഞ്ചുപേരുടെ നില ഗുരുതരമായി തുടരുകയാണ്. ഇവരെ പൊള്ളാച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നിയന്ത്രണം വിട്ട മിനിവാൻ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച ശേഷം സംരക്ഷണ ഭിത്തി തകർത്ത് കൊക്കയിലേക്ക് മറിയുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. അപകടം നടന്ന ഉടൻ തന്നെ നാട്ടുകാരും പൊലീസും അഗ്നിരക്ഷാസേനയും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു.

വിനോദസഞ്ചാരികൾ എത്തിയ മിനിവാൻ പൂർണ്ണമായും തകർന്ന നിലയിലാണ്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾക്കായി പൊള്ളാച്ചി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ തമിഴ്‌നാട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Traveller accident

Next TV

Related Stories
ആര്‍എസ്എസ് -ബിജെപി പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസ്; 10 സിപിഎം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍, ശിക്ഷാ വിധി നാളെ

Apr 17, 2026 09:31 PM

ആര്‍എസ്എസ് -ബിജെപി പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസ്; 10 സിപിഎം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍, ശിക്ഷാ വിധി നാളെ

ആര്‍എസ്എസ് -ബിജെപി പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസ്; 10 സിപിഎം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍, ശിക്ഷാ വിധി...

Read More >>
ചുട്ടുപൊള്ളി കേരളം,കടുത്ത ചൂടിൽ ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടി, ഓട്ടോ ഡ്രൈവരുടെ കാലിന് പരിക്കേറ്റു

Apr 17, 2026 06:16 PM

ചുട്ടുപൊള്ളി കേരളം,കടുത്ത ചൂടിൽ ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടി, ഓട്ടോ ഡ്രൈവരുടെ കാലിന് പരിക്കേറ്റു

ചുട്ടുപൊള്ളി കേരളം,കടുത്ത ചൂടിൽ ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടി, ഓട്ടോ ഡ്രൈവരുടെ കാലിന്...

Read More >>
‘മുഖ്യമന്ത്രി ചർച്ചയിൽ തെറ്റില്ല; അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുള്ള പാർട്ടിയാണ് കോൺഗ്രസ്’, കെ സുധാകരൻ

Apr 17, 2026 06:12 PM

‘മുഖ്യമന്ത്രി ചർച്ചയിൽ തെറ്റില്ല; അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുള്ള പാർട്ടിയാണ് കോൺഗ്രസ്’, കെ സുധാകരൻ

‘മുഖ്യമന്ത്രി ചർച്ചയിൽ തെറ്റില്ല; അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുള്ള പാർട്ടിയാണ് കോൺഗ്രസ്’, കെ...

Read More >>
അടുത്ത അധ്യയനവർഷത്തെ പ്രവേശനോത്സവം ജൂൺ ഒന്നിന്

Apr 17, 2026 03:28 PM

അടുത്ത അധ്യയനവർഷത്തെ പ്രവേശനോത്സവം ജൂൺ ഒന്നിന്

അടുത്ത അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ...

Read More >>
കൂ​ത്തു​പ​റ​മ്പി​ൽ വീ​ടി​ന് നേ​രെ ബോം​ബേ​റ്

Apr 17, 2026 03:26 PM

കൂ​ത്തു​പ​റ​മ്പി​ൽ വീ​ടി​ന് നേ​രെ ബോം​ബേ​റ്

കൂ​ത്തു​പ​റ​മ്പി​ൽ വീ​ടി​ന് നേ​രെ...

Read More >>
ഗതാഗത നിയമലംഘനം; ഫൈന്‍ 50 ശതമാനമായി കുറയ്ക്കുന്ന പദ്ധതി ഏപ്രില്‍ 30ന് അവസാനിക്കും

Apr 17, 2026 03:25 PM

ഗതാഗത നിയമലംഘനം; ഫൈന്‍ 50 ശതമാനമായി കുറയ്ക്കുന്ന പദ്ധതി ഏപ്രില്‍ 30ന് അവസാനിക്കും

ഗതാഗത നിയമലംഘനം; ഫൈന്‍ 50 ശതമാനമായി കുറയ്ക്കുന്ന പദ്ധതി ഏപ്രില്‍ 30ന്...

Read More >>
Top Stories

News Roundup

Entertainment News