തൃശൂരിലെ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം; മരണസംഖ്യ 12 ആയി

തൃശൂരിലെ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം; മരണസംഖ്യ 12 ആയി
Apr 21, 2026 07:28 PM | By Sufaija PP

തൃശ്ശൂർ: തൃശൂരിലെ വെടിക്കെട്ട് പുരയിലെ സ്‌ഫോടനത്തില്‍ 12 മരണം. 13 പേരാണ് ചികിത്സയിലുള്ളത്. അതില്‍ അഞ്ച് പേരുടെ നില ഗുരുതരമാണ്. സംഭവ സ്ഥലത്ത് കൂടുതല്‍ പൊലീസിനെ വിന്യസിക്കുമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖര്‍. തിരച്ചിലിന് ഡ്രോണ്‍ സംവിധാനം ഉപയോഗിക്കും. ഡിഐജിക്കാണ് രക്ഷാപ്രവര്‍ത്തന മേല്‍നോട്ട ചുമതല. കമ്മീഷണര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമായി നടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അപകടം സംബന്ധിച്ച് മജിസ്റ്റീരിയല്‍ തല അന്വേഷണത്തിന് ജില്ലാ കളക്ടര്‍ ശിഖ സുരേന്ദ്രന്‍ ഉത്തരവിട്ടു. അപകട കാരണവും അനന്തരഫലങ്ങളും വിശദമായി അന്വേഷിക്കുന്നതിന് സബ് ഡിവിഷണല്‍ മജിസ്‌ടേറ്റായ തൃശൂര്‍ ആര്‍ഡിഒയെ ചുമതലപ്പെടുത്തി. ആവശ്യത്തിനുള്ള ഫയര്‍ ഫോഴ്‌സ് സംവിധാനങ്ങളും ആംബുലന്‍സുകളും സജ്ജമാണ്. ഡ്രോണ്‍ സംവിധാനം നിലവില്‍ തന്നെയുണ്ട്. റോബോട്ടിക് സംവിധാനം ഏര്‍പ്പെടുത്തും. ലൈസന്‍സ് അടക്കമുള്ള സംവിധാങ്ങളെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സബ് ഡിവിഷണല്‍ മജിസ്‌ടേറ്റായ തൃശൂര്‍ ആര്‍ഡിഒയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

Explosion at fireworks factory in Thrissur

Next TV

Related Stories
നിതിൻരാജിന്റെ മരണം: അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം

Apr 22, 2026 02:35 PM

നിതിൻരാജിന്റെ മരണം: അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം

നിതിൻരാജിന്റെ മരണം: അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ...

Read More >>
മുണ്ടത്തിക്കോട് അപകടം: തൃശൂർ പൂരം വെടിക്കെട്ടിൽ നിന്ന് പിൻമാറി തിരുവമ്പാടി

Apr 22, 2026 02:31 PM

മുണ്ടത്തിക്കോട് അപകടം: തൃശൂർ പൂരം വെടിക്കെട്ടിൽ നിന്ന് പിൻമാറി തിരുവമ്പാടി

മുണ്ടത്തിക്കോട് അപകടം: തൃശൂർ പൂരം വെടിക്കെട്ടിൽ നിന്ന് പിൻമാറി...

Read More >>
വെടിക്കെട്ട് പുരയിലെ സ്ഫോടനം: തൃശ്ശൂർ പൂരത്തിന് വെടിക്കെട്ട് ഒഴിവാക്കാൻ ആലോചന

Apr 22, 2026 02:13 PM

വെടിക്കെട്ട് പുരയിലെ സ്ഫോടനം: തൃശ്ശൂർ പൂരത്തിന് വെടിക്കെട്ട് ഒഴിവാക്കാൻ ആലോചന

വെടിക്കെട്ട് പുരയിലെ സ്ഫോടനം: തൃശ്ശൂർ പൂരത്തിന് വെടിക്കെട്ട് ഒഴിവാക്കാൻ...

Read More >>
ബിന്ദുസജിത്ത് കുമാർ ഗാന ശ്രേഷ്ഠ പുരസ്കാരം പ്രശാന്ത് പറശ്ശിനിക്ക്

Apr 22, 2026 11:36 AM

ബിന്ദുസജിത്ത് കുമാർ ഗാന ശ്രേഷ്ഠ പുരസ്കാരം പ്രശാന്ത് പറശ്ശിനിക്ക്

ബിന്ദുസജിത്ത് കുമാർ ഗാന ശ്രേഷ്ഠ പുരസ്കാരം പ്രശാന്ത്...

Read More >>
കരിമ്പത്ത് പെയിന്റിംഗ് ജോലിക്കിടെ കെട്ടിടത്തിൽ നിന്ന് താഴെ വീണു തൊഴിലാളി മരിച്ചു

Apr 22, 2026 11:32 AM

കരിമ്പത്ത് പെയിന്റിംഗ് ജോലിക്കിടെ കെട്ടിടത്തിൽ നിന്ന് താഴെ വീണു തൊഴിലാളി മരിച്ചു

കരിമ്പത്ത് പെയിന്റിംഗ് ജോലിക്കിടെ കെട്ടിടത്തിൽ നിന്ന് താഴെ വീണു തൊഴിലാളി...

Read More >>
കഞ്ചാവ് ബീഡി വലിക്കുന്നതിനിടെ രണ്ടുപേർ പിടിയിലായി

Apr 22, 2026 09:56 AM

കഞ്ചാവ് ബീഡി വലിക്കുന്നതിനിടെ രണ്ടുപേർ പിടിയിലായി

കഞ്ചാവ് ബീഡി വലിക്കുന്നതിനിടെ രണ്ടുപേർ...

Read More >>
Top Stories

GCC News

Entertainment News