സംസ്ഥാനത്ത് താപനില ഉയരുന്നു, 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് താപനില ഉയരുന്നു, 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
Apr 22, 2026 09:52 AM | By Sufaija PP

തിരുവനന്തപുരം: സംസ്ഥാനത്ത് താപനില ഉയരുന്നു. 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തുടരുകയാണ്. വയനാട് ഇടുക്കി ഒഴികെയുള്ള ജില്ലകളിലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പാലക്കാട് ജില്ലയില്‍ 40°C വരെയും, കൊല്ലത്ത് 39 °C വരെയും, കോട്ടയത്ത് 38 °C , ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ 37°സെല്‍ഷ്യസ് വരെയും, തിരുവനന്തപുരം ജില്ലയില്‍ 36°സെല്‍ഷ്യസ് വരെയും ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഏപ്രില്‍ 29 മുതല്‍ മെയ് 12 വരെ താപനില വീണ്ടും ഉയരും. താപനില 45°C മുതല്‍ 55°C വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. രാവിലെ 10 മണി മുതല്‍ ഉച്ചകഴിഞ്ഞ് മൂന്ന് മണി വരെ തുറസായ സ്ഥലങ്ങളില്‍ നില്‍ക്കരുതെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

കുഞ്ഞുങ്ങള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍ ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ക്ക് പ്രത്യേക കരുതല്‍ വേണം.നേരിട്ട് വെയിലല്‍ക്കുന്ന ജോലി ചെയ്യുന്നവര്‍ ജോലിസമയം ക്രമീകരിക്കണം. കട്ടികൂടിയ വസ്ത്രങ്ങള്‍ ഒഴിവാക്കണം.ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായാല്‍ ഉടന്‍ ചികിത്സ തേടണമെന്നും കാലാവസ്ഥാ വകുപ്പ് നിര്‍ദേശിക്കുന്നു.

temperature

Next TV

Related Stories
നിതിൻരാജിന്റെ മരണം: അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം

Apr 22, 2026 02:35 PM

നിതിൻരാജിന്റെ മരണം: അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം

നിതിൻരാജിന്റെ മരണം: അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ...

Read More >>
മുണ്ടത്തിക്കോട് അപകടം: തൃശൂർ പൂരം വെടിക്കെട്ടിൽ നിന്ന് പിൻമാറി തിരുവമ്പാടി

Apr 22, 2026 02:31 PM

മുണ്ടത്തിക്കോട് അപകടം: തൃശൂർ പൂരം വെടിക്കെട്ടിൽ നിന്ന് പിൻമാറി തിരുവമ്പാടി

മുണ്ടത്തിക്കോട് അപകടം: തൃശൂർ പൂരം വെടിക്കെട്ടിൽ നിന്ന് പിൻമാറി...

Read More >>
വെടിക്കെട്ട് പുരയിലെ സ്ഫോടനം: തൃശ്ശൂർ പൂരത്തിന് വെടിക്കെട്ട് ഒഴിവാക്കാൻ ആലോചന

Apr 22, 2026 02:13 PM

വെടിക്കെട്ട് പുരയിലെ സ്ഫോടനം: തൃശ്ശൂർ പൂരത്തിന് വെടിക്കെട്ട് ഒഴിവാക്കാൻ ആലോചന

വെടിക്കെട്ട് പുരയിലെ സ്ഫോടനം: തൃശ്ശൂർ പൂരത്തിന് വെടിക്കെട്ട് ഒഴിവാക്കാൻ...

Read More >>
ബിന്ദുസജിത്ത് കുമാർ ഗാന ശ്രേഷ്ഠ പുരസ്കാരം പ്രശാന്ത് പറശ്ശിനിക്ക്

Apr 22, 2026 11:36 AM

ബിന്ദുസജിത്ത് കുമാർ ഗാന ശ്രേഷ്ഠ പുരസ്കാരം പ്രശാന്ത് പറശ്ശിനിക്ക്

ബിന്ദുസജിത്ത് കുമാർ ഗാന ശ്രേഷ്ഠ പുരസ്കാരം പ്രശാന്ത്...

Read More >>
കരിമ്പത്ത് പെയിന്റിംഗ് ജോലിക്കിടെ കെട്ടിടത്തിൽ നിന്ന് താഴെ വീണു തൊഴിലാളി മരിച്ചു

Apr 22, 2026 11:32 AM

കരിമ്പത്ത് പെയിന്റിംഗ് ജോലിക്കിടെ കെട്ടിടത്തിൽ നിന്ന് താഴെ വീണു തൊഴിലാളി മരിച്ചു

കരിമ്പത്ത് പെയിന്റിംഗ് ജോലിക്കിടെ കെട്ടിടത്തിൽ നിന്ന് താഴെ വീണു തൊഴിലാളി...

Read More >>
കഞ്ചാവ് ബീഡി വലിക്കുന്നതിനിടെ രണ്ടുപേർ പിടിയിലായി

Apr 22, 2026 09:56 AM

കഞ്ചാവ് ബീഡി വലിക്കുന്നതിനിടെ രണ്ടുപേർ പിടിയിലായി

കഞ്ചാവ് ബീഡി വലിക്കുന്നതിനിടെ രണ്ടുപേർ...

Read More >>
Top Stories

News Roundup

GCC News

Entertainment News