വിവോ, iQ00 ഉപയോക്താക്കളെ ലക്ഷ്യമിട്ട് സൈബർ തട്ടിപ്പ്

വിവോ, iQ00 ഉപയോക്താക്കളെ ലക്ഷ്യമിട്ട് സൈബർ തട്ടിപ്പ്
Apr 21, 2026 09:16 PM | By Sufaija PP

വിവോ (Vivo), iQ00 സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്നവരെ ലക്ഷ്യമിട്ട് 'ഒറിജിൻ ഒ എസ് അപ്‌ഡേറ്റ്' (OriginOS Update) എന്ന വ്യാജേന അയക്കുന്ന സന്ദേശങ്ങൾ വഴി മൊബൈൽ ഫോണുകളിൽ മാൽവെയറുകൾ ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് ഉപയോക്താക്കളുടെ ബാങ്കിംഗ് വിവരങ്ങൾ ചോർത്തുന്നതാണ് തട്ടിപ്പിന്റെ രീതി.

മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനിടെ 'അടിയന്തരമായി സിസ്റ്റം അപ്‌ഡേറ്റ് ചെയ്യുക' (Urgent System Update Required) എന്ന തരത്തിലുള്ള പോപ്പ്-അപ്പ് സന്ദേശങ്ങൾ സ്ക്രീനിൽ പ്രത്യക്ഷപ്പെടും. ഇതിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഔദ്യോഗിക അപ്‌ഡേറ്റിന് പകരം മാൽവെയർ അടങ്ങിയ എപി കെ (APK) ഫയലുകൾ ഡൗൺലോഡ് ആകുന്നു.

ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നതോടെ ഫോണിന്റെ നിയന്ത്രണം തട്ടിപ്പുകാർക്ക് ലഭിക്കുകയും ക്യാമറ, മൈക്രോഫോൺ, എസ്എംഎസ്, കോൺടാക്ട് വിവരങ്ങൾ എന്നിവ ചോർത്തുകയും ചെയ്യുന്നു. ഇതിലൂടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം തട്ടാനാണ് സംഘം ലക്ഷ്യമിടുന്നത്.

Settings മെനുവിലെ 'System Update' വഴി അല്ലാതെ ബ്രൗസർ വഴിയോ മെസേജുകൾ വഴിയോ വരുന്ന അപ്‌ഡേറ്റ് ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്.'ഫോൺ ബ്ലോക്ക് ചെയ്യും' എന്ന രീതിയിൽ ഭീഷണിപ്പെടുത്തുന്ന സന്ദേശങ്ങൾ കണ്ടാൽ അവ പൂർണ്ണമായും അവഗണിക്കുക.ഫോണിലെ 'Install from Unknown Sources' എന്ന ഓപ്ഷൻ എപ്പോഴും ഓഫ് ചെയ്തു വെക്കുക. വിശ്വസനീയമായ ആന്റിവൈറസ് സോഫ്റ്റ്‌വെയറുകൾ മാത്രം ഫോണിൽ ഉപയോഗിക്കുക.

അബദ്ധവശാൽ ലിങ്കിൽ ക്ലിക്ക് ചെയ്‌താൽ ഉടൻ തന്നെ ഇന്റർനെറ്റ് ബന്ധം വിച്ഛേദിക്കുക. ഫോൺ സുരക്ഷാ ആപ്പുകൾ ഉപയോഗിച്ച് സ്‌കാൻ ചെയ്‌ത്‌ അജ്ഞാതമായ ആപ്പുകൾ നീക്കം ചെയ്യുക. ബാങ്കിംഗ്, സോഷ്യൽ മീഡിയ പാസ്‌വേഡുകൾ മറ്റൊരു സുരക്ഷിത ഉപകരണം ഉപയോഗിച്ച് ഉടൻ മാറ്റുക.

സാമ്പത്തിക തട്ടിപ്പിനിരയായാൽ ഉടൻ തന്നെ 1930 എന്ന സൈബർ ഹെൽപ്പ്‌ലൈൻ നമ്പറിലോ, https://cybercrime.gov.in എന്ന ദേശീയ സൈബർ ക്രൈം പോർട്ടലിലോ പരാതി നൽകുക.

Cyber ​​fraud

Next TV

Related Stories
നിതിൻരാജിന്റെ മരണം: അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം

Apr 22, 2026 02:35 PM

നിതിൻരാജിന്റെ മരണം: അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം

നിതിൻരാജിന്റെ മരണം: അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ...

Read More >>
മുണ്ടത്തിക്കോട് അപകടം: തൃശൂർ പൂരം വെടിക്കെട്ടിൽ നിന്ന് പിൻമാറി തിരുവമ്പാടി

Apr 22, 2026 02:31 PM

മുണ്ടത്തിക്കോട് അപകടം: തൃശൂർ പൂരം വെടിക്കെട്ടിൽ നിന്ന് പിൻമാറി തിരുവമ്പാടി

മുണ്ടത്തിക്കോട് അപകടം: തൃശൂർ പൂരം വെടിക്കെട്ടിൽ നിന്ന് പിൻമാറി...

Read More >>
വെടിക്കെട്ട് പുരയിലെ സ്ഫോടനം: തൃശ്ശൂർ പൂരത്തിന് വെടിക്കെട്ട് ഒഴിവാക്കാൻ ആലോചന

Apr 22, 2026 02:13 PM

വെടിക്കെട്ട് പുരയിലെ സ്ഫോടനം: തൃശ്ശൂർ പൂരത്തിന് വെടിക്കെട്ട് ഒഴിവാക്കാൻ ആലോചന

വെടിക്കെട്ട് പുരയിലെ സ്ഫോടനം: തൃശ്ശൂർ പൂരത്തിന് വെടിക്കെട്ട് ഒഴിവാക്കാൻ...

Read More >>
ബിന്ദുസജിത്ത് കുമാർ ഗാന ശ്രേഷ്ഠ പുരസ്കാരം പ്രശാന്ത് പറശ്ശിനിക്ക്

Apr 22, 2026 11:36 AM

ബിന്ദുസജിത്ത് കുമാർ ഗാന ശ്രേഷ്ഠ പുരസ്കാരം പ്രശാന്ത് പറശ്ശിനിക്ക്

ബിന്ദുസജിത്ത് കുമാർ ഗാന ശ്രേഷ്ഠ പുരസ്കാരം പ്രശാന്ത്...

Read More >>
കരിമ്പത്ത് പെയിന്റിംഗ് ജോലിക്കിടെ കെട്ടിടത്തിൽ നിന്ന് താഴെ വീണു തൊഴിലാളി മരിച്ചു

Apr 22, 2026 11:32 AM

കരിമ്പത്ത് പെയിന്റിംഗ് ജോലിക്കിടെ കെട്ടിടത്തിൽ നിന്ന് താഴെ വീണു തൊഴിലാളി മരിച്ചു

കരിമ്പത്ത് പെയിന്റിംഗ് ജോലിക്കിടെ കെട്ടിടത്തിൽ നിന്ന് താഴെ വീണു തൊഴിലാളി...

Read More >>
കഞ്ചാവ് ബീഡി വലിക്കുന്നതിനിടെ രണ്ടുപേർ പിടിയിലായി

Apr 22, 2026 09:56 AM

കഞ്ചാവ് ബീഡി വലിക്കുന്നതിനിടെ രണ്ടുപേർ പിടിയിലായി

കഞ്ചാവ് ബീഡി വലിക്കുന്നതിനിടെ രണ്ടുപേർ...

Read More >>
Top Stories










GCC News






Entertainment News