ഭക്ഷ്യ പാനീയ വിതരണ സ്ഥാപനങ്ങളില്‍ ആരോഗ്യ വകുപ്പ് പരിശോധന; 69 കടകള്‍ക്ക് നോട്ടീസ്, അഞ്ച് കടകള്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശം

ഭക്ഷ്യ പാനീയ വിതരണ സ്ഥാപനങ്ങളില്‍ ആരോഗ്യ വകുപ്പ് പരിശോധന;  69 കടകള്‍ക്ക് നോട്ടീസ്, അഞ്ച് കടകള്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശം
Apr 21, 2026 10:20 PM | By Sufaija PP

കണ്ണൂർ: ആരോഗ്യ ജാഗ്രത പ്രവര്‍ത്തന പരിപാടിയുടെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ 97 സ്‌ക്വാഡുകള്‍ കണ്ണൂർ ജില്ലയിലെ വിവിധ ഭക്ഷ്യ പാനീയ വിതരണ സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. വൃത്തി, ശുചിത്വം, ഹെല്‍ത്ത് കാര്‍ഡ്, ലൈസന്‍സ്, ജലഗുണനിലവാര സര്‍ട്ടിഫിക്കറ്റ് എന്നിവയില്ലാത്ത 69 സ്ഥാപനങ്ങള്‍ക്ക് പൊതുജനാരോഗ്യ നിയമം 2023 പ്രകാരം ലീഗല്‍ നോട്ടീസ് നല്‍കി. ഹോട്ടല്‍, ബേക്കറി, ജ്യൂസ്‌കട, തട്ടുകടകള്‍ ഉള്‍പ്പെടെ അഞ്ച് സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാനും നിര്‍ദേശിച്ചു.

ഹോട്ടലുകള്‍, കൂള്‍ബാറുകള്‍, ബേക്കറികള്‍, ജ്യൂസ് കടകള്‍, തട്ടുകടകള്‍, കരിമ്പിന്‍ ജ്യൂസ് കടകൾ ഉള്‍പ്പെടെ 1245 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. പുകവലി നിരോധിത ബോര്‍ഡ് സ്ഥാപിക്കാത്ത 70 കടകളില്‍ നിന്ന് 14,800 രൂപ പുകവലി നിയമ പ്രകാരം പിഴ ഈടാക്കി. ഭക്ഷ്യ ശുചിത്വം ഉറപ്പുവരുത്താന്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ പരിശോധന ശക്തിപ്പെടുത്തുമെന്നും ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടി കര്‍ശനമാക്കുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ചാര്‍ജ് ഡോ. കെ.സി സച്ചിന്‍ അറിയിച്ചു.

Health Department

Next TV

Related Stories
നിതിൻരാജിന്റെ മരണം: അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം

Apr 22, 2026 02:35 PM

നിതിൻരാജിന്റെ മരണം: അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം

നിതിൻരാജിന്റെ മരണം: അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ...

Read More >>
മുണ്ടത്തിക്കോട് അപകടം: തൃശൂർ പൂരം വെടിക്കെട്ടിൽ നിന്ന് പിൻമാറി തിരുവമ്പാടി

Apr 22, 2026 02:31 PM

മുണ്ടത്തിക്കോട് അപകടം: തൃശൂർ പൂരം വെടിക്കെട്ടിൽ നിന്ന് പിൻമാറി തിരുവമ്പാടി

മുണ്ടത്തിക്കോട് അപകടം: തൃശൂർ പൂരം വെടിക്കെട്ടിൽ നിന്ന് പിൻമാറി...

Read More >>
വെടിക്കെട്ട് പുരയിലെ സ്ഫോടനം: തൃശ്ശൂർ പൂരത്തിന് വെടിക്കെട്ട് ഒഴിവാക്കാൻ ആലോചന

Apr 22, 2026 02:13 PM

വെടിക്കെട്ട് പുരയിലെ സ്ഫോടനം: തൃശ്ശൂർ പൂരത്തിന് വെടിക്കെട്ട് ഒഴിവാക്കാൻ ആലോചന

വെടിക്കെട്ട് പുരയിലെ സ്ഫോടനം: തൃശ്ശൂർ പൂരത്തിന് വെടിക്കെട്ട് ഒഴിവാക്കാൻ...

Read More >>
ബിന്ദുസജിത്ത് കുമാർ ഗാന ശ്രേഷ്ഠ പുരസ്കാരം പ്രശാന്ത് പറശ്ശിനിക്ക്

Apr 22, 2026 11:36 AM

ബിന്ദുസജിത്ത് കുമാർ ഗാന ശ്രേഷ്ഠ പുരസ്കാരം പ്രശാന്ത് പറശ്ശിനിക്ക്

ബിന്ദുസജിത്ത് കുമാർ ഗാന ശ്രേഷ്ഠ പുരസ്കാരം പ്രശാന്ത്...

Read More >>
കരിമ്പത്ത് പെയിന്റിംഗ് ജോലിക്കിടെ കെട്ടിടത്തിൽ നിന്ന് താഴെ വീണു തൊഴിലാളി മരിച്ചു

Apr 22, 2026 11:32 AM

കരിമ്പത്ത് പെയിന്റിംഗ് ജോലിക്കിടെ കെട്ടിടത്തിൽ നിന്ന് താഴെ വീണു തൊഴിലാളി മരിച്ചു

കരിമ്പത്ത് പെയിന്റിംഗ് ജോലിക്കിടെ കെട്ടിടത്തിൽ നിന്ന് താഴെ വീണു തൊഴിലാളി...

Read More >>
കഞ്ചാവ് ബീഡി വലിക്കുന്നതിനിടെ രണ്ടുപേർ പിടിയിലായി

Apr 22, 2026 09:56 AM

കഞ്ചാവ് ബീഡി വലിക്കുന്നതിനിടെ രണ്ടുപേർ പിടിയിലായി

കഞ്ചാവ് ബീഡി വലിക്കുന്നതിനിടെ രണ്ടുപേർ...

Read More >>
Top Stories

GCC News

Entertainment News