പാപ്പിനിശ്ശേരി: അസി എക്സൈസ് ഇൻസ്പെക്ടർ ശശി ചേണിച്ചേരിയും പാർട്ടിയും എക്സൈസ് കമ്മിഷണർ സ്‌ക്വാഡ് അംഗം രജിരാഗ്. പി.പി നൽകിയ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഏഴോം കോട്ടക്കിൽ എന്ന സ്ഥലത്ത് വെച്ച് 10.150 ഗ്രാം രാസ ലഹരിയായ മെത്തഫിറ്റമിൻ കൈവശം വെച്ച് വിൽപ്പനയിക്ക് ശ്രമിക്കുന്നതിനിടയിലാണ് പ്രതി പിടിയിലായത്. തളിപ്പറമ്പ് പട്ടുവം കടവ് ജമാ മസ്ജിദ് പള്ളിക്ക് സമീപം താമസിക്കുന്ന തറമ്മൽ ഹൗസിൽ ഷമ്മാസ് കെ.വി (34)അറസ്റ്റ് ചെയ്തു.
തളിപ്പറമ്പ് , പട്ടുവം, പഴയങ്ങാടി, പരിയാരം എന്നി സ്ഥലങ്ങളിൽ ഉള്ള യുവതി യുവക്കാൾക്ക് രാസ ലഹരി എത്തിക്കുന്ന പ്രധാന പ്രതിയാണ് ഇയാൾ. അന്യ സംസ്ഥാനങ്ങളിൽ നിന്നും എത്തിക്കുന്ന ലഹരി ഓൺലൈൻ ഇടപാടിലൂടെ അതി സമർത്തമായി വിൽപ്പന നടക്കുന്നതാണ് ഇയാളുടെ രീതി. എക്സൈസ് മാസങ്ങളായി ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. പാർട്ടിയിൽ അസി: എക്സൈസ് ഇൻ പ്പെക്ടർ ഗ്രേഡ് സർവ്വജ്ഞൻ എം.പി പ്രിവൻ്റീവ് ഓഫിസർ ഗ്രേഡ് ശ്രീകുമാർ വി.പി , പങ്കജാഷൻ സി, രജിരാഗ് പി.പി, സിവിൽ എക് സൈസ് ഓഫിസർ അമൽ കെ ഡ്രൈവർ ജോജൻ എന്നിവർ ഉണ്ടായിരുന്നു.
Excise arrests drug dealer in Taliparamba



























.jpeg)

.jpeg)





