ബക്കളത്തെ അബ്ദുൽ ഖാദറിനെ വീട്ടിൽ നിന്ന് പിടിച്ചിറക്കി ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ഇന്ന് തുടങ്ങും

ബക്കളത്തെ അബ്ദുൽ ഖാദറിനെ വീട്ടിൽ നിന്ന് പിടിച്ചിറക്കി ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ഇന്ന് തുടങ്ങും
Apr 28, 2026 11:00 AM | By Sufaija PP

തളിപ്പറമ്പ്: 'ബക്കളം പുന്നക്കുളങ്ങര കുറ്റിപ്പുറം പീടികയ്ക്കു സമീപത്തെ മൊട്ടന്റകത്ത് പുതിയപുരയില്‍ അബ്ദുള്‍ഖാദറി (38)നെ വീട്ടില്‍നിന്ന് പിടിച്ചിറക്കി ക്രൂരമായി മര്‍ദിച്ചു കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ചൊവ്വാഴ്‌ചതുടങ്ങും. തളിപ്പറമ്പ് അഡീഷണൽ സെഷൻസ്‌ കോടതിയിൽ ജഡ്‌ജ്‌ കെ എൻ പ്രശാന്ത്‌ മുന്പാകെയാണ്‌ കേസ്‌ ആരംഭിക്കുന്നത്‌. വായാട്‌ സ്വദേശികളായ അബ്ദുൾ ഖാദറിന്റെ ഭാര്യ ഷെരീഫ, ന‍ൗഷാദ്‌, ശിഹാബുദ്ദീൻ, മുഹാസ്‌, സിറാജ്‌, അബ്ദുള്ളക്കുട്ടി, റാഷിദ്‌,അബ്ദുൾലത്തീഫ്‌, നവാസ്‌, മനാഫ്‌ എന്നിവരാണ്‌ പ്രതികൾ. പ്രതികൾ മുസ്ലീം ലീഗുകാരാണ്.

2017 ജനുവരി ഒന്നിനാണ്‌ അബ്ദുൾഖാദറിനെ മൃഗീയമായി കൊലപ്പെടുത്തിയത്‌. പുലര്‍ച്ചെ രണ്ടോടെ വായാടുനിന്നെത്തിയ സംഘം ബക്കളത്തെ വീടുവളഞ്ഞ്‌ കിടന്നുറണ്ടുകയായിരുന്നഖാദറെ പിടിച്ചിറക്കി കൊണ്ടുപോയി വീടിന് സമീപത്തെ വയലിൽവച്ച് തല്ലിച്ചതച്ച്‌ മൃതപ്രായനാ ക്കുകയായിരുന്നു. തുടർന്ന് കൈയ്യും കാലും കൂട്ടിക്കെട്ടി അക്രമി സംഘമെത്തിയ വാഹനത്തിലിട്ട്‌ വായാട്ടേക്ക് കൊണ്ടുപോയി. വായാട് എത്തുംവരെയും വാഹനത്തിലിട്ട് മർദിച്ചു. മരണാസന്നനായി ചോരവാർന്നൊലിച്ച ഖാദറിനെ പരിയാരം തിരുവട്ടൂര്‍ വായാട് ഗ്രൗണ്ടിന് സമീപത്തെ

റോഡരികില്‍ ഉപേക്ഷിച്ചു. ബനിയനും തോര്‍ത്തും അടിവസ്ത്ര വുമായിരുന്നു വേഷം. ശരീരംമുഴുവന്‍ മുറിവുകളും ചതവുകളുമായിരുന്നു. ഇരുകൈകളും അടിച്ചുപൊട്ടിച്ച്‌ തൂങ്ങിയ നിലയിലായിരുന്നു. കാലുകൾ കൂട്ടിക്കെട്ടി യിരുന്നു. മണിക്കൂറു കളോളം റോഡരികില്‍ കിടന്ന്‌ രക്തംവാര്‍ന്നാ യിരുന്നു ദാരുണാന്ത്യം.

ഏറെ പ്രമാദമായ കേസ്‌ ഒതുക്കിതീർക്കാൻ വായാട്ടുകാർ നടത്തിയ ശ്രമത്തിനെതിരെ ഉമ്മ ആയിഷ നടത്തിയ പോരാട്ടമാണ്‌ കേസ്‌ കോടതിയിലെത്തിച്ചത്‌. ഉമ്മ മുഖ്യമന്ത്രിക്ക്‌ നൽകിയ നിവേദനത്തെ ത്തുടർന്ന്‌ കേസിൽ ഭാര്യ ഷെരീഫയെ ഉൾപ്പെടെ കൂട്ടിച്ചേർത്തു. ചൊവ്വ, ബുധൻ ദിവസങ്ങളിലാണ് ആദ്യ ഘട്ട വിചാരണ. പ്രോസിക്യൂഷന്‌വേണ്ടി അഡ്വ. യു രമേശൻ ഹാജരാകും.

abdul khader murder case

Next TV

Related Stories
സം​സ്ഥാ​ന​ത്ത് ഇ​ന്നും ചൂ​ടി​ന് ശ​മ​ന​മി​ല്ല; 12 ജി​ല്ല​ക​ളി​ൽ താ​പ​നി​ല മു​ന്ന​റി​യി​പ്പ്

Apr 28, 2026 08:53 AM

സം​സ്ഥാ​ന​ത്ത് ഇ​ന്നും ചൂ​ടി​ന് ശ​മ​ന​മി​ല്ല; 12 ജി​ല്ല​ക​ളി​ൽ താ​പ​നി​ല മു​ന്ന​റി​യി​പ്പ്

സം​സ്ഥാ​ന​ത്ത് ഇ​ന്നും ചൂ​ടി​ന് ശ​മ​ന​മി​ല്ല; 12 ജി​ല്ല​ക​ളി​ൽ താ​പ​നി​ല...

Read More >>
തളിപ്പറമ്പ്, പരിയാരം പ്രദേശങ്ങളിൽ മയക്കുമരുന്ന് വിൽപ്പന നടത്തുന്ന പ്രധാനി വിൽപ്പനക്കിടെ എക്സൈസ് പിടിയിലായി

Apr 28, 2026 08:51 AM

തളിപ്പറമ്പ്, പരിയാരം പ്രദേശങ്ങളിൽ മയക്കുമരുന്ന് വിൽപ്പന നടത്തുന്ന പ്രധാനി വിൽപ്പനക്കിടെ എക്സൈസ് പിടിയിലായി

തളിപ്പറമ്പ്, പരിയാരം പ്രദേശങ്ങളിൽ മയക്കുമരുന്ന് വിൽപ്പന നടത്തുന്ന പ്രധാനി വിൽപ്പനക്കിടെ എക്സൈസ്...

Read More >>
നിതിന്‍ രാജിന്റെ മരണത്തില്‍ ആക്ഷൻ കൗൺസിൽ സംസ്ഥാന ഹർത്താൽ ആരംഭിച്ചു, കെ എസ് .ആർ .ടി സി ബസുകള്‍ തടഞ്ഞു

Apr 28, 2026 08:39 AM

നിതിന്‍ രാജിന്റെ മരണത്തില്‍ ആക്ഷൻ കൗൺസിൽ സംസ്ഥാന ഹർത്താൽ ആരംഭിച്ചു, കെ എസ് .ആർ .ടി സി ബസുകള്‍ തടഞ്ഞു

നിതിന്‍ രാജിന്റെ മരണത്തില്‍ ആക്ഷൻ കൗൺസിൽ സംസ്ഥാന ഹർത്താൽ ആരംഭിച്ചു, കെ എസ് .ആർ .ടി സി ബസുകള്‍...

Read More >>
ഹജ്ജ് 2026: കണ്ണൂരില്‍ നിന്നുള്ള ആദ്യ വിമാനം മെയ് ആറിന്; 13 സര്‍വീസുകൾ, 4550 തീർത്ഥാടകർ

Apr 28, 2026 08:35 AM

ഹജ്ജ് 2026: കണ്ണൂരില്‍ നിന്നുള്ള ആദ്യ വിമാനം മെയ് ആറിന്; 13 സര്‍വീസുകൾ, 4550 തീർത്ഥാടകർ

ഹജ്ജ് 2026: കണ്ണൂരില്‍ നിന്നുള്ള ആദ്യ വിമാനം മെയ് ആറിന്; 13 സര്‍വീസുകൾ, 4550...

Read More >>
ആയുധം കൈവശമുള്ളവർക്ക് എന്തുമാവാമെന്ന് വ്യാമോഹിക്കുന്ന കാലത്ത് കാരുണ്യ പ്രവർത്തനങ്ങൾക്ക് പ്രാധ്യാനമേറുന്നു: പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ

Apr 27, 2026 08:57 PM

ആയുധം കൈവശമുള്ളവർക്ക് എന്തുമാവാമെന്ന് വ്യാമോഹിക്കുന്ന കാലത്ത് കാരുണ്യ പ്രവർത്തനങ്ങൾക്ക് പ്രാധ്യാനമേറുന്നു: പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ

ആയുധം കൈവശമുള്ളവർക്ക് എന്തുമാവാമെന്ന് വ്യാമോഹിക്കുന്ന കാലത്ത് കാരുണ്യ പ്രവർത്തനങ്ങൾക്ക് പ്രാധ്യാനമേറുന്നു* *പാണക്കാട് സാദിഖലി ശിഹാബ്...

Read More >>
മോറാഴയിൽ ഭാര്യയെ വെട്ടിക്കൊന്ന ഭർത്താവിന് ജീവപര്യന്തം

Apr 27, 2026 08:26 PM

മോറാഴയിൽ ഭാര്യയെ വെട്ടിക്കൊന്ന ഭർത്താവിന് ജീവപര്യന്തം

മോറാഴയിൽ ഭാര്യയെ വെട്ടിക്കൊന്ന ഭർത്താവിന്...

Read More >>
Top Stories

News Roundup