എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലം മെയ് 22ന്

എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലം മെയ് 22ന്
Apr 28, 2026 01:50 PM | By Sufaija PP

തിരുവനന്തപുരം: സംസ്ഥാനത്തെ 2025-26 അധ്യയന വർഷത്തെ എസ്എസ്എൽസി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15 ന് നടക്കും. പ്ലസ് ടു (എച്ച്എസ്എസ്, വിഎച്ച്എസ്എസ്) ഫലപ്രഖ്യാപനം മെയ് 22നും പ്ലസ് വൺ പരീക്ഷയുടെ ഫലപ്രഖ്യാപനം ജൂൺ 10നും നടക്കും. മെയ് നാലിന് നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വരുന്നതിനാൽ പുതിയ സർക്കാരിൽ ചുമതലയേൽക്കുന്ന പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയാകും ഫലപ്രഖ്യാപനം നടത്തുകയെന്ന് കരുതുന്നു.

മെയ് ആദ്യവാരം തന്നെ പരീക്ഷ ഫലങ്ങൾ പ്രഖ്യാപിക്കണമെന്നായിരുന്നു തീരുമാനമെങ്കിലും ഗൾഫ് മേഖലയിലെ പ്രതിസന്ധികൾ വന്നതോടെ സമയക്രമത്തിൽ മാറ്റം വരുത്തുകയായിരുന്നു. ഇതേത്തുടർന്നാണ് ഇപ്പോൾ മെയ് 15, 22 തീയതികൾ തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാനത്ത് 4,17,497 വിദ്യാർത്ഥികളാണ് എസ്എസ്എൽസി പരീക്ഷ എഴുതിയിട്ടുള്ളത്. മൂല്യനിർണയ ക്യാമ്പുകൾ ഏപ്രിൽ 16 മുതൽ ആരംഭിച്ചിരുന്നു. 72 മൂല്യ നിർണായ ക്യാമ്പുകളായിട്ടാണ് മൂല്യനിർണയം പൂർത്തിയാക്കിയത്. അതേസമയം മൂല്യനിർണയത്തിൽ പങ്കെടുക്കാത്ത അധ്യാപകർക്കെതിരെ കർശനമായ നടപടിയുണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. 2000 ത്തോളം അധ്യാപകരാണ് മൂല്യനിർണയത്തിൽ പങ്കെടുക്കാതെയുള്ളത്.

sslc plustwo

Next TV

Related Stories
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; വ്യാഴാഴ്ച കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട്

Apr 28, 2026 04:24 PM

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; വ്യാഴാഴ്ച കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; വ്യാഴാഴ്ച കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ...

Read More >>
പയ്യന്നൂരിൽ  ഹർത്താൽ അനുകൂലികൾ വ്യാപാര സ്ഥാപനങ്ങൾ അടപ്പിച്ചു

Apr 28, 2026 04:21 PM

പയ്യന്നൂരിൽ ഹർത്താൽ അനുകൂലികൾ വ്യാപാര സ്ഥാപനങ്ങൾ അടപ്പിച്ചു

പയ്യന്നൂരിൽ ഹർത്താൽ അനുകൂലികൾ വ്യാപാര സ്ഥാപനങ്ങൾ...

Read More >>
സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ്; വൈകിട്ട് 6നും 12നും ഇടയിൽ അരമണിക്കൂർ; കെഎസ്ഇബി ഉന്നതതല യോ​ഗത്തിൽ തീരുമാനം

Apr 28, 2026 04:19 PM

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ്; വൈകിട്ട് 6നും 12നും ഇടയിൽ അരമണിക്കൂർ; കെഎസ്ഇബി ഉന്നതതല യോ​ഗത്തിൽ തീരുമാനം

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ്; വൈകിട്ട് 6നും 12നും ഇടയിൽ അരമണിക്കൂർ; കെഎസ്ഇബി ഉന്നതതല യോ​ഗത്തിൽ...

Read More >>
നിതിൻ രാജിന്റെ കൊലപാതകികൾക്കെതിരെ ജൂഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ഭാരതീയ കാമരാജ് കോൺഗ്രസ്‌ സെക്രട്ടറിയേറ്റിന് മുന്നിൽ  പ്രതിഷേധം സംഘടിപ്പിച്ചു

Apr 28, 2026 04:16 PM

നിതിൻ രാജിന്റെ കൊലപാതകികൾക്കെതിരെ ജൂഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ഭാരതീയ കാമരാജ് കോൺഗ്രസ്‌ സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു

നിതിൻ രാജിന്റെ കൊലപാതകികൾക്കെതിരെ ജൂഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ഭാരതീയ കാമരാജ് കോൺഗ്രസ്‌ സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധം...

Read More >>
ധർമ്മശാല തളിയിൽ

Apr 28, 2026 01:55 PM

ധർമ്മശാല തളിയിൽ "ഒരുമ" സൗഹൃദ കൂട്ടായ്മ ട്രസ്റ്റ് മൂന്നാം വാർഷികാഘോഷം സംഘടിപ്പിച്ചു

ധർമ്മശാല തളിയിൽ "ഒരുമ" സൗഹൃദ കൂട്ടായ്മ ട്രസ്റ്റ് മൂന്നാം വാർഷികാഘോഷം...

Read More >>
ലോക മലമ്പനി ദിനാചരണത്തിന്റെ ഭാഗമായി ബോധവൽക്കരണ ക്ലാസ്സും പ്രദർശനവും സംഘടിപ്പിച്ചു

Apr 28, 2026 01:35 PM

ലോക മലമ്പനി ദിനാചരണത്തിന്റെ ഭാഗമായി ബോധവൽക്കരണ ക്ലാസ്സും പ്രദർശനവും സംഘടിപ്പിച്ചു

ലോക മലമ്പനി ദിനാചരണത്തിന്റെ ഭാഗമായി ബോധവൽക്കരണ ക്ലാസ്സും പ്രദർശനവും...

Read More >>
Top Stories

Entertainment News