ചട്ടുകപ്പാറ: കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്കിൽ നിന്നും വിരമിക്കുന്ന സെക്രട്ടറി ആർ.വി. രാമകൃഷ്ണൻ, അറ്റൻ്റർ കെ.അച്ചുതൻ, പ്യൂൺ കെ. പി. മനോജ് എന്നിവർക്ക് യാത്രയയപ്പ് നൽകി. രാജ്യസഭ മുൻ എം.പി കെ. കെ.രാഗേഷ് ഉൽഘാടനം ചെയ്തു. ബേങ്ക് പ്രസിഡണ്ട് പി.വി. ഗംഗാധരൻ അദ്ധ്യക്ഷ്യം വഹിച്ചു. തളിപ്പറമ്പ് സഹകരണ അസിസ്റ്റൻ്റ് രജിസ്ട്രാർ കെ.വി.പവിത്രൻ ഉപഹാര സമർപ്പണം നടത്തി.
തളിപ്പറമ്പ് അസിസ്റ്റൻ്റ് രജിസ്ട്രാർ ഓഫീസ് സുപ്രണ്ട് കെ. സതീഷ് കുമാർ, യൂണിറ്റ് ഇൻസ്പെക്ടർ ടി.വി. കവിത, ജില്ലാ പഞ്ചായത്തംഗം പി. പി. റെജി, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്തംഗം കെ നന്ദിനി, കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.വി. സുശീല , പഞ്ചായത്ത് സ്റ്റാൻ്റിംങ്ങ് കമ്മറ്റി ചെയർമാൻമാരായ ടി.രാജൻ , എം.പി. പങ്കജാക്ഷൻ, പഞ്ചായത്ത് മെമ്പർ എം.പി.രേവതി, എൻ. ബാലകൃഷ്ണൻ, മയ്യിൽ ബേങ്ക് പ്രസിഡണ്ട് പി.വി. മോഹനൻ, എൻ. അനിൽകുമാർ, കെ. പ്രിയേഷ് കുമാർ, കെ.കെ. എം ബഷീർ മാസ്റ്റർ , വി.വി. വിജയൻ മാസ്റ്റർ, ബേങ്ക് വൈസ് പ്രസിഡണ്ട് പി. ഗംഗാധരൻ, KCEU ജില്ലാ കമ്മറ്റിയംഗം രവിചന്ദ്രൻ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു.
ആർ.വി.രാമകൃഷ്ണൻ, കെ. അച്ചുതൻ, കെ. പി. മനോജ് എന്നിവർ മറുമൊഴി പ്രസംഗം നടത്തി. ചീഫ് അക്കൗണ്ടൻ്റ് കെ.നാരായണൻ സ്വാഗതം പറഞ്ഞു. ഇൻ്റേണൽ ഓഡിറ്റർ കെ.സി. ശിവാനന്ദൻ നന്ദി രേഖപ്പെടുത്തി. കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് ബഡ്സ് സ്‌കൂളിലേക്കും IRPC കുറ്റ്യാട്ടൂർ, കുറ്റ്യാട്ടൂർ നോർത്ത്,വേശാല,മാണിയൂർ ലോക്കൽ ഗ്രൂപ്പുകൾക്കും വീൽചെയർ സെക്രട്ടറി ആർ.വി. രാമകൃഷ്ണൻ ചടങ്ങിൽ വെച്ച് സംഭാവന നൽകി.
Kuttiyattur Panchayat Service Cooperative Bank

































