പരിയാരം: ക്ഷേത്രത്തിന് സമീപം ചട്ടികളിയില്‍ ഏര്‍പ്പെട്ട രണ്ടംഗസംഘം പോലീസ് പിടിയില്‍.എരമം പറക്കാട്ട്ചാലില്‍ വീട്ടില്‍ പി.സി.അജിത്(41), മണ്ടൂര്‍ ചെറുതാഴം സെന്ററിലെ പുതുക്കീല്‍ വീട്ടില്‍ ഇ.വി.അജയന്‍(57) എന്നിവരെയാണ് പരിയാരം എസ്.ഐ വൈശാഖ് മണിലാലിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.
ഇന്നലെ രാത്രി 11.25 ന് കടന്നപ്പള്ളി കുറ്റിയാട്ട് പുലിയൂര്‍കാളി ക്ഷേത്രത്തിന് സമീപത്തെ ഒഴിഞ്ഞ പറമ്പില്‍ വെച്ചാണ് ഇവരെ പിടികൂടിയത്.പ്രൊബേഷണറി എസ്.ഐ അഹമ്മദ് ഇര്‍ഫാന്‍, സീനിയര്‍ സി.പി.ഒ എന്‍.പി.പ്രശാന്ത് എന്നിവരും പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.
Two arrested


































