സിലിണ്ടറിന്റെ വിലവർധനക്കെതിരെ പ്രതിഷേധവുമായി ഹോട്ടൽ ഉടമകൾ; മേയ് 6ന് സംസ്ഥാന വ്യാപകമായി പണിമുടക്ക്

സിലിണ്ടറിന്റെ വിലവർധനക്കെതിരെ പ്രതിഷേധവുമായി ഹോട്ടൽ ഉടമകൾ; മേയ് 6ന് സംസ്ഥാന വ്യാപകമായി പണിമുടക്ക്
May 2, 2026 10:03 AM | By Sufaija PP

തിരുവനന്തപുരം: കേന്ദ്രസർക്കാർ അടിച്ചേൽപ്പിച്ച വാണിജ്യ എൽപിജി സിലിണ്ടറിന്റെ വിലവർധനക്കെതിരെ പ്രതിഷേധവുമായി ഹോട്ടൽ ഉടമകൾ. പ്രതിഷേധസൂചകമായി മെയ് ആറിന് സംസ്ഥാനത്തെ ഹോട്ടലുകൾ അടച്ചിടും. കേരള ഹോട്ടൽ ആൻഡ് റെസ്റ്ററന്റ്സ് അസോസിയേഷനാണ് സമരത്തിന് ആഹ്വാനം ചെയ്‌തിരിക്കുന്നത്‌. ജില്ലാ ആസ്ഥാനങ്ങളിൽ പ്രതിഷേധപ്രകടനങ്ങളും നടത്തും.

993 രൂപയാണ് ഒറ്റയടിക്ക് വാണിജ്യ സിലിണ്ടറിന് കേന്ദ്രസർക്കാർ വർധിപ്പിച്ചത്. തീർത്തും അന്യായമായ വിലവർധനയാണ് വരുത്തിയിരിക്കുന്നതെന്ന് ഹോട്ടൽ ഉടമകൾ പറഞ്ഞു. 1498 രൂപയാണ് അഞ്ച് മാസത്തിനിടെ വർധിപ്പിച്ചത്. ഹോട്ടൽ വ്യവസായത്തെ പ്രതിസന്ധിയിലാക്കുന്നതാണ് ഈ വിലവർധന. എൽപിജി വില കുറച്ചില്ലെങ്കിൽ അനിശ്ചിതകാല സമരത്തിലേക്ക് പോകുമെന്നും കേരള ഹോട്ടൽ ആൻഡ് റെസ്റ്ററന്റ്സ് അസോസിയേഷൻ അറിയിച്ചു.

കേരളം ഉൾപ്പെടെ അഞ്ചിടങ്ങളിലെ തെരഞ്ഞെടുപ്പ് പൂർത്തിയായതോടെയാണ് എൽപിജി സിലിണ്ടറിന്റെ വില കേന്ദ്രസർക്കാർ കുത്തനെ കൂട്ടിയത്. 19 കിലോ വരുന്ന എൽപിജിക്ക് 993 രൂപയാണ് ഒറ്റയടിക്ക് വർധിച്ചത്. ഇതോടെ സിലിണ്ടർ വില 3000 രൂപയും കടന്നു. പുതുക്കിയ നിരക്ക് പ്രകാരം ഡൽഹിയിൽ ഒരു 19 കിലോ സിലിണ്ടറിന് ഇനി 3,071.5 രൂപയാകും വില. കൊച്ചിയിൽ 3085 രൂപയും തിരുവനന്തപുരത്ത് 3106 രൂപയും കോഴിക്കോട്ട് 3117.5 രൂപയുമാണ് വില.

അഞ്ച് കിലോ സിലിണ്ടറുകളുടെ വിലയും വർധിപ്പിച്ചിട്ടുണ്ട്. സിലിണ്ടറിന് ഒറ്റയടിക്ക് 261 രൂപയാണ് കൂട്ടിയത്. ഇതരസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ നിരവധി പേർ ഉപയോഗിക്കുന്ന ഛോട്ടുഗ്യാസ് സിലിണ്ടറിന് നേരത്തെ ക്ഷാമം നേരിട്ടിരുന്നു. നിരവധിപേർ നാട്ടിലേക്ക് മടങ്ങുന്ന സാഹചര്യവുമുണ്ടായിരുന്നു. ഇപ്പോൾ വില വർധനവ് കൂടിയായതോടെ പ്രതിസന്ധി രൂക്ഷമാകും.യുദ്ധം വ്യാപാര- വ്യവസായ മേഖലയെയും കയറ്റുമതി മേഖലയെയും സാരമായി ബാധിക്കുമ്പോഴാണ് കേന്ദ്രം വിലവർധവും നടത്തുന്നത്.

Hotel owners protest against cylinder price hike

Next TV

Related Stories
മരണത്തിലും കുഞ്ഞിനെ മാറോടു ചേര്‍ത്തു പിടിച്ച അമ്മ! വൈറല്‍ ചിത്രം എഐ നിര്‍മിതമെന്ന് ജബല്‍പൂര്‍ കളക്ടര്‍

May 2, 2026 02:46 PM

മരണത്തിലും കുഞ്ഞിനെ മാറോടു ചേര്‍ത്തു പിടിച്ച അമ്മ! വൈറല്‍ ചിത്രം എഐ നിര്‍മിതമെന്ന് ജബല്‍പൂര്‍ കളക്ടര്‍

മരണത്തിലും കുഞ്ഞിനെ മാറോടു ചേര്‍ത്തു പിടിച്ച അമ്മ! വൈറല്‍ ചിത്രം എഐ നിര്‍മിതമെന്ന് ജബല്‍പൂര്‍...

Read More >>
ഹമീദ് ഇരിണാവ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ ഹമീദ് ഇരിണാവ് സ്മാരക പുരസ്കാരം എ പി പ്രഭാകരന്

May 2, 2026 02:44 PM

ഹമീദ് ഇരിണാവ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ ഹമീദ് ഇരിണാവ് സ്മാരക പുരസ്കാരം എ പി പ്രഭാകരന്

ഹമീദ് ഇരിണാവ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ ഹമീദ് ഇരിണാവ് സ്മാരക പുരസ്കാരം എ പി പ്രഭാകരന്...

Read More >>
നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ ഇനി രണ്ട് ദിവസം മാത്രം; ഫലം കാത്ത് രാഷ്ട്രീയ കേരളം

May 2, 2026 11:27 AM

നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ ഇനി രണ്ട് ദിവസം മാത്രം; ഫലം കാത്ത് രാഷ്ട്രീയ കേരളം

നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ ഇനി രണ്ട് ദിവസം മാത്രം; ഫലം കാത്ത് രാഷ്ട്രീയ...

Read More >>
കണ്ണൂരിൽ വീണ്ടും വി ഡി സതീശനെ അനുകൂലിച്ച് ഫ്ലക്സ് ബോർഡ്

May 2, 2026 11:25 AM

കണ്ണൂരിൽ വീണ്ടും വി ഡി സതീശനെ അനുകൂലിച്ച് ഫ്ലക്സ് ബോർഡ്

കണ്ണൂരിൽ വീണ്ടും വി ഡി സതീശനെ അനുകൂലിച്ച് ഫ്ലക്സ്...

Read More >>
ക്ഷേത്രത്തിന് സമീപം ചട്ടികളിയില്‍ ഏര്‍പ്പെട്ട രണ്ട് പേർ പിടിയില്‍

May 2, 2026 11:23 AM

ക്ഷേത്രത്തിന് സമീപം ചട്ടികളിയില്‍ ഏര്‍പ്പെട്ട രണ്ട് പേർ പിടിയില്‍

ക്ഷേത്രത്തിന് സമീപം ചട്ടികളിയില്‍ ഏര്‍പ്പെട്ട രണ്ട് പേർ...

Read More >>
വിൽപ്പനക്കായി സൂക്ഷിച്ചുവെച്ച വിദേശ മദ്യവുമായി യുവാവിനെ അറസ്റ്റ് ചെയ്തു

May 2, 2026 11:21 AM

വിൽപ്പനക്കായി സൂക്ഷിച്ചുവെച്ച വിദേശ മദ്യവുമായി യുവാവിനെ അറസ്റ്റ് ചെയ്തു

വിൽപ്പനക്കായി സൂക്ഷിച്ചുവെച്ച വിദേശ മദ്യവുമായി യുവാവിനെ അറസ്റ്റ്...

Read More >>
Top Stories

News Roundup