ചെറുപുഴ: മെയ് 16,17 തീയ്യതികളിൽ ചെറുപുഴയിൽ നടക്കാനിരിക്കുന്ന ജവഹർ ബാൽ മഞ്ച് കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘാടക സമിതി രൂപീകരിച്ചു. ചെറുപുഴ ജാനകി ജാനകി മെമ്മോറിയൽ സ്കൂളിൽ സംഘാടക സമിതി രൂപീകരണ യോഗം ഡി.സി.സി. പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു.
ബാൽ മഞ്ച് ജില്ലാ ചീഫ് കോ-ഓർഡിനേറ്റർ എം.പി.ഉത്തമൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കോ- ഓർഡിനേറ്റർമാരായ സി.വി.എ.ജലീൽ,അഡ്വ.ലിഷ ദീപക്,ചെറുപുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലൈസമ്മ തോമസ്,വൈസ് പ്രസിഡന്റ് സതീശൻ കാർത്തികപ്പള്ളി,മഹേഷ് കുന്നുമ്മൽ, ആലയിൽ ബാലകൃഷ്ണൻ,കെ.ടി.ഹരീഷ്,എ.പ്രേംജി ,സി.പി.സന്തോഷ് കുമാർ, ബി.ആനന്ദ ബാബു,കെ.കെ.ഗീത,ദിനു മൊട്ടമ്മൽ പ്രസംഗിച്ചു.
സംഘാടക സമിതി : അഡ്വ. മാർട്ടിൻ ജോർജ് (ചെയർമാൻ)സി.വി.എ.ജലീൽ,അഡ്വ.ലിഷ ദീപക്,മഹേഷ് കുന്നുമ്മൽ (വർക്കിങ്ങ് ചെയർമാൻമാർ) എം.പി.ഉത്തമൻ (ജനറൽ കൺവീനർ) കെ.കെ.സുരേഷ് കുമാർ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
javaharlal munch





































