കണ്ണൂർ: പയ്യന്നൂർ, തളിപ്പറമ്പ് നിയോജക മണ്ഡലങ്ങളിലെ നിയുക്ത എം.എൽ.എമാരായ വി. കുഞ്ഞികൃഷ്ണനും ടി.കെ. ഗോവിന്ദൻ മാസ്റ്ററും കണ്ണൂരിലെ മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി ഓഫീസ് ആയ ബാഫഖി തങ്ങൾ സൗധം സന്ദർശിച്ചു. തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെയായിരുന്നു ഇരുവരുടെയും സന്ദർശനം.
ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് അഡ്വ. അബ്ദുൽ കരീം ചേലേരിയും ജനറൽ സെക്രട്ടറി കെ.ടി. സഹദുള്ളയും ഉൾപ്പെടെയുള്ള നേതാക്കൾ ഇരുവരെയും സ്വീകരിച്ചു. മുസ്ലിം ലീഗ് ഭാരവാഹികളായ ഇബ്രാഹിംകുട്ടി തിരുവട്ടൂർ, കെ.വി. മുഹമ്മദലി ഹാജി, അൻസാരി തില്ലങ്കേരി, അഡ്വ. എം.പി. മുഹമ്മദലി, മഹമൂദ് അള്ളംകുളം, ബി.കെ. അഹമ്മദ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
പയ്യന്നൂർ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് കെ.കെ. അഷ്റഫ്, ദുബായ് കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുൽ ഖാദർ അരിപ്പാമ്പ്ര, ഗ്ലോബൽ കെ.എം.സി.സി ജില്ലാ പ്രസിഡന്റ് ടി.പി. അബ്ബാസ് ഹാജി, കണ്ണൂർ മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് സി. എറമുള്ളാൻ എന്നിവരും നേതാക്കളെ സ്വീകരിക്കാൻ എത്തിയിരുന്നു.
ടി.കെ. ഗോവിന്ദൻ മാസ്റ്ററുടെ ഭാര്യ രമണി, കെ.വി. അബ്ദുൽ റസാഖ്, ഡി.സി.സി സെക്രട്ടറി എം.കെ. രാജൻ എന്നിവരും ഒപ്പമുണ്ടായിരുന്നു. ആർ.എസ്.പി നേതാക്കളായ അസ്കർ, ജോൺസൺ പി. തോമസ്, പയ്യന്നൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജയരാജൻ എന്നിവരും സന്ദർശനത്തിൽ പങ്കെടുത്തു.
രാഷ്ട്രീയ സൗഹൃദവും മുന്നണി സഹകരണവും കൂടുതൽ ശക്തിപ്പെടുത്തുന്ന സന്ദർശനമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
Muslim-league office





































