കേരള മുഖ്യമന്ത്രിയെ ഞായറാഴ്ച അറിയാം; തീരുമാനം പത്താം തീയതിയോടെ

കേരള മുഖ്യമന്ത്രിയെ ഞായറാഴ്ച അറിയാം; തീരുമാനം പത്താം തീയതിയോടെ
May 7, 2026 03:11 PM | By Sufaija PP

തിരുവനന്തപുരം : കേരളത്തിലെ മുഖ്യമന്ത്രി ആരാണെന്ന് ഞായറാഴ്ച അറിയാം. തീരുമാനം മെയ് പത്താം തീയതിയോടെ അറിയിക്കും. മുഖ്യമന്ത്രിയെ ഞായറാഴ്ച AlCC പ്രഖ്യാപിക്കുമെന്ന് കെ മുരളീധരൻ പ്രതികരിച്ചു. നിരീക്ഷകരെ കണ്ട ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഹൈക്കമാൻഡ് നിരീക്ഷകരുടെ സാന്നിധ്യത്തിൽ എം.എൽ.എ.മാരുടെ അഭിപ്രായം കേട്ട ശേഷം, ഞായറാഴ്ചയോടെ മുഖ്യമന്ത്രിയെ സംബന്ധിച്ച അന്തിമ പ്രഖ്യാപനം ഉണ്ടായേക്കുമെന്ന് കെ. മുരളീധരൻ വ്യക്തമാക്കി.

മുഖ്യമന്ത്രി ആരാകണമെന്നതിൽ എംഎൽഎമാരുമായി ഹൈക്കമാൻഡ് നിരീക്ഷകർ കൂടിക്കാഴ്ച ആരംഭിച്ചു. മുകുൾ വാസ്‌നിക്കും അജയ് മാക്കനും എംഎൽഎമാരെ ഒറ്റയ്ക്ക് ഒറ്റയ്ക്ക് ആണ് കാണുന്നത്. ഹോട്ടലിൽ എത്തി മുതിർന്ന നേതാക്കളും നിരീക്ഷകരെ കണ്ടു. ഘടക കക്ഷികളുമായുള്ള കൂടിക്കാഴ്ച വൈകീട്ട് നടക്കും. തർക്കമില്ലാത്ത തീരുമാനം വരുമെന്നാണ് എംഎൽഎമാർ അറിയിക്കുന്നത്. മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള തീരുമാനം എടുക്കാൻ എഐസിസി പ്രസിഡന്റിനെ ചുമതലപ്പെടുത്തി.

അതേസമയം, കോൺഗ്രസ് മന്ത്രിമാരുടെ കാര്യത്തിലെ തീരുമാനം വൈകും. മുഖ്യമന്ത്രിയും ഘടകകക്ഷി മന്ത്രിമാരും ആയിരിക്കും ആദ്യം സത്യപ്രതിജ്ഞ ചെയ്യുക. ഹൈക്കമാൻഡിന്‍റെ കർശന മേൽനോട്ടത്തിൽ ആയിരിക്കും മന്ത്രിമാരെ തീരുമാനിക്കുക. മെറിറ്റ് മാത്രമാകണം മാനദണ്ഡമെന്നും ഗ്രൂപ്പ് താല്പര്യങ്ങൾ നോക്കരുതെന്നും രാഹുൽ ഗാന്ധി നിർദേശം നൽകി. മുഖ്യമന്ത്രിയെ തെരഞ്ഞെടുത്ത ശേഷം മന്ത്രിമാരുടെ കാര്യത്തിൽ വിശദമായ ചർച്ചകൾ നടത്തും. അതിനുശേഷം മാത്രമായിരിക്കും തീരുമാനം ഉണ്ടാകുക.

Kerala Chief minister

Next TV

Related Stories
ബെന്നി ബെഹന്നാന്‍ കെപിസിസി പ്രസിഡന്റ്; സണ്ണി ജോസഫ് മന്ത്രി സ്ഥാനത്തേക്ക്; എഐസിസി തീരുമാനം ഉടന്‍

May 7, 2026 03:14 PM

ബെന്നി ബെഹന്നാന്‍ കെപിസിസി പ്രസിഡന്റ്; സണ്ണി ജോസഫ് മന്ത്രി സ്ഥാനത്തേക്ക്; എഐസിസി തീരുമാനം ഉടന്‍

ബെന്നി ബെഹന്നാന്‍ കെപിസിസി പ്രസിഡന്റ്; സണ്ണി ജോസഫ് മന്ത്രി സ്ഥാനത്തേക്ക്; എഐസിസി തീരുമാനം...

Read More >>

May 7, 2026 03:08 PM

"പാർട്ടിയെ അപകീർത്തിപ്പെടുത്താനുള്ള നീക്കം തിരിച്ചറിയണം"; സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ്

"പാർട്ടിയെ അപകീർത്തിപ്പെടുത്താനുള്ള നീക്കം തിരിച്ചറിയണം"; സി.പി.ഐ.എം...

Read More >>
'മുഖ്യമന്ത്രി സ്ഥാനം ഇല്ലെങ്കിൽ മറ്റൊന്നും വേണ്ട': നിലപാട് കടുപ്പിച്ച് വി ഡി സതീശൻ

May 7, 2026 12:49 PM

'മുഖ്യമന്ത്രി സ്ഥാനം ഇല്ലെങ്കിൽ മറ്റൊന്നും വേണ്ട': നിലപാട് കടുപ്പിച്ച് വി ഡി സതീശൻ

'മുഖ്യമന്ത്രി സ്ഥാനം ഇല്ലെങ്കിൽ മറ്റൊന്നും വേണ്ട': നിലപാട് കടുപ്പിച്ച് വി ഡി സതീശൻ...

Read More >>
മു​ഖ്യ​മ​ന്ത്രി സ്ഥാനം; കോ​ൺ​ഗ്ര​സ് നി​യ​മ​സ​ഭാ ക​ക്ഷി​യോ​ഗം ഇ​ന്ന്

May 7, 2026 10:38 AM

മു​ഖ്യ​മ​ന്ത്രി സ്ഥാനം; കോ​ൺ​ഗ്ര​സ് നി​യ​മ​സ​ഭാ ക​ക്ഷി​യോ​ഗം ഇ​ന്ന്

മു​ഖ്യ​മ​ന്ത്രി സ്ഥാനം; കോ​ൺ​ഗ്ര​സ് നി​യ​മ​സ​ഭാ ക​ക്ഷി​യോ​ഗം...

Read More >>
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസവും വേനൽ മഴ തുടരും

May 7, 2026 10:36 AM

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസവും വേനൽ മഴ തുടരും

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസവും വേനൽ മഴ...

Read More >>
'സംസ്ഥാന സെക്രട്ടറിയായി സ്വരാജും ജില്ലാ സെക്രട്ടറിയായി ജയരാജനും വരണം'; സിപിഐഎമ്മില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് കുറുമാത്തൂർ സഖാക്കളുടെ പേരിൽ ഫ്ലക്സ് ബോർഡ്

May 7, 2026 10:34 AM

'സംസ്ഥാന സെക്രട്ടറിയായി സ്വരാജും ജില്ലാ സെക്രട്ടറിയായി ജയരാജനും വരണം'; സിപിഐഎമ്മില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് കുറുമാത്തൂർ സഖാക്കളുടെ പേരിൽ ഫ്ലക്സ് ബോർഡ്

'സംസ്ഥാന സെക്രട്ടറിയായി സ്വരാജും ജില്ലാ സെക്രട്ടറിയായി ജയരാജനും വരണം'; തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ സിപിഐഎമ്മില്‍ നേതൃമാറ്റം...

Read More >>
Top Stories

News Roundup