പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ അപകീർത്തിപ്പെടുത്തിക്കൊണ്ട് സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ വ്യാജമാണെന്ന് പോലീസ്

പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ അപകീർത്തിപ്പെടുത്തിക്കൊണ്ട് സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ വ്യാജമാണെന്ന് പോലീസ്
May 11, 2026 01:10 PM | By Sufaija PP

മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ അപകീർത്തിപ്പെടുത്തിക്കൊണ്ട് സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ വ്യാജമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. സാദിഖലി തങ്ങൾക്കെതിരെ 17-കാരിയുടെ പരാതിയുണ്ടെന്ന തരത്തിൽ പ്രചരിച്ച വാർത്തകൾ പണം തട്ടാനായി പ്രതികൾ കെട്ടിച്ചമച്ചതാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.

സംഭവവുമായി ബന്ധപ്പെട്ട് മുഹമ്മദ് റോഷൻ എന്നയാളെ പോലീസ് തിരിച്ചറിഞ്ഞു. നിലവിൽ കാപ്പ (KAAPA) ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന ഇയാൾ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. സാദിഖലി തങ്ങളുടെ ബന്ധുവിനെ പെരിന്തൽമണ്ണയിലെ മാളിൽ വിളിച്ചുവരുത്തി വ്യാജ ചിത്രങ്ങൾ കാട്ടി 15 കോടി രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയായിരുന്നു.

പണം നൽകിയില്ലെങ്കിൽ ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. തങ്ങൾക്കെതിരെ 17-കാരി പരാതി നൽകിയെന്നത് ബ്ലാക്ക്‌മെയിലിംഗിനായി ഇയാൾ ഉണ്ടാക്കിയ തിരക്കഥയാണെന്നും ഇങ്ങനെയൊരു പരാതിക്കാരിയേ ഇല്ലെന്നും പോലീസ് വ്യക്തമാക്കി. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.

Panakkad sadikhali shihab thangal

Next TV

Related Stories
കെഎസ്ആര്‍ടിസിയില്‍ വനിതകള്‍ക്കുളള സൗജന്യ യാത്രയ്‌ക്കെതിരെ സ്വകാര്യ ബസ് ഉടമകള്‍

May 11, 2026 04:48 PM

കെഎസ്ആര്‍ടിസിയില്‍ വനിതകള്‍ക്കുളള സൗജന്യ യാത്രയ്‌ക്കെതിരെ സ്വകാര്യ ബസ് ഉടമകള്‍

കെഎസ്ആര്‍ടിസിയില്‍ വനിതകള്‍ക്കുളള സൗജന്യ യാത്രയ്‌ക്കെതിരെ സ്വകാര്യ ബസ്...

Read More >>
ഓരോ ജീവനും വിലപ്പെട്ടത്: 32 കോൽ ആഴമുള്ള കിണറ്റിൽ വീണ പൂച്ചയെ രക്ഷിച്ച് ഇരിട്ടി ഫയർ ഫോഴ്‌സ്

May 11, 2026 04:15 PM

ഓരോ ജീവനും വിലപ്പെട്ടത്: 32 കോൽ ആഴമുള്ള കിണറ്റിൽ വീണ പൂച്ചയെ രക്ഷിച്ച് ഇരിട്ടി ഫയർ ഫോഴ്‌സ്

ഓരോ ജീവനും വിലപ്പെട്ടത്: 32 കോൽ ആഴമുള്ള കിണറ്റിൽ വീണ പൂച്ചയെ രക്ഷിച്ച് ഇരിട്ടി ഫയർ...

Read More >>
കുപ്പം പാലത്തിനു മധ്യേ ടോറസ് ലോറിയുടെ ടയർ പൊട്ടി ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു

May 11, 2026 04:01 PM

കുപ്പം പാലത്തിനു മധ്യേ ടോറസ് ലോറിയുടെ ടയർ പൊട്ടി ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു

കുപ്പം പാലത്തിനു മധ്യേ ടോറസ് ലോറിയുടെ ടയർ പൊട്ടി ഏറെ നേരം ഗതാഗതം...

Read More >>
കണ്ണൂരിൽ പോലീസ് സഹകരണ സംഘത്തിലേക്കുള്ള നിയമന പരീക്ഷക്കിടെ വൻ പ്രതിഷേധം

May 11, 2026 01:21 PM

കണ്ണൂരിൽ പോലീസ് സഹകരണ സംഘത്തിലേക്കുള്ള നിയമന പരീക്ഷക്കിടെ വൻ പ്രതിഷേധം

കണ്ണൂരിൽ പോലീസ് സഹകരണ കണ്ണൂരിൽ സംഘത്തിലേക്കുള്ള നിയമന പരീക്ഷക്കിടെ വൻ...

Read More >>
നിക്ഷേപം സ്വീകരിച്ച് പണം തിരികെ നൽകാതെ വഞ്ചന: ആറ് പേർക്കെതിരെ കേസ്

May 11, 2026 12:07 PM

നിക്ഷേപം സ്വീകരിച്ച് പണം തിരികെ നൽകാതെ വഞ്ചന: ആറ് പേർക്കെതിരെ കേസ്

നിക്ഷേപം സ്വീകരിച്ച് പണം തിരികെ നൽകാതെ വഞ്ചന: ആറ് പേർക്കെതിരെ കേസ്...

Read More >>
Top Stories

News Roundup