ചുടല - അമ്മാനപ്പാറ റോഡിൽ വ്യാപകമായി മാലിന്യങ്ങൾ തള്ളിയതിന് 20000 രൂപ പിഴ ചുമത്തി

ചുടല - അമ്മാനപ്പാറ റോഡിൽ വ്യാപകമായി മാലിന്യങ്ങൾ തള്ളിയതിന് 20000 രൂപ പിഴ ചുമത്തി
May 14, 2026 07:52 PM | By Sufaija PP

പരിയാരം: ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പരിയാരം ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ ചുടല - അമ്മാനപ്പാറ റോഡിൽ വ്യാപകമായി മാലിന്യങ്ങൾ തള്ളിയത് ശ്രദ്ധയിൽപെട്ടത് പ്രകാരം പ്രദേശത്ത് നടത്തിയ പരിശോധനയിൽ മാലിന്യങ്ങൾ തള്ളിയ 4 പേർക്ക് എതിരെ നടപടികൾ സ്വീകരിക്കുകയും 5000 രൂപ വീതം പിഴ ചുമത്തുകയും ചെയ്തു.

പയ്യന്നൂർ കേന്ദ്രീകരിച്ചു ആക്രി കച്ചവടം നടത്തി വന്നിരുന്ന ബാലുശ്ശേരി സ്വദേശി കാർത്തിക്, ചുടല ഭാഗത്തു നിന്ന് ചെങ്കൽ എടുത്തു കൊണ്ടിരുന്ന കോഴിക്കോട് ചെറുകുളത്തൂർ സ്വദേശി മുനീർ റഹ്മാൻ , പ്രേം ശങ്കർ മാതമംഗലം ഹോസ്പിറ്റൽ, പരിയാരം സ്വദേശി ജെംസൺ എന്ന വ്യക്തികൾക്ക് ആണ് പ്രദേശത്ത് മാലിന്യങ്ങൾ തള്ളിയതിനു 5000 രൂപ വീതം പിഴ ചുമത്തിയത്.നിരവധി ചാക്കുകളിൽ തുണികൾ, പ്ലാസ്റ്റിക് കവറുകൾ, ഹാർഡ് ബോർഡ്‌ ബോക്സുകൾ പ്ലാസ്റ്റിക് കുപ്പികൾ മദ്യ കുപ്പികൾ തുടങ്ങിയ മാലിന്യങ്ങളാണ് പ്രദേശത്ത് തള്ളിയത്.

എല്ലാ മാലിന്യങ്ങളും ഹരിത കർമ്മ സേനയ്ക്ക് കൈമാറാൻ പറ്റുന്ന തരത്തിലുള്ളവയാണ് ചാക്കുകളിലായി പ്രദേശത്ത് തള്ളിയത്.വ്യക്തികളെ ഫോണിൽ ബന്ധപ്പെടുകയും മാലിന്യങ്ങൾ ഉടൻ എടുത്തു മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും സ്‌ക്വാഡ് ആവശ്യപ്പെട്ടു. തുടർ നടപടികൾ സ്വീകരിക്കാൻ പരിയാരം ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശവും നൽകി.പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ്‌ പി പി സ്‌ക്വാഡ് അംഗം അലൻ ബേബി, ദിബിൽ സി കെ, പരിയാരം ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ അഞ്ജലി എം. വി തുടങ്ങിയവർ പങ്കെടുത്തു.

A fine of Rs. 20,000 was imposed for widespread dumping of garbage on the Chudala-Ammanappara road.

Next TV

Related Stories
LSD സ്റ്റാമ്പും മെത്താഫിറ്റാമിനുമായി യുവാവ് അറസ്റ്റിൽ

May 14, 2026 09:07 PM

LSD സ്റ്റാമ്പും മെത്താഫിറ്റാമിനുമായി യുവാവ് അറസ്റ്റിൽ

LSD സ്റ്റാമ്പും മെത്താഫിറ്റാമിനുമായി യുവാവ്...

Read More >>
കണ്ണൂർ ഗവൺമെൻറ് മെഡിക്കൽ കോളേജിൽ ജീവനക്കാരനെ രാഷ്ട്രീയലക്ഷ്യം വച്ച് പ്രതികാര നടപടി കേരള എൻജിഒ യൂണിയൻ പ്രതിഷേധിച്ചു

May 14, 2026 07:55 PM

കണ്ണൂർ ഗവൺമെൻറ് മെഡിക്കൽ കോളേജിൽ ജീവനക്കാരനെ രാഷ്ട്രീയലക്ഷ്യം വച്ച് പ്രതികാര നടപടി കേരള എൻജിഒ യൂണിയൻ പ്രതിഷേധിച്ചു

കണ്ണൂർ ഗവൺമെൻറ് മെഡിക്കൽ കോളേജിൽ ജീവനക്കാരനെ രാഷ്ട്രീയലക്ഷ്യം വച്ച് പ്രതികാര നടപടി കേരള എൻജിഒ യൂണിയൻ...

Read More >>
പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ്

May 14, 2026 07:14 PM

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ്

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ്...

Read More >>
ഇന്നും മഴയ്ക്ക് സാധ്യത: കണ്ണൂർ ഉള്‍പ്പടെ ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്

May 14, 2026 01:38 PM

ഇന്നും മഴയ്ക്ക് സാധ്യത: കണ്ണൂർ ഉള്‍പ്പടെ ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്

ഇന്നും മഴയ്ക്ക് സാധ്യത: കോഴിക്കോടും, കണ്ണൂരും ഉള്‍പ്പടെ ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ...

Read More >>
ഹയർ സെക്കൻഡറി പരീക്ഷാ ഫലപ്രഖ്യാപനം മാറ്റി ; ഫലപ്രഖ്യാപനം മെയ് 26ന്

May 14, 2026 01:35 PM

ഹയർ സെക്കൻഡറി പരീക്ഷാ ഫലപ്രഖ്യാപനം മാറ്റി ; ഫലപ്രഖ്യാപനം മെയ് 26ന്

ഹയർ സെക്കൻഡറി പരീക്ഷാ ഫലപ്രഖ്യാപനം മാറ്റി ; ഫലപ്രഖ്യാപനം മെയ്...

Read More >>
Top Stories










News Roundup