‘രത്തൻ യു ഖേൽക്കറുടെ നിയമനം സ്വാഭാവിക നടപടി; മലയിടംതുരുത്തിൽ മുൻ മന്ത്രിമാർ സമരത്തിന് ഇരുന്നത് അത്ഭുതം’; മുഖ്യമന്ത്രി

‘രത്തൻ യു ഖേൽക്കറുടെ നിയമനം സ്വാഭാവിക നടപടി; മലയിടംതുരുത്തിൽ മുൻ മന്ത്രിമാർ സമരത്തിന് ഇരുന്നത് അത്ഭുതം’; മുഖ്യമന്ത്രി
May 25, 2026 03:24 PM | By Sufaija PP

തിരുവനന്തപുരം : രത്തന്‍ യു ഖല്‍ക്കറിനെ സെക്രട്ടറിയാക്കി നിയമിച്ച സംഭവത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി വിഡി സതീശൻ. നിയമനം സ്വാഭാവിക നടപടിയാണെന്നു മുഖ്യമന്ത്രി പറഞ്ഞു. ബംഗാളിലെ സാഹചര്യമല്ല കേരളത്തിലേത് എന്ന് വിഡി സതീശൻ. മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി തന്നെ വിശദീകരിച്ചു. രമേശ് ചെന്നിത്തലയും പിന്തുണച്ചു.അദ്ദേഹം ഇലക്ഷൻ മാനിപ്പുലേറ്റ് ചെയ്തെന്നു ആർക്കെങ്കിലും അന്ന് ആരോപണം ഉണ്ടായിരുന്നോ. എസ്ഐആറിനെ കുറിച്ച് കേരളത്തിലെ സിഇഒയേ ബന്ധപ്പെടുത്തി ആക്ഷേപം ഉണ്ടായിരുന്നോ. ഐ റ്റി സെക്രട്ടറി ആയി മുൻ മുഖ്യമന്ത്രിക്ക് കീഴിൽ പ്രവർത്തിച്ച ആളാണ് ഖേൽക്കർ. നികുതി കമ്മീഷണറായും അന്നത്തെ ധനമന്ത്രിക്ക് കീഴിൽ പ്രവർത്തിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

എങ്ങനെയാണു ചീഫ് ഇലക്ടറൽ ഓഫീസറെ നിയമിക്കുന്നത്. സംസ്ഥാനം കൊടുക്കുന്ന പാനലിൽ നിന്നും കേന്ദ്രമാണ് തീരുമാനിക്കുന്നത്. ഇലക്ഷൻ കഴിഞ്ഞാൽ സിഇഒമാർ റിട്ടയർ ചെയ്യുകയാണോ. നളിനി നെറ്റോ എങ്ങനെ ആയിരുന്നുവെന്ന് മുഖ്യമന്ത്രി വിഡി സതീശൻ ചോദിച്ചു.ഉദ്യോഗസ്ഥ സ്ഥലം മാറ്റവും മുഖ്യമന്ത്രി വിശദീകരിച്ചു. സ്ഥലം മാറ്റം അടിയന്തര സാഹചര്യത്തിലെന്നു വിശദീകരണം. ഭരണപരമായ സൗകര്യത്തിന് അനുസരിച്ചു മാത്രമാണ് തീരുമാനിച്ചത്. ഉദ്യോഗസ്ഥ മാറ്റം പൂർത്തിയായിട്ടില്ല. വകുപ്പ് മന്ത്രിമാരുടെ അഭിപ്രായം കൂടി പരിഗണിച്ചു പൂർത്തിയാക്കും. ഇപ്പോൾ നടത്തിയത് താൽകാലിക മാറ്റങ്ങൾ മാത്രം. കഴിഞ്ഞ പത്തു വർഷം ക്യാബിനറ്റിൽ ചർച്ച ചെയ്താണോ ഉദ്യോഗസ്ഥ മാറ്റം നടത്തിയിരുന്നതെന്നും ആലോചിച്ചാൽ മനസിലാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.കഴിഞ്ഞ സർക്കാർ 14 പ്രാവശ്യം ഇവരെ മലയിടംതുരുത്ത് കുടിയൊഴിപ്പിക്കാൻ പോയിട്ടുണ്ട്. 14 പ്രാവശ്യം ഇത് അന്വേഷിക്കാത്ത ആളുകൾ ഇപ്പോൾ ഭയങ്കര സമരത്തിൽ. 14 പ്രാവശ്യവും ഉത്തരവാദിത്തമില്ലാത്ത സമീപനം സ്വീകരിച്ച മുൻ സർക്കാരിന്റെ നിലപാട് അല്ല ഞങ്ങൾക്ക്. കോടതി ഉത്തരവ് നടപ്പാക്കിയാൽ ആ കുടുംബങ്ങളെ തെരുവിലേക്ക് വിടുന്ന സമീപനമല്ല ഞങ്ങൾ എടുത്തത്. അവരെ പുനരധിവസിപ്പിക്കാനുള്ള നടപടിയാണ് കൈക്കൊണ്ടത്. അവിടെ പോയി മുൻ സർക്കാരിലെ മന്ത്രിമാർ സമരത്തിന് ഇരുന്നപ്പോൾ അത്ഭുതം തോന്നിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Content Highlight: Chief Minister

Next TV

Related Stories
അസിസ്റ്റന്റ് കലക്ടറായി എസ് സ്വാതി ചുമതലയേറ്റു

May 25, 2026 09:47 PM

അസിസ്റ്റന്റ് കലക്ടറായി എസ് സ്വാതി ചുമതലയേറ്റു

അസിസ്റ്റന്റ് കലക്ടറായി എസ് സ്വാതി...

Read More >>
യു.കെ.യിലേക്ക് വിസ വാഗ്ദാനം നൽകി യുവതിയിൽ നിന്നും 14 ലക്ഷം രൂപ കൈപ്പറ്റി വഞ്ചിച്ചു;  രണ്ടു പേർക്കെതിരെ കേസെടുത്തു

May 25, 2026 07:10 PM

യു.കെ.യിലേക്ക് വിസ വാഗ്ദാനം നൽകി യുവതിയിൽ നിന്നും 14 ലക്ഷം രൂപ കൈപ്പറ്റി വഞ്ചിച്ചു; രണ്ടു പേർക്കെതിരെ കേസെടുത്തു

യു.കെ.യിലേക്ക് വിസ വാഗ്ദാനം നൽകി യുവതിയിൽ നിന്നും 14 ലക്ഷം രൂപ കൈപ്പറ്റി വഞ്ചിച്ചു; രണ്ടു പേർക്കെതിരെ...

Read More >>
ബക്കളത്തും പുന്നക്കുളങ്ങരയിലും തെരുവുനായ ആക്രമണം; 13 പേർക്ക് പരിക്ക്

May 25, 2026 05:10 PM

ബക്കളത്തും പുന്നക്കുളങ്ങരയിലും തെരുവുനായ ആക്രമണം; 13 പേർക്ക് പരിക്ക്

ബക്കളത്തും പുന്നക്കുളങ്ങരയിലും തെരുവുനായ ആക്രമണം; 13 പേർക്ക്...

Read More >>
കടമ്പേരി സിആർസി പൊതുജന വായനശാലയുടെ മുഖപത്രമായ ചിലമ്പ്  പുതിയ ലക്കത്തിൻ്റെ പ്രകാശനം നടന്നു

May 25, 2026 05:04 PM

കടമ്പേരി സിആർസി പൊതുജന വായനശാലയുടെ മുഖപത്രമായ ചിലമ്പ് പുതിയ ലക്കത്തിൻ്റെ പ്രകാശനം നടന്നു

കടമ്പേരി സിആർസി പൊതുജന വായനശാലയുടെ മുഖപത്രമായ ചിലമ്പ് പുതിയ ലക്കത്തിൻ്റെ പ്രകാശനം...

Read More >>
ശുഹൈബ് വധക്കേസ്:  മുഴുവൻ പ്രതികളുടെയും ജാമ്യം കോടതി റദ്ദാക്കി

May 25, 2026 02:59 PM

ശുഹൈബ് വധക്കേസ്: മുഴുവൻ പ്രതികളുടെയും ജാമ്യം കോടതി റദ്ദാക്കി

ശുഹൈബ് വധക്കേസ്: ആകാശ് തില്ലങ്കേരി ഉൾപ്പെടെ മുഴുവൻ പ്രതികളുടെയും ജാമ്യം കോടതി...

Read More >>
'ഞങ്ങളുണ്ട് കൂടെ അഭിവാദ്യങ്ങള്‍'; കണ്ണൂരില്‍ വീണ്ടും പി ജയരാജന് വേണ്ടി ഫ്‌ളക്‌സ് ബോര്‍ഡ്

May 25, 2026 01:10 PM

'ഞങ്ങളുണ്ട് കൂടെ അഭിവാദ്യങ്ങള്‍'; കണ്ണൂരില്‍ വീണ്ടും പി ജയരാജന് വേണ്ടി ഫ്‌ളക്‌സ് ബോര്‍ഡ്

'ഞങ്ങളുണ്ട് കൂടെ അഭിവാദ്യങ്ങള്‍'; കണ്ണൂരില്‍ വീണ്ടും പി ജയരാജന് വേണ്ടി ഫ്‌ളക്‌സ്...

Read More >>
Top Stories

News Roundup

GCC News