കടമ്പേരി സിആർസി പൊതുജന വായനശാലയുടെ മുഖപത്രമായ ചിലമ്പ് പുതിയ ലക്കത്തിൻ്റെ പ്രകാശനം നടന്നു. കോവിഡ് കാലത്ത് നിന്നുപോയ മുഖപത്രത്തിൻ്റെ 18ാം ലക്കത്തിൻ്റെ പ്രകാശനം സി.ആർ.സി മിനി ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ ലൈബ്രറി കൗൺസിൽ കണ്ണൂർ ജില്ലാ സെക്രട്ടറി പി.കെ.വിജയൻ നഗരസഭാ കൗൺസിലർ ടി .പി. രാജന് നൽകിക്കൊണ്ട് നിർവ്വഹിച്ചു.
പി.വി. രാജേഷിൻ്റെ അധ്യക്ഷതയിൽനടന്ന യോഗത്തിന് കെ. എം. പ്രസീദ് സ്വാഗതം പറഞ്ഞു.സി.ആർ.സി നടത്തുന്ന കരാട്ടെ ക്ലാസിൽ നിന്ന് ബ്ലാക്ക് ബെൽറ്റ് നേടിയ കുട്ടികളെ യോഗത്തിൽ അനുമോദിച്ചു.സി. ആർ.സി സെക്രട്ടറി കെ.ഷാജു, പ്രസിഡണ്ട് കെ.മോഹനൻ, വി.പുരുഷോത്തമൻ, കെ.വി. മോഹനൻ തുടങ്ങിയവർ സംസാരിച്ചു.
Content Highlight: kadambery crc

































