നവജാത ശിശുവിനെ വലിച്ചെറിഞ്ഞ സംഭവം: അമ്മക്കെതിരെ വധശ്രമത്തിന് കേസ്

നവജാത ശിശുവിനെ വലിച്ചെറിഞ്ഞ സംഭവം: അമ്മക്കെതിരെ വധശ്രമത്തിന് കേസ്
May 27, 2026 09:27 AM | By Sufaija PP

ആലപ്പുഴ: ഹരിപ്പാട് നവജാത ശിശുവിനെ വലിച്ചെറിഞ്ഞ സംഭവത്തില്‍ അമ്മക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ്. വിവാഹിതയായ പെൺകുട്ടി മാനഹാനി ഭയന്ന് കുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് എഫ്ഐആറില്‍ പറയുന്നത്. തിങ്കളാഴ്ച അർദ്ധരാത്രി 12.15നാണ് പെൺകുട്ടി ആശുപത്രി ശുചിമുറിയിൽ പ്രസവിച്ചത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.

ഹരിപ്പാട് താലൂക്ക് ആശുപത്രി ശുചിമുറിയിൽ പ്രസവിച്ച 19 കാരിയാണ് നവജാത ശിശുവിനെ ജനലിലൂടെ പുറത്തേക്കെറിഞ്ഞത്. കടുത്ത വയറുവേദനയെന്ന് പറഞ്ഞാണ് തിങ്കളാഴ്ച രാത്രി ഒൻപത് മണിയോടെ പത്തൊൻപത് കാരി കുടുംബത്തോടൊപ്പം ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയത്. പരിശോധനയിൽ വിദ്യാർത്ഥിനി ഗർഭിണിയാണോ എന്ന് ഡോക്ടർമാർക്ക് സംശയം തോന്നിയിരുന്നു. ഇക്കാര്യം നിഷേധിച്ച പെൺകുട്ടി പരിശോധനയുമായി സഹകരിച്ചില്ല. വേദന സംഹാരി നൽകിയിട്ടും വേദന മാറാത്തതിനാൽ നിരീക്ഷണത്തിൽ തുടരാൻ നിർദേശം നൽകി.

അർദ്ധരാത്രി ശുചിമുറിക്കുള്ളിൽ പ്രസവിച്ചു. പൊക്കിൾ കൊടി സ്വയം മുറിച്ച് മാറ്റി കുട്ടിയെ ജനലിലൂടെ പുറത്തേക്ക് എറിയുകയായിരുന്നു. കരച്ചിൽ കേട്ട ആശുപത്രി ജീവനക്കാരാണ് കുഞ്ഞിനെ രക്ഷിച്ചത്. വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റിയ അമ്മയും കുഞ്ഞും അപകട നില തരണം ചെയ്തു. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ന്യൂ ബോൺ ഐസിയുവിലേക്ക് മാറ്റിയ കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണ്. അമ്മയും വണ്ടാനത്ത് ചികിത്സയിലാണ്. പത്തൊൻപത് കാരി അവിവാഹിതയാണ്. ഗർഭിണിയാണെന്ന കാര്യം വീട്ടുകാരും അറിഞ്ഞിരുന്നില്ല. സംഭവത്തിൽ വീയപുരം പൊലീസ് അന്വേഷണം ആരംഭിച്ചു.

Content Highlight: murder attempt case against mother

Next TV

Related Stories
യുവതിയെ ഫേസ്ബുക്ക് വഴി പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നൽകി സ്വർണവും പണവും തട്ടിയെടുത്തയാൾക്കെതിരെ കേസ്

May 27, 2026 09:25 AM

യുവതിയെ ഫേസ്ബുക്ക് വഴി പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നൽകി സ്വർണവും പണവും തട്ടിയെടുത്തയാൾക്കെതിരെ കേസ്

യുവതിയെ ഫേസ്ബുക്ക് വഴി പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നൽകി സ്വർണവും പണവും തട്ടിയെടുത്തയാൾക്കെതിരെ...

Read More >>
പിണറായി വിജയന്റെ വീട്ടിൽ ഇ.ഡി റെയ്ഡ്

May 27, 2026 09:16 AM

പിണറായി വിജയന്റെ വീട്ടിൽ ഇ.ഡി റെയ്ഡ്

പിണറായി വിജയന്റെ വീട്ടിൽ ഇ.ഡി...

Read More >>
ഗൂഡല്ലൂരിൽ കാട്ടാന ആക്രമണം; മലയാളി വിദ്യാർത്ഥി മരിച്ചു

May 27, 2026 09:14 AM

ഗൂഡല്ലൂരിൽ കാട്ടാന ആക്രമണം; മലയാളി വിദ്യാർത്ഥി മരിച്ചു

ഗൂഡല്ലൂരിൽ കാട്ടാന ആക്രമണം; മലയാളി വിദ്യാർത്ഥി...

Read More >>
ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രകടനം സംഘടിപ്പിച്ചു

May 27, 2026 09:12 AM

ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രകടനം സംഘടിപ്പിച്ചു

ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രകടനം സംഘടിപ്പിച്ചു ...

Read More >>
പാളിയത്ത് വളപ്പിലെ പുത്തലത്ത് വേലായുധൻ നമ്പ്യാർ നിര്യാതനായി

May 27, 2026 09:07 AM

പാളിയത്ത് വളപ്പിലെ പുത്തലത്ത് വേലായുധൻ നമ്പ്യാർ നിര്യാതനായി

പാളിയത്ത് വളപ്പിലെ പുത്തലത്ത് വേലായുധൻ നമ്പ്യാർ(86)...

Read More >>
വിജയത്തിളക്കത്തിൽ കുറുമാത്തൂർ ജിവിഎച്ച്എസ്

May 27, 2026 09:02 AM

വിജയത്തിളക്കത്തിൽ കുറുമാത്തൂർ ജിവിഎച്ച്എസ്

വിജയത്തിളക്കത്തിൽ കുറുമാത്തൂർ...

Read More >>
Top Stories










News Roundup