മയ്യിൽ: പെരുന്നാൾ ദിനത്തിൽ റോഡരികിൽ നിർത്തിയിട്ട സ്‌കൂട്ടറിന് സമീപം നിൽക്കുകയായിരുന്ന കുടുംബത്തിനു നേരെമിനിലോറി ഇടിച്ചുകയറി നാല് വയസ്സുകാരിക്ക് ദാരുണാന്ത്യം. മാതാപിതാക്കൾക്ക് ഗുരുതരമായി പരിക്കേറ്റു.
പാവന്നൂർ മൊട്ട പാവന്നൂർ കടവിലെ തശ്‌രീഫ (4) ആണ് മരിച്ചത്. കുട്ടിയുടെ പിതാവ് ഇരിക്കൂർ ദാറുൽ അമാനിലെ പി.കെ. സാജിദ്(46), മാതാവ് പാവന്നൂർ കടവിലെ എ.കെ.മൈമൂനത്ത് (39) എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്.
ഇന്നലെ രാത്രി 8.20 മണിയോടെ പാവന്നൂർ കടവിലായിരുന്നു അപകടം നടന്നത്. മൂവരും നിർത്തിയിട്ട സ്‌കൂട്ടറിന് സമീപം നിൽക്കുകയായിരുന്നു. ഈ സമയത്ത് തെറ്റായദിശയിൽ അമിതവേഗതയിൽ വന്ന കെ.എൽ. 594847 നമ്പർ മിനിലോറി ഇവരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ മൂന്നു പേരെയും ഉടൻതന്നെ കണ്ണൂരിലെ കിംസ് ശ്രീചന്ദ്ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രാത്രി 10മണിയോടെ തശ്‌രീഫ മരണത്തിന് കീഴടങ്ങി.മാതാപിതാക്കൾ നിലവിൽ തീവ്രപരിചരണവിഭാഗത്തിൽ (ICU) ചികിത്സയിലാണ്.അപകടവിവരമറിഞ്ഞ് മയ്യിൽ പോലീസ്സ്ഥലത്തെത്തുകയും അപകടം വരുത്തിയവാഹനം കസ്റ്റഡിയിലെടുക്കുകയും ചെയ്തു.മിനിലോറി ഡ്രൈവർക്കെതിരെമനപ്പൂർവ്വമല്ലാത്ത നരഹത്യയ്ക്ക് പോലീസ്കേസെടുത്തിട്ടുണ്ട്.
Content Highlight: accident
































