സ്‌കൂള്‍ പ്രവേശനോത്സവം കണ്ണൂര്‍ ജില്ലാതല ഉദ്ഘാടനം ആയിത്തറ മമ്പറം സ്‌കൂളില്‍

സ്‌കൂള്‍ പ്രവേശനോത്സവം കണ്ണൂര്‍ ജില്ലാതല ഉദ്ഘാടനം ആയിത്തറ മമ്പറം സ്‌കൂളില്‍
May 29, 2026 07:20 PM | By Sufaija PP

കണ്ണൂര്‍ : സ്‌കൂള്‍ പ്രവേശനോത്സവം ജില്ലാതല ഉദ്ഘാടനം ജൂണ്‍ ഒന്നിന് ആയിത്തറ മമ്പറം സ്‌കൂളില്‍ നടക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍ അറിയിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എന്നിവരുടെ നേതൃത്വത്തില്‍ മൂന്ന് സംഘങ്ങളായി നടത്തിയ ജില്ലയിലെ സ്‌കൂള്‍ സന്ദര്‍ശനം ഫലപ്രദമായിരുന്നുവെന്ന് ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗം വിലയിരുത്തി.

സ്‌കൂളുകളില്‍ നിന്നും ലഭിച്ച നിര്‍ദേശങ്ങളില്‍ അടിയന്തര പ്രാധാന്യമുള്ള പ്രവൃത്തികള്‍ നടപ്പിലാക്കും. ഇതിനുസരിച്ച് ആദ്യഘട്ടത്തില്‍ ഫര്‍ണിച്ചര്‍ ലഭ്യമാക്കും.ജില്ലാ ആശുപത്രിയിലെ സൂപ്പര്‍ സ്പെഷാലിറ്റി കെട്ടിടത്തിന് അഗ്നിശമന സേനയുടെ നിരാക്ഷേപ പത്രം ലഭ്യമാക്കാന്‍ കണ്ണൂര്‍ കോര്‍പ്പറേഷനേയും സംസ്ഥാന സര്‍ക്കാരിനെയും സമീപിക്കും. അഗ്നിശമന സേനയുടെ നിരാക്ഷേപ പത്രം കിട്ടാത്തത് കെട്ടിടത്തിലെ വാട്ടര്‍ ടാങ്കിലേക്കുള്ള പൈപ്പ് ലൈന്‍ കണക്ഷന്‍ ശരിയാകാത്തതിനാലാണ്. ഈ പൈപ്പ് ലൈന്‍ സംഗീത തീയേറ്ററിന് അടുത്ത് നിന്ന് വേണം വലിക്കാന്‍. ഇതിനായി കോര്‍പ്പറേഷന്‍ അധികൃതരെ സമീപിച്ചു.

ഇക്കാര്യം ഒരിക്കല്‍ കൂടി കോര്‍പ്പറേഷന്‍ മേയറുമായി ബന്ധപ്പെടുകയും സര്‍ക്കാറിനെ സമീപിക്കുകയും ചെയ്യുമെന്ന് പ്രസിഡന്റ് പറഞ്ഞു. കുടിവെള്ളം പമ്പ് ചെയ്യാനായി ഏകദേശം രണ്ട് കോടി രൂപയോളം ജില്ലാ പഞ്ചായത്ത് ഇതിനകം ജല അതോറിറ്റിക്ക് കൈമാറിയിട്ടുണ്ട്.ഇക്കഴിഞ്ഞ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ ജില്ലയിലെ എല്ലാ വിദ്യാര്‍ഥികളെയും സ്‌കൂളുകളെയും അഭിനന്ദിക്കാന്‍ കണ്ണൂര്‍ ഉള്‍പ്പെടെ എട്ട് സ്ഥലങ്ങളില്‍ വിജയോത്സവം സംഘടിപ്പിക്കും. ജൂണ്‍ ആറിന് തുടങ്ങി 13 ന് പൂര്‍ത്തിയാക്കും.ചിറ്റാരിപ്പറമ്പ് ജിഎച്ച്എസിലെ പഴയ കെട്ടിടം പൊളിച്ചുമാറ്റാന്‍ 55,000 രൂപ തനത് ഫണ്ടില്‍ നിന്നും അനുവദിച്ചു.എട്ടിക്കുളം എം.എ.എസ്.എസ് ജിഎച്ച്എസ്എസിലെ കുടിവെള്ള സൗകര്യം വിച്ഛേദിച്ചത് സംബന്ധിച്ച പരാതിയില്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ സന്ദര്‍ശിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കും.അരോളി ജിഎച്ച്എസ് എസില്‍ മൂന്നുവശത്തുമുള്ള റീടെയ്നിംഗ് വാളും ചുറ്റുമതിലും പുനര്‍നിര്‍മിക്കാന്‍ പുതിയ പദ്ധതി തയ്യാറാക്കുന്നതിന് തദ്ദേശസ്വയംഭരണ വകുപ്പ് അസി. എക്സിക്യൂട്ടീവ് എഞ്ചിനീയറെ ചുമതലപ്പെടുത്തി.

വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കടന്നപ്പള്ളി ജിഎച്ച്എസ്എസില്‍ കുഴല്‍ക്കിണര്‍ നിര്‍മ്മിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി.രാമന്തളി ഗ്രാമപഞ്ചായത്തുമായിസഹകരിച്ച് രാമന്തളി ഒ.കെ.കെ.എസ് ജിഎച്ച്എസ്എസില്‍ ദ്രവ്യമാലിന്യ സംസ്‌കരണ പദ്ധതി തയ്യാറാക്കി നടപ്പിലാക്കാന്‍ തീരുമാനിച്ചു. മാട്ടൂല്‍ സി.എച്ച്.എം.കെ.എസ് ജിഎച്ച്എസിലെ കിഫ്ബി കെട്ടിടത്തില്‍ ലിഫ്റ്റ് സ്ഥാപിക്കാന്‍ 2026-27 ലെ ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഫണ്ട് ലഭ്യതക്കനുസരിച്ച് പദ്ധതി തയ്യാറാക്കും.കാഴ്ച പരിമിതി കാരണം വായന അപ്രാപ്യമായ ഭിന്നശേഷിക്കാര്‍ക്ക് പ്രശസ്തമായ 10 പുസ്തകങ്ങള്‍ ബ്രെയിലി ലിപിയില്‍ തയ്യാറാക്കിയിട്ടുണ്ട്. അവ ‘ബ്രെയിലി സാക്ഷരത ഡിജിറ്റല്‍ ബ്രെയിലി സാക്ഷരത’ നൂതന പ്രൊജക്റ്റ് പ്രകാരം പഠിതാക്കള്‍ക്ക് ക്ലാസ് നല്‍കി വരുന്ന പഠന കേന്ദ്രങ്ങളിലും ജില്ലയിലെ എട്ട് ലൈബ്രറികളിലും സൂക്ഷിക്കുന്നതിനുള്ള അനുമതിയും യോഗം നല്‍കി.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ടി ഷബ്ന, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി രവീന്ദ്രനാഥ്, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എ പ്രദീപന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗം ലെജു എ.വി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി റ്റൈനി സൂസന്‍ ജോണ്‍ എന്നിവര്‍ സംസാരിച്ചു.

Content Highlight: Mambaram school

Next TV

Related Stories
ക്ഷേമ പെൻഷൻ വിതരണം അനാവശ്യമായി വൈകിപ്പിക്കുന്നുവെന്ന് ആരോപിച്ച് കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം

May 29, 2026 07:22 PM

ക്ഷേമ പെൻഷൻ വിതരണം അനാവശ്യമായി വൈകിപ്പിക്കുന്നുവെന്ന് ആരോപിച്ച് കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം

ക്ഷേമ പെൻഷൻ വിതരണം അനാവശ്യമായി വൈകിപ്പിക്കുന്നുവെന്ന് ആരോപിച്ച് കണ്ണൂരിൽ യൂത്ത് കോൺഗ്രസ്...

Read More >>
കല്ലിൽ കാർ ഇടിച്ച് തകർത്തത് ചോദ്യം ചെയ്ത വിരോധത്തിൽ ദമ്പതികളെ മർദ്ദിച്ച കാർ ഡ്രൈവർക്കെതിരെ കേസ്

May 29, 2026 06:49 PM

കല്ലിൽ കാർ ഇടിച്ച് തകർത്തത് ചോദ്യം ചെയ്ത വിരോധത്തിൽ ദമ്പതികളെ മർദ്ദിച്ച കാർ ഡ്രൈവർക്കെതിരെ കേസ്

കല്ലിൽ കാർ ഇടിച്ച് തകർത്തത് ചോദ്യം ചെയ്ത വിരോധത്തിൽ ദമ്പതികളെ മർദ്ദിച്ച കാർ ഡ്രൈവർക്കെതിരെ കേസ്...

Read More >>
പലിശ വാഗ്ദാനം നൽകി വീട്ടമ്മയിൽ നിന്നും ബന്ധുക്കളിൽ നിന്നും സ്വർണ്ണവും പണവും തട്ടിയെടുത്തു: ഒരാൾക്കെതിരെ കേസ്

May 29, 2026 06:43 PM

പലിശ വാഗ്ദാനം നൽകി വീട്ടമ്മയിൽ നിന്നും ബന്ധുക്കളിൽ നിന്നും സ്വർണ്ണവും പണവും തട്ടിയെടുത്തു: ഒരാൾക്കെതിരെ കേസ്

പലിശ വാഗ്ദാനം നൽകി വീട്ടമ്മയിൽ നിന്നും ബന്ധുക്കളിൽ നിന്നും സ്വർണ്ണവും പണവും തട്ടിയെടുത്തു: ഒരാൾക്കെതിരെ കേസ്...

Read More >>
മലിനജലം ഒഴുക്കി വിട്ടതിനു നാടുകാണി കിൻഫ്രയിൽ പ്രവർത്തിച്ചു വരുന്ന സ്ഥാപനത്തിന് അര ലക്ഷം രൂപ പിഴ ചുമത്തി

May 29, 2026 06:39 PM

മലിനജലം ഒഴുക്കി വിട്ടതിനു നാടുകാണി കിൻഫ്രയിൽ പ്രവർത്തിച്ചു വരുന്ന സ്ഥാപനത്തിന് അര ലക്ഷം രൂപ പിഴ ചുമത്തി

മലിനജലം ഒഴുക്കി വിട്ടതിനു നാടുകാണി കിൻഫ്രയിൽ പ്രവർത്തിച്ചു വരുന്ന സ്ഥാപനത്തിന് അര ലക്ഷം രൂപ പിഴ...

Read More >>
ടി കെ ഗോവിന്ദൻ മാസ്റ്റർ എം എൽ എക്ക് കൊളച്ചേരി പഞ്ചായത്തിൽ സ്വീകരണം നൽകി

May 29, 2026 06:37 PM

ടി കെ ഗോവിന്ദൻ മാസ്റ്റർ എം എൽ എക്ക് കൊളച്ചേരി പഞ്ചായത്തിൽ സ്വീകരണം നൽകി

ടി കെ ഗോവിന്ദൻ മാസ്റ്റർ എം എൽ എക്ക് കൊളച്ചേരി പഞ്ചായത്തിൽ സ്വീകരണം...

Read More >>
തമിഴ്നാട് സ്വദേശി ട്രെയിനിൽ നിന്നും വീണു മരിച്ചു

May 29, 2026 01:54 PM

തമിഴ്നാട് സ്വദേശി ട്രെയിനിൽ നിന്നും വീണു മരിച്ചു

തമിഴ്നാട് സ്വദേശി ട്രെയിനിൽ നിന്നും വീണു...

Read More >>
Top Stories










News Roundup






GCC News






Entertainment News