കൊളച്ചേരി: തളിപ്പറമ്പ് നിയോജകമണ്ഡലം എം എൽ എ ടി കെ ഗോവിന്ദൻ മാസ്റ്റർ വോട്ടർമാരോട് നന്ദി പറഞ്ഞുക്കൊണ്ട് സംഘടിപ്പിച്ച പര്യടനത്തിന് കൊളച്ചേരി പഞ്ചായത്തിൽ സ്വീകരണം നൽകി. പെരുമാച്ചേരിയിൽ നിന്ന് ആരംഭിച്ച പര്യടനം പള്ളിപ്പറമ്പ്, കായച്ചിറ,തങ്ങൾ റോഡ് ബസ് സ്റ്റോപ്പ്, നൂഞ്ഞേരി ഉന്നതി, കയ്യങ്കോട്, കാരായാപ്പ്, ചേലേരിമുക്ക്, തെക്കേകര, ചേലേരി യു പി സ്കൂൾ, എടക്കൈ എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം പാമ്പുരുത്തിയിൽ സമാപിച്ചു. തുടർന്ന് കരിങ്കൽക്കുഴിയിൽ നിന്ന് തുറന്ന വാഹനത്തിൽ DJ സെറ്റിന്റെയും കരിമരുന്നു പ്രയോഗത്തിന്റെയും അകമ്പടിയോടെ കമ്പിൽ ടൗണിലേക്ക് സ്വീകരണ റാലി നടത്തി.
സമാപന സംഗമത്തിൽ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എം അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ മുസ്തഫ കോടിപ്പോയിൽ, ഡി സി സി സെക്രട്ടറി കെ എം ശിവദാസൻ, ഒ നാരായണൻ സംസാരിച്ചു.
കൺവീനർ എം വി പ്രേമാനന്ദൻ സ്വാഗതം പറഞ്ഞു. ടി കെ ഗോവിന്ദൻ മാസ്റ്റർ മറുപടി പ്രസംഗവും നടത്തി
UDF പഞ്ചായത്ത് കൺവീനർ മൻസൂർ പാമ്പുരുത്തി, കൊളച്ചേരി മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ടി പി സുമേഷ്, മുസ് ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി ആറ്റക്കോയ തങ്ങൾ, കൊളച്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ വത്സൻ, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം നസീർ പി കെ പി, എം അനന്തൻ മാസ്റ്റർ, കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി പി.കെ രഘുനാഥൻ, ദളിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ദാമോദരൻ കൊയിലേരിയൻ, കെ ബാലസുബ്രഹ്മണ്യൻ, ഗ്ലോബൽ കെ എം സി സി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഫ്സൽ കയ്യങ്കോട്, യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ജാബിർ പാട്ടയം തുടങ്ങിയവർ സ്വീകരണത്തിന് നേതൃത്വം നൽകി. പ്രാദേശിക സ്വീകരണങ്ങൾക്ക് യു ഡി എഫ് നേതാക്കൾ, ജനപ്രതിനിധികൾ നേതൃത്വം നൽകി
Content Highlight: T K Govindan Master































