കൊച്ചി: സംസ്ഥാനത്ത് ലഹരിയുടെ ഉപയോഗം തടയാൻ കർശന നടപടികൾ സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. ലഹരി പരിശോധനകളിൽ ആർക്കും ഇളവുണ്ടാകില്ലെന്നും, സിനിമാ സെറ്റുകളിലെ കാരവനിൽ അടക്കം പരിശോധന നടത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ലഹരി സംഘങ്ങളെ കുറിച്ച് പൊലീസിന് വിവരം നൽകുന്നവരുടെ വിശദാംശങ്ങൾ പൂർണ്ണമായും രഹസ്യമായി സൂക്ഷിക്കും. ഡി.ജെ പാർട്ടികളിലെ ലഹരി ഉപയോഗം നിർത്തണമെന്നും ഇല്ലെങ്കിൽ കടുത്ത നടപടിയുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ലഹരി ശൃംഖലയെ തകർക്കാൻ ലക്ഷ്യമിട്ട് ജൂൺ ഒന്നിന് ആരംഭിച്ച ‘ഓപ്പറേഷൻ തൂഫാൻ-ദ നർകോ ഹണ്ട്’ പദ്ധതിയുടെ നോഡൽ ഓഫിസറായി ഇന്റലിജൻസ് ഐ.ജി പുട്ട വിമലാദിത്യനെ നിയമിച്ചു. മയക്കുമരുന്ന് കേന്ദ്രങ്ങളുടെ ഉറവിടം കണ്ടെത്തുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. കേരളത്തിൽ മയക്കുമരുന്ന് ശൃംഖലയെ വാഴാൻ അനുവദിക്കില്ലെന്നും ശക്തമായ നടപടികൾക്ക് പൊലീസിനും എക്സൈസിനും പൂർണ പിന്തുണ നൽകുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശനും വ്യക്തമാക്കി.
Content Highlight: Anti drug































