കാലവർഷം കനക്കുന്നു, സംസ്ഥാനത്ത് നാളെ അതി തീവ്ര മഴക്ക് സാധ്യത, കണ്ണൂർ ഉൾപ്പെടെ അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്

കാലവർഷം കനക്കുന്നു, സംസ്ഥാനത്ത് നാളെ അതി തീവ്ര മഴക്ക് സാധ്യത, കണ്ണൂർ ഉൾപ്പെടെ അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്
Jun 5, 2026 02:41 PM | By Sufaija PP

തിരുവനന്തപുരം: കാലവർഷം എത്തിയതിന് പിന്നാലെ സംസ്ഥാനത്ത് മഴ ശക്തമായി. 8 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് ആണ്. എറണാകുളം തൃശൂർ പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർഗോഡ് എന്നീ ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പ് ഉള്ളത്.

നാളെ വടക്കൻ ജില്ലകളിൽ റെഡ് അലർട്ട് ആണ്. ഈ സീസണിലെ ആദ്യ റെഡ് അലർട്ട് ആണിത്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റന്നാൾ മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് ആണ്. രണ്ട് നദികളിൽ പ്രളയ സാധ്യത മുന്നറിയിപ്പും പുറപ്പെടുവിച്ചു.

മഴയോടൊപ്പം ശക്തമായ കാറ്റ് വീശുന്നത് പലയിടത്തും വൻ നാശനഷ്ടത്തിനിടയാക്കി. വടക്കൻ ജില്ലകളിൽ പലയിടത്തും വെള്ളക്കെട്ടും രൂപപ്പെട്ടു. വരും ദിവസങ്ങളിലും മഴ ശക്തമാകുമെന്നാണ് കാലാവസ്ഥ പ്രവചനം. ശക്തമായ കാറ്റ് വീശുന്നതിനാൽ കേരളതീരത്ത് മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയിട്ടുള്ള വിലക്ക് തുടരും.

കരമനയാറ്റിലും (വെള്ളൈകടവ് സ്റ്റേഷൻ) മണിമലയാറ്റിലുമാണ് (കല്ലൂപ്പാറ സ്റ്റേഷൻ) പ്രളയ സാധ്യത മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. യെല്ലോ അലർട്ട് ആണ്. ജലനിരപ്പുയരുന്നതിനെ തുടർന്ന് കേന്ദ്ര ജല കമ്മിഷൻ ആണ് മുന്നറിയിപ്പ് നൽകിയത്. ഈ നദികളിൽ ഇറങ്ങരുതെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

Content Highlight: red alert

Next TV

Related Stories
തളിപ്പറമ്പ് വഖഫ് ഭൂമി വിവാദം: സിപിഎം നേതൃത്വം നിലപാട് വ്യക്തമാക്കണം: എ.പി. ഗംഗാധരൻ

Jun 5, 2026 10:25 PM

തളിപ്പറമ്പ് വഖഫ് ഭൂമി വിവാദം: സിപിഎം നേതൃത്വം നിലപാട് വ്യക്തമാക്കണം: എ.പി. ഗംഗാധരൻ

തളിപ്പറമ്പ് വഖഫ് ഭൂമി വിവാദം:* *സിപിഎം നേതൃത്വം നിലപാട് വ്യക്തമാക്കണം – എ.പി....

Read More >>
ലോക പരിസ്ഥിതി ദിനം: സ്വതന്ത്ര കർഷകസംഘം വൃക്ഷത്തൈകൾ വിതരണം ചെയ്തു

Jun 5, 2026 08:56 PM

ലോക പരിസ്ഥിതി ദിനം: സ്വതന്ത്ര കർഷകസംഘം വൃക്ഷത്തൈകൾ വിതരണം ചെയ്തു

ലോക പരിസ്ഥിതി ദിനം സ്വതന്ത്ര കർഷകസംഘം വൃക്ഷത്തൈകൾ വിതരണം...

Read More >>
ഓപ്പറേഷൻ തണ്ടർ: കഞ്ചാവുമായി യുവാവ് പിടിയിൽ

Jun 5, 2026 08:54 PM

ഓപ്പറേഷൻ തണ്ടർ: കഞ്ചാവുമായി യുവാവ് പിടിയിൽ

ഓപ്പറേഷൻ തണ്ടർ* *മാഹി എക്സൈസ് ചെക്ക് പോസ്റ്റിൽ കഞ്ചാവുമായി യുവാവ്...

Read More >>
തളിപ്പറമ്പ റേഞ്ച് പരിധിയിലെ വിവിധ കേന്ദ്രങ്ങളിലായി ലോക പരിസ്ഥിതിദിനം സമുചിതമായി ആഘോഷിച്ചു

Jun 5, 2026 08:47 PM

തളിപ്പറമ്പ റേഞ്ച് പരിധിയിലെ വിവിധ കേന്ദ്രങ്ങളിലായി ലോക പരിസ്ഥിതിദിനം സമുചിതമായി ആഘോഷിച്ചു

തളിപ്പറമ്പ റേഞ്ച് പരിധിയിലെ വിവിധ കേന്ദ്രങ്ങളിലായി ലോക പരിസ്ഥിതിദിനം സമുചിതമായി...

Read More >>
പരിസ്ഥിതി ദിനാചരണം നടത്തി.

Jun 5, 2026 07:33 PM

പരിസ്ഥിതി ദിനാചരണം നടത്തി.

പരിസ്ഥിതി ദിനാചരണം...

Read More >>
കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ ശനിയാഴ്ച (06/06/26) അവധി

Jun 5, 2026 07:31 PM

കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ ശനിയാഴ്ച (06/06/26) അവധി

കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ ശനിയാഴ്ച (06/06/26)...

Read More >>
Top Stories

News Roundup

Entertainment News