പരിയാരം: കേരള പുതു യുഗ സഭയുടെ നേതൃത്വത്തിൽ പരിസ്ഥിതിയെ സംരക്ഷിക്കാൻ ഹരിതയുഗത്തിലേക്ക് കാൽവെയ്പ്പ് മുദ്രാവാക്യമുയർത്തി ലോക പരിസ്ഥിതി ദിനത്തിൽ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് പരിയാരം ക്യാമ്പസിൽ വൃക്ഷത്തൈകൾ നട്ടു.
കേരള പുതുയുഗ സഭ ചെയർമാൻ അഡ്വ. രാജീവൻ കപ്പച്ചേരി ഉദ്ഘാടനം നിർവഹിച്ചു.എൻ.ജി ഒ അസോസിയേഷൻ പരിയാരം മെഡിക്കൽ കോളേജ് യൂണിറ്റ് പ്രസിഡണ്ട് യു കെ മനോഹരൻ സെക്രട്ടറി ഷാജി ,എൻ.ജി.ഒ അസോസിയേഷൻ ജില്ലാ വനിതാ വിഭാഗം കൺവീനർ ശാലിനി കെ,ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി വി.വി വിജയൻ, പട്ടുവം മണ്ഡലം പ്രസിഡണ്ട് ടി ദാമോദരൻ ,പഞ്ചായത്ത് മെമ്പർ സുമ ഇ, അബ്ദുൽ ഖാദർ, പി പട്ടുവം അഗ്രികൾച്ചർ സൊസൈറ്റി സെക്രട്ടറി ശ്രീലേഖ പി പി എന്നിവർ പങ്കെടുത്ത് സംസാരിച്ചു.
Content Highlight: Kannur Government Medical College Pariyaram campus
































