തളിപ്പറമ്പ്: പട്ടുവം മുറിയാത്തോട് പ്രഭാത് കലാ സമിതിയുടെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷളിൽ വിജയികളായ വിദ്യാർത്ഥികളെ അനുമോദിച്ചു .
ജില്ലാ പഞ്ചായത്ത് മെമ്പർ എം വി ഷിമ അനുമോദന സദസ്സ് ഉദ്ഘാടനം ചെയ്തു. കലാസമിതി വൈസ് പ്രസിഡണ്ട് പി വി പ്രമോദ് അധ്യക്ഷത വഹിച്ചു .ആന്തൂർ നഗരസഭ വൈസ് ചെയർപേഴ്സൺ വിനോദ് പാച്ചേനി,പട്ടുവം ഗവ: ഹൈസ്കുളിലെ അധ്യാപിക അനിലപ്രഭ പ്രസംഗിച്ചു.
കലാസമിതി സെക്രട്ടറി എം സുരേഷ് സ്വാഗതവും ട്രഷറർ എൻ കൃഷ്ണൻ നന്ദിയും പറഞ്ഞു .വിജയികൾക്ക് ഉപഹാരങ്ങൾ വിതരണം ചെയ്തു .
Content Highlight: Prabhath kala samiti































