തളിപ്പറമ്പ്: റോഡരികിൽ നിൽക്കുകയായിരുന്ന വായോധികനെ ഇടിച്ച് പരിക്കേൽപ്പിച്ച കാർ ഡ്രൈവർക്കെതിരെ കേസ്. ഇക്കഴിഞ്ഞ മൂന്നാം തീയതി പൂവ്വം ബസ്റ്റോപ്പിന് സമീപം വെച്ചാണ് അപകടം ഉണ്ടായത്. റോഡരികിൽ നിൽക്കുകയായിരുന്ന പടപ്പേങ്ങാട് പ്ലാക്കാട്ട് ഹൌസിൽ മാത്യു പി(70) എന്നയാൾക്കാണ് കാർ ഇടിച്ച് പരിക്ക് പറ്റിയത്.
KL59AB7925 നമ്പർ കാർ ഡ്രൈവർക്കെതിരെ തളിപ്പറമ്പ് പൊലീസ് കേസെടുത്തു. അപകടത്തിൽ റോഡിലേക്ക് തെറിച്ച് വീണ അദ്ദേഹത്തിന്റെ കാലിന്റെ എല്ല് പൊട്ടി ഗുരുതര പരിക്ക് പറ്റുകയും ചെയ്തു.
Content Highlight: Case filed against car driver


































