കണ്ണൂർ :നാടിന്റെ പ്രാർത്ഥനകളെ വിഫലമാക്കി തന്നടയിൽസൈക്കിൾ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന 12 വയസുകാരി മരണമടഞ്ഞു. തന്നട മുബാറക് മൻസിലിൽ ഫൈസൽ- നസ്രിയ ദമ്പതികളുടെ മകൾ ആയിഷ മർവ (12)യാ ണ് ചാല മിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണമടഞ്ഞത്.
കഴിഞ്ഞ ശനിയാഴ്ചയായിരുന്നു അപകടം. തന്നട ഹാജിമുക്കിൽ കുട്ടിസൈക്കിൾ ഓടിച്ച് കളിക്കുന്നതിനിടയിൽ നിയന്ത്രണം വിട്ട് സമീപത്തെ മതിലിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ ഉടൻ തന്നെ ചാല മിംസ് ആശുപത്രിയിൽ എത്തിക്കുകയും തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തു. വിദഗ്ധരായ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ ജീവൻ നിലനിർത്താനുള്ള പരമാവധി ശ്രമങ്ങൾ തുടരുന്നതിനിടയിലാണ് ഇന്ന് മരണവാർത്ത പുറത്തുവന്നത്. . തുടർനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. ഖബറടക്കം പിന്നീട് നടക്കും.
Content Highlight: A student who was undergoing treatment for serious injuries after her bicycle crashed into a wall has died


































