കണ്ണൂർ: കണ്ണൂർ നഗരത്തിനടുത്തെചാലയിൽ കെ എസ് ആർ ടി സി ബസ് നിയന്ത്രണം വിട്ട് കോൺ ക്രീറ്റ് മതിലിൽ ഇടിച്ചു നിരവധിപ്പേർക്ക് പരുക്കേറ്റു.ചാല ബൈപാസിൽ അണ്ടർ പാസിനു സമീപം വെള്ളിയാഴ്ച്ച രാവിലെയായിരുന്നു അപകടം. വിദ്യാർത്ഥികൾ ഉൾപ്പെടെ പന്ത്രണ്ടോളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ചാ ല മിംസ് ആശുപത്രിയിൽ പ്രവേശിച്ചു.
കോഴിക്കോട് നിന്നും കണ്ണൂർ ഭാഗ ത്തേക്ക് വരികയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.കനത്ത മഴയിൽ നിയന്ത്രണം വിട്ട ബസ് റോഡരികിലെ കോൺക്രീ റ്റ് സംരക്ഷണ ഭിത്തിയിൽ ഇടിക്കുക യായിരുന്നു. പരിക്കേറ്റ ബസ് യാത്രക്കാ രായ വാസു, നിഖിത, വിജീഷ്, സോ ഹിൽ, മയൂഖ, വിക്ര, ദിഹ, അഡ്രിൻ, അദിൻ, അഗ്മില, പ്രേമി, ശോഭ എന്നിവരാണ് ചികിത്സയിലുള്ളത്.
ആശുപ്രതിയിൽ പ്രവേശിപ്പിച്ചവർക്ക് പുറമെ യാത്രക്കാരായ നിരവധി പേർ ക്ക് പരിക്കേറ്റിട്ടുണ്ട്. അവധി ദിനത്തിൽ കെ.എസ്.ആർ.ടി.സി സൗജന്യ യാത്ര കൂടിയായതോടെ പറശ്ശിനി മുത്തപ്പൻക്ഷേത്രത്തിലേക്കുള്ള സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേർ ബസിലുണ്ടായിരുന്നു. വിവരമറിഞ്ഞെത്തിയ എടക്കാട് പൊലിസും നാട്ടുകാരും രക്ഷാപ്രവർത്തനം നടത്തി.
Content Highlight: Several injured as KSRTC bus loses control and crashes into concrete wall in Chala





























