പയ്യന്നൂരിൽ സ്വർണ വ്യാപാരിയുടെ സ്വർണവും പണവും കവർന്ന സംഘത്തിലെ ഒരാൾ കൂടി പിടിയിൽ

പയ്യന്നൂരിൽ സ്വർണ വ്യാപാരിയുടെ സ്വർണവും പണവും കവർന്ന സംഘത്തിലെ ഒരാൾ കൂടി പിടിയിൽ
Jul 1, 2026 03:24 PM | By Sufaija PP

പയ്യന്നൂര്‍: മഹാരാഷ്ട്രയില്‍നിന്നും തലശേരിയിലേക്ക് പോകുന്നതിനിടെ സ്വര്‍ണ്ണവ്യാപാരി മഹാരാഷ്ട്ര സ്വദേശി കുമാര്‍ ജലന്തര്‍ നിഗവും ഭാര്യയും രണ്ടു കുട്ടികളും ഡ്രൈവറുമുണ്ടായിരുന്ന കാര്‍ പയ്യന്നൂരിൽ വെച്ച്തട്ടിയെടുത്ത് സ്വർണ്ണവും പണവും കവർന്ന സ്വർണ്ണം പൊട്ടിക്കൽ ഓപ്പറേഷൻ സംഘത്തിലെ ഒരാൾ കൂടി അറസ്റ്റിൽ.

ഇരിട്ടിമാലൂര്‍ കുണ്ടേരിപൊയിലിലെ വയൽ ഹൗസിൽ അശ്വന്തിനെ(26)യാണ് പയ്യന്നൂർ എസ്. ഐ കെ. ഷറഫുദ്ദീൻ്റെ നേതൃത്വത്തിൽ കണ്ണൂര്‍ റൂറല്‍ എസ്പിയുടെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ചിറ്റാരിപ്പറമ്പ് കുണ്ടേരി പൊയിൽ ഭാഗങ്ങളിൽ ഒളിവില്‍ കഴിയുന്നതിനിടെ കുണ്ടേരി പൊയിലിൽ വെച്ചാണ് പ്രതി പോലീസ് പിടിയിലായത്. കവർച്ച സംഘത്തിലെ

പാപ്പിനിശേരി കീച്ചേരി അഞ്ചാംപീടിക സ്വദേശി സനു സന്തോഷിനെ ദിവസങ്ങള്‍ക്ക് മുമ്പ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മറ്റു പ്രതികൾ രാജ്യം വിട്ടുപോകാതിരിക്കാൻ വിമാന താവളങ്ങളിൽ ഇതിനകം പോലീസ് വിവരം കൈമാറിയിട്ടുണ്ട്.മഹാരാഷ്ട്രയില്‍നിന്നും തലശേരിയിലേക്ക് വരുന്നതിനിടയിൽ സ്വര്‍ണ്ണ വ്യാപാരിയായ കുമാര്‍ ജലന്തര്‍ നിഗമിനെയും കുടുംബത്തെയും കഴിഞ്ഞമാസം രണ്ടിന് പുലര്‍ച്ചെ 5 മണിക്ക് എടാട്ട് വെച്ചാണ് സംഘം ഹൈവേ കൊള്ള നടത്തിയത്. . തട്ടിയെടുത്ത കാര്‍ പിലാത്തറ കോ-ഓപ്പറേറ്റീവ് കോളേജിന് സമീപത്തെ ജനവാസമില്ലാത്ത പ്രദേശത്ത് തകര്‍ത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. കാറിലുണ്ടായിരുന്ന മുപ്പത് പവനോളം സ്വർണ്ണവും ഒന്നരകോടിയോളം രൂപയും കവര്‍ച്ച നടത്തിയതായി പോലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.പോലീസ് സംഘത്തിൽ എസ്.ഐ. മാരായ എ.ജി അബ്‌ദുൾ റൗഫ്, കെ.പി.സയ്യിദ് ,എ.എസ് ഐ. ഷിജോ അഗസ്റ്റിൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ മാരായ ജയദേവൻ , ശ്രീജിത്ത്, ഷിജോയ്, നൗഫൽ അഞ്ചില്ലത്ത്,അഷറഫ് എന്നിവരും ഉണ്ടായിരുന്നു.

Content Highlight: Another member of the gang that robbed a gold merchant's gold and money in Payyannur has been arrested

Next TV

Related Stories
സ്കൂട്ടറിൽ കടത്തുകയായിരുന്ന മാഹി മദ്യവുമായി യുവാവ് പിടിയിൽ

Jul 1, 2026 09:33 PM

സ്കൂട്ടറിൽ കടത്തുകയായിരുന്ന മാഹി മദ്യവുമായി യുവാവ് പിടിയിൽ

സ്കൂട്ടറിൽ കടത്തുകയായിരുന്ന മാഹി മദ്യവുമായി യുവാവ്...

Read More >>
വെറുംകയ്യോടെ മടങ്ങി മോഷ്ടാവ് ; തളിപ്പറമ്പിൽ തട്ടുകടയിൽ കവർച്ചാശ്രമം

Jul 1, 2026 08:32 PM

വെറുംകയ്യോടെ മടങ്ങി മോഷ്ടാവ് ; തളിപ്പറമ്പിൽ തട്ടുകടയിൽ കവർച്ചാശ്രമം

വെറുംകയ്യോടെ മടങ്ങി മോഷ്ടാവ് ; തളിപ്പറമ്പിൽ തട്ടുകടയിൽ...

Read More >>
പണം അടച്ചില്ല; സംസ്ഥാനത്ത് എ.ഐ ക്യാമറകൾ പണിമുടക്കി

Jul 1, 2026 07:27 PM

പണം അടച്ചില്ല; സംസ്ഥാനത്ത് എ.ഐ ക്യാമറകൾ പണിമുടക്കി

പണം അടച്ചില്ല; കെൽട്രോണിന്റെ 'കണ്ണ്' പൂട്ടി ജിയോ, സംസ്ഥാനത്ത് എ.ഐ ക്യാമറകൾ...

Read More >>
കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാർ തമ്മിൽ ഏറ്റുമുട്ടി; ജയിൽ ഉദ്യോഗസ്ഥർ ഉൾപ്പെടെ 11 പേർക്ക് പരിക്ക്

Jul 1, 2026 04:50 PM

കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാർ തമ്മിൽ ഏറ്റുമുട്ടി; ജയിൽ ഉദ്യോഗസ്ഥർ ഉൾപ്പെടെ 11 പേർക്ക് പരിക്ക്

കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാർ തമ്മിൽ ഏറ്റുമുട്ടി; ജയിൽ ഉദ്യോഗസ്ഥർ ഉൾപ്പെടെ 11 പേർക്ക്...

Read More >>
കണ്ണൂർ ഉളിയിൽ സ്വകാര്യബസ് ബൈക്കിൽ ഇടിച്ച് അച്ഛനും മകനും മരിച്ചു

Jul 1, 2026 01:28 PM

കണ്ണൂർ ഉളിയിൽ സ്വകാര്യബസ് ബൈക്കിൽ ഇടിച്ച് അച്ഛനും മകനും മരിച്ചു

കണ്ണൂർ ഉളിയിൽ സ്വകാര്യബസ് ബൈക്കിൽ ഇടിച്ച് അച്ഛനും മകനും...

Read More >>
നിതിന്‍ രാജിന്‍റെ മരണം; ഡോ റാമിനെ കണ്ടെത്താനാകാതെ ക്രൈംബ്രാഞ്ച്

Jul 1, 2026 01:25 PM

നിതിന്‍ രാജിന്‍റെ മരണം; ഡോ റാമിനെ കണ്ടെത്താനാകാതെ ക്രൈംബ്രാഞ്ച്

നിതിന്‍ രാജിന്‍റെ മരണം; ഡോ റാമിനെ കണ്ടെത്താനാകാതെ...

Read More >>
Top Stories










News Roundup






Entertainment News